പന്തളം: ശബരിമലയിലെ തിരുവാഭരണത്തിൽ നിന്നും കാണിപ്പൊന്ന് മോഷണംപോയി. പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ ചാർത്തി ദർശനത്തിന് വെച്ചതിനിടെയാണ് കാണിപ്പൊന്ന് ആരോ മോഷ്ടിച്ചത്. ......
പത്തനംതിട്ട: അനൂപ് ആന്റണി തന്റെ വലംകൈയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യമാകെ തനിക്കുവേണ്ടി സഞ്ചരിച്ച അനൂപ് ആന്റണിയുടെ ശക്തിയെ പറ്റി തനിക്ക് ബോധ്യമുണ്ടെന്നും മോദി പറഞ്ഞു. ......
പത്തനംതിട്ട:തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിൽ നിൽക്കുന്ന പത്തനംതിട്ട ടൗണിനെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിച്ചാണ് രാഹുൽ ഗാന്ധി തന്റെ പ്രസംഗം ആരംഭിച്ചത്. "സ്വർണ്ണം കട്ടവനാരപ്പാ..." എന്ന വിവാദഗാനത്തിന്റെ ആദ്യവരികൾ രാഹുൽ ഗാന്ധി നേരിട്ട് ആലപിച്ചതോടെ സദസ്സിൽ ആവേശം അണപൊട്ടി. ......
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശാ നാഥിനെ അടൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ആലോചിക്കുന്നെന്ന് റിപ്പോർട്ട്. രണ്ടാം ഘട്ട പട്ടികയിലും ബിജെപി അടൂരിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതിനെ തുടർന്നാണ് ആശാ നാഥ് അടൂരിലേക്കെത്തും എന്ന ചർച്ചകൾ സജീവമാകുന്നത്.
ആദ്യഘട്ടത്തിൽ പ്രാദേശിക നേതാക്കളെ മത്സരത്തിനിറക്കാനായിരുന്നു തീരുമാനം. ......
ശബരിമല ഉത്സവത്തിനായി മാർച്ച് 22ന് വൈകുന്നേരം അഞ്ചു മണിക്ക് നട തുറക്കും. മാർച്ച് 23 ന് കൊടിയേറ്റോടെ ഉത്സവത്തിന് ആചാരപരമായി തുടക്കമാകും.
പകൽ 11:30 നും 12നും ഇടയിലുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ര് മഹേഷ് മോഹനര് കൊടിയേറ്റ് ചടങ്ങ് നിർവഹിക്കും.
മാർച്ച് 23 മുതൽ 31 വരെ ഉച്ച പൂജയ്ക്ക് ശേഷം നടക്കുന്ന ഉത്സവ ബലിയും അത്താഴ പൂജയ്ക്ക് ശേഷം നടക്കുന്ന ശ്രീഭൂതബലിയുമാണ് ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകൾ.
മാർച്ച് 31നാണ് പള്ളിവേട്ട. ......
പത്തനംതിട്ട: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് റേഷൻ കാർഡിൽ നിന്ന് നീക്കം ചെയ്യാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു. തെറ്റായ വിവരങ്ങൾ നൽകി റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി. ......
പത്തനംതിട്ട: ശബരിമല സ്വർണകൊള്ള കേസിൽ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാറിനെതിരെ സിപിഎം നടപടി.......
തിരുവനന്തപുരം:ആറൻമുള നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അബിൻ വർക്കിയുടെ പേര് സജീവമായി പരിഗണിക്കുന്നതിനെതിരെ പ്രാദേശിക നേതാക്കളും പ്രവർത്തകരും പരസ്യമായി രംഗത്തിറങ്ങിയതോടെ മണ്ഡലത്തിൽ യു.ഡി.എഫ് ക്യാമ്പ് പ്രതിസന്ധിയിലായി.
ഇറക്കുമതി സ്ഥാനാർത്ഥി പ്രയോഗം: ജില്ലയ്ക്ക് പുറത്തുനിന്നുള്ളവർ വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന പ്രാദേശിക നേതാക്കൾ, അബിൻ വർക്കിയെ 'ഇറക്കുമതി സ്ഥാനാർത്ഥി' എന്ന് വിശേഷിപ്പിച്ചാണ് എതിർക്കുന്നത്.
പോസ്റ്റർ യുദ്ധം: മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ അബിൻ വർക്കിക്കെതിരെ അജ്ഞാതർ പോസ്റ്ററുകൾ പതിപ്പിച്ചു. "പ്രാദേശിക നേതാക്കളെ അവഗണിക്കരുത്", "ആറൻമുളയ്ക്ക് വേണ്ടത് മണ്ണറിഞ്ഞ നേതാവിനെ" തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്.
കൂട്ടരാജി ഭീഷണി: ഡി.സി.സി ഭാരവാഹികളടക്കം 15 പ്രമുഖ നേതാക്കൾ കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചു കഴിഞ്ഞു. ......
പത്തനംതിട്ട: ആറന്മുളയുടെ മണ്ണിൽ വീണ്ടും 'വീണാനദം' മുഴങ്ങണമെന്ന് സി.പി.എം ജില്ലാ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചെങ്കിലും, മന്ത്രിയുടെ സ്വന്തം വീട്ടിലെ 'ഹൈക്കമാൻഡ്' ആയ ഭർത്താവ് ഡോ. ജോർജ് ജോസഫ് ഇത്തവണ പച്ചക്കൊടി കാട്ടിയില്ലെന്നാണ് സൂചന. ......
പത്തനംതിട്ട: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ മത്സരിപ്പിക്കരുതെന്ന് സിപിഎം നേതൃത്വത്തോട് വീണയുടെ ഭർത്താവ് ജോർജ് ജോസഫ്. കുടുംബപരമായ കാരണങ്ങളാൽ മത്സര രംഗത്ത് നിന്നും വീണയെ ഒഴിവാക്കണമെന്നാണ് ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറി കൂടിയായ ജോർജ് സിപിഎം നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംസ്ഥാന, ജില്ലാ, ഏരിയാ തലങ്ങളിലെ നേതാക്കളെ ഫോണിലൂടെയാണ് ജോർജ് ഈ കാര്യം അറിയിച്ചത്. ......