04:45pm 11 November 2026
NEWS
മഹാത്മാ കാവാരികുളം കണ്ടൻ കുമാരന്റെ ജീവചരിത്രം സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണം - ബിജെപി
25/10/2025  12:29 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
Mahatma Kavarikulam Kandan Kumarans biography should be included in the school curriculum - BJP
HIGHLIGHTS

സാമുഹ്യ പരിഷ്കർത്താവ് മഹാത്മാ കാവാരികുളം  കണ്ടൻ കുമാരന്റെ 157-മത് ജന്മദിനാഘോഷം ബിജെപി ജില്ലാ ഓഫീസിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ.  കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി - സമൂഹത്തിലെ ഏറ്റവും അധ:സ്ഥിതരുടെ ഉന്നതിക്കായി പ്രവർത്തിച്ച മഹാനായ സാമൂഹ്യ പരിഷ്കർത്താവ് മഹാത്മാ കാവാരികുളം കണ്ടൻ കുമാരന്റെ ജീവചരിത്രം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു ആവശ്യപ്പെട്ടു.

സാമുഹ്യ പരിഷ്കർത്താവ് കാവാരികുളം കണ്ടൻ കുമാരന്റെ 157ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ മറ്റ് സാമുഹ്യ പരിഷ്കർത്തക്കളുടെ സമശീർഷ്യ തായിരുന്നെങ്കിലും അദ്ദേഹം എന്തുകൊണ്ടോ വിസ്മൃതിയിൽ ആണ്ടു പോകുകയായിരുന്നു.
അദ്ദേഹം സ്ഥാപിച്ച ബ്രഹ്മ പ്രത്യക്ഷ സാധുജന സംഘം പറയ സമുദായത്തിന്റെ സാമുഹ്യ ഉന്നമനത്തിന് നൽകിയ സംഭാവന വലിയ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം സൂചിപ്പിച്ചു..

ബി ജെ പി ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ എസ്.സി മോർച്ച സിറ്റി ജില്ലാ പ്രസിഡണ്ട് ബാബു പി.എ. അധ്യക്ഷത വഹിച്ചു.

ബി ജെ പി സിറ്റി ജില്ലാ സെക്രട്ടറി ബിനുമോൻ സി.കെ, ന്യൂനപക്ഷ മോർച്ച - സിറ്റി ജില്ലാ പ്രസിഡണ്ട് ഡമീഷ് കെ.ഡി, എസ്.സി. മോർച്ച ജില്ലാ ജന. സെക്രട്ടറിമാരായ ഇ.വി. മനോജ്,മുരളി കൊറംകോട്ട എന്നിവർ പ്രസംഗിച്ചു.

എസ്. സി. മോർച്ച  ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ.ബി. വേണുഗോപാൽ, പി.ടി. റെജീഷ്, ജില്ലാ സെക്രട്ടറിമാരായ കെ.എ. വേണുഗോപാൽ, കെ.ടി. മണി, ജില്ലാ ട്രഷറർ വി.കെ.ശേഖരൻ, മണ്ഡലം പ്രസിഡണ്ടുമാരായ ഉത്തമൻ കെ.കെ., സുബ്രഹ്മണ്യൻ പാമ്പാടി, ആശ കുമാരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഹാത്മാ കാവാരികുളം കണ്ടൻ കുമാരന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും മധുരപലഹാര വിതരണവും നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img