വി.ഡി. സതീശൻ സർക്കാർ അധികാരത്തിൽ വന്ന് ഒരു മാസം കഴിഞ്ഞ് 2026 ജൂൺ 30 നാണ് ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (MSC)ഗ്രൂപ്പ്, വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (AVPPL) 49 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ കരാറിലേർപ്പെട്ട വിവരം പുറത്തുവിട്ടത്.
ഇതിനെത്തുടർന്ന് ജൂലൈ 1 ലെ ദേശാഭിമാനി പത്രത്തിൽ ഒന്നാം പേജിൽ 'വിഴിഞ്ഞത്ത് അദാനിയുടെ 49 ശതമാനം ഓഹരി എം.എസ്.സി ഗ്രൂപ്പ് എടുക്കും: 13000 കോടിയുടെ നിക്ഷേപം: എൽ.ഡി.എഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ വിജയം' എന്ന തലക്കെട്ടോടെയാണ് വാർത്ത പ്രാധാന്യത്തോടെയുള്ള പ്രസിദ്ധീകരിക്കുകയും ചെയ്തു.
എ.വി.പി.പി.എൽ ജൂൺ 30 ന് പുറത്തുവിട്ട പ്രധാനപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഇങ്ങനെയായിരുന്നു: 'അദാനി പോർട്സും (APSEZ) എം.എസ്.സി ഗ്രൂപ്പിന്റെ ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡും (TIL)തമ്മിലാണ് കരാർ. ......
കർണാടക രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് സ്റ്റിംഗ് ഓപ്പറേഷൻ ആരോപണം. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിച്ചതിനു പിന്നിൽ ഒരു സ്വകാര്യ ടെലിവിഷൻ ചാനൽ ഉടമയ്ക്ക് പങ്കുണ്ടെന്നും, അയാൾ മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ അടുത്ത സുഹൃത്താണെന്നുമാണ് കേന്ദ്രമന്ത്രി എച്ച്.ഡി. ......
കേരളത്തിലെ മുഴുവൻ പോലീസുകാർക്കും മുൻമന്ത്രി വീണാജോർജ്ജിന്റെ കേസ് ഒരുപാഠമാകേണ്ടതാണ്. വീണാജോർജ്ജിന്റെ ഗൺമാനായിരുന്ന അഭിലാഷ് എന്ന സിവിൽ പോലീസ് ഓഫീസർക്കെതിരെ നടപടിയുണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഇതുപറയുന്നത്. ......
പ്രവർത്തനമികവ്, ജനാധിപത്യപരമായ ചർച്ചകൾ, സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവ കണക്കിലെടുക്കുമ്പോൾ ഇന്ത്യൻ പാർലമെന്ററി സംവിധാനത്തിൽ കേരള നിയമസഭ സവിശേഷമായ ഒരു സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. നിയമസഭാ സമിതികളുടെ മികച്ച പ്രവർത്തനം, ചോദ്യോത്തര വേളകളുടെ കാര്യക്ഷമത എന്നിവയിൽ രാജ്യത്തെ ഏറ്റവും മികച്ചതും മാതൃകാപരവുമായ നിയമസഭ എന്ന നിലയിലാണ് കേരള നിയമസഭയെ കണക്കാക്കുന്നത്.
ഇന്ത്യയിൽ ആദ്യമായി പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിയ സഭയാണ് കേരളത്തിലേത്. ......
''ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ ഈ പ്രതിഷേധവും സമരവും തുടരും. എത്ര കഠിനമായി അവർ അടിച്ചമർത്താൻ ശ്രമിച്ചാലും ഞങ്ങൾ ഒരിഞ്ച് പോലും പിന്നോട്ട് പോവില്ല... ......
കാന്തപുരം വിഭാഗത്തെ അനുനയിപ്പിച്ച് വഖഫ് ബോർഡ് പ്രശ്നം പരിഹരിക്കാനുള്ള സർക്കാർ നീക്കം പാളുന്നു. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി വഖഫ് ബോർഡ് പുനഃസംഘടനയിൽ ഇക്കുറി കാന്തപുരം എ.പി വിഭാഗത്തെ സർക്കാർ പൂർണ്ണമായും അവഗണിക്കുകയായിരുന്നു. ......
ഒരു കാലത്ത് മഹാനഗരമായ മുംബയ്യുടെ ഉറക്കം കെടുത്തിയിരുന്ന അധോലോക കുറ്റവാളികൾ പത്തിമടക്കിയപ്പോൾ തലപൊക്കിയ അൻമോൾ ബിഷ്ണോയ് തിഹാർ ജയിലിൽ കിടന്നും മുംബയ്ക്ക് തലവേദന സൃഷ്ടിക്കുകയാണ്.
മുംബയിൽ സമാന്തര ഭരണത്തിന് ആരെയും അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഏക്നാഥ് ശിന്ദേ, വെടിയേറ്റ ബോളിവുഡ് യുവനടൻ ടൈഗർ ഷ്റോഫിന്റെ വസതി സന്ദർശിച്ചപ്പോൾ ഉറപ്പു പറഞ്ഞെങ്കിലും അത് വെറും വാക്കാനാകാനാണ് സാധ്യത.
രണ്ടു വർഷത്തിനു മുൻപ് 2024 ഒക്ടോബർ 12 ന് മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ധിഖിനെ ബിഷ്ണോയ് സംഘം വധിച്ചെങ്കിലും ഇന്നും കേസെങ്ങും എത്തിയിട്ടില്ലെന്നാണ്, സിദ്ധിഖിന്റെ ഭാര്യ ശേഹ്സീൻ തന്നെ ആരോപിക്കുന്നത്. കേസിൽ 27 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ബിഷ്ണോയിയെ മുംബയിൽ എത്തിച്ച് ചോദ്യം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടിട്ടും അതിനിയും നടന്നിട്ടില്ല. ......
സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത് മുസ്ലിം സംഘടനകൾക്കിടയിലും, രാഷ്ട്രീയ കേന്ദ്രങ്ങളിലും പുതിയ വിവാദത്തിന് തുടക്കമിട്ടു. വിഷയത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലാണ് കാര്യങ്ങൾ മുന്നേറിയത്. ......
അധീശശക്തികളാൽ അടിച്ചമർത്ത പ്പെടുകയും മാനുഷികമായ പരിഗണനകൾ നിഷേധിക്കപ്പെടുകയും അയിത്തവും തൊട്ടുകൂടായ്മയും കെട്ടിയേല്പിച്ചും സാമൂഹിക ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ആട്ടിപ്പായിക്കപ്പെട്ടവരുടെയും ഇടയിൽ നിന്ന് സൂര്യശോഭയോടെ ഉയർന്നുവന്ന സാമൂഹൃവിപ്ലവകാരിയാണ് മഹാത്മാ കാവാരിക്കുളം കണ്ഠൻകുമാരൻ. (1863-1934)
സാമൂഹിക അസമത്വങ്ങളോട് കലഹിച്ചുകൊണ്ട് തന്റെ ജനതയെ ഒരു ജ്ഞാനാർജ്ജിത സമൂഹമാക്കാൻ പുരുഷായുസ് സമർപ്പിച്ച കാലത്തിന്റെ കർമ്മസാക്ഷി മഹാത്മ കാവാരിക്കുളം കണ്ഠൻകുമാരന്റെ 163 -ാം ജയന്തി ഒക്ടോബർ 26-ാം തീയതി നാടെങ്ങും ഇന്ന് ആഘോഷപൂർവ്വം നടന്നു. ......
ഇൻഡ്യൻ ജനാധിപത്യ പ്രാതിനിധ്യ നിയമപ്രകാരം 18 വയസ്സ് വോട്ടവകാശം സിദ്ധിക്കുന്നവർക്ക് വോട്ടർപട്ടികയിൽ പുതുതായി വോട്ടുചേർക്കുകയും, മരിച്ചവരെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്യുന്ന ഒരു ജൈവ പ്രക്രിയയാണ് SIR പ്രത്യേക തീവ്ര പുനർനിർണ്ണയം എന്ന Special Intensive Revision. ഇത് എന്റെ വാക്കുകളല്ല. ......