08:19pm 10 November 2026
NEWS
ബദല്‍ അലൈന്‍മെന്റും പരിഗണിക്കണം കേന്ദ്രമന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്
10/11/2026  08:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബദല്‍ അലൈന്‍മെന്റും പരിഗണിക്കണം കേന്ദ്രമന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്

നിര്‍ദ്ദിഷ്ട തിരുവനന്തപുരം-അങ്കമാലി ഗ്രീന്‍ഫീല്‍ഡ് ഹൈവേ അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്ന് അഭ്യര്‍ഥിച്ച് മന്ത്രി അനൂപ് ജേക്കബ്, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിധിന്‍ ഗഡ്കരിക്കും മുഖ്യമന്ത്രി വി.ഡി. സതീശനും കത്തയച്ചു. തിരുവാങ്കുളത്തെ ഗതാഗതക്കുരുക്കിനും ചോറ്റാനിക്കര തീര്‍ഥാടകര്‍ക്കും ഈ അലൈന്‍മെന്‍്‌റ് മാറ്റം ആശ്വാസമാകും. പുതിയ അലൈന്‍മെന്റില്‍ പുത്തന്‍കുരിശ്- കുണ്ടന്നൂര്‍ സ്‌ട്രെച്ചില്‍ വളവും തിരിവും ധാരാളമുണ്ട്. മാത്രമല്ല, ചെലവും വളരെ കൂടുതലായതിനാല്‍ ഈ ഭാഗത്ത് മാറ്റം പരിഗണിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.  

പുത്തന്‍കുരിശ് മുതല്‍ കുണ്ടന്നൂര്‍ വരെയുള്ള ഭാഗത്ത് ജനസാന്ദ്രത നാലുമടങ്ങായി. മണക്കുന്നം, മാമല, ചോറ്റാനിക്കര പോലുള്ള പുറംഗ്രാമങ്ങളില്‍ ഭൂവിലകുറവുമാണ്. നിലവിലെ അലൈന്‍മെന്റ് പ്രകാരമാണെങ്കില്‍, നഷ്ടപരിഹാരം വര്‍ധിപ്പിക്കും. എന്നാല്‍, നേരെയുള്ള പുറംറൗണ്ട് അലൈന്‍മെന്റ് മണക്കുന്നം, ആരൂര്‍ തുടങ്ങിയ മനുഷ്യവാസം കുറഞ്ഞ ഗ്രാമങ്ങളിലൂടെ പോകുന്നതിനാല്‍ ചെലവു കുറവായിരിക്കും. അതിനാല്‍, രണ്ട് അലൈന്‍മെന്റിന്‍െ്‌റയും സംയുക്ത പരിശോധന നടത്താന്‍ ദേശീയപാതാ അതോറിറ്റിക്കും കണ്‍സള്‍ട്ടന്റിനും നിര്‍ദ്ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എട്ടുവരി പാതയും ഇരുവശത്തെ സര്‍വീസ് റോഡും ഉള്‍പ്പെടുന്ന ഗ്രീന്‍ഫീല്‍ഡ് ബൈപ്പാസ് കൊച്ചി നഗരത്തിനു പൂര്‍ണ്ണമായും പ്രയോജനപ്പെടണമെങ്കില്‍ അരൂര്‍ വരെയാക്കണം.

ഗ്രീന്‍ഫീല്‍ഡ് ബൈപ്പാസ് എന്നത്, ചെറുതും കുറഞ്ഞ വളവുകളോടു കൂടിയതും 100 കിലോമീറ്റര്‍ വേഗതയ്ക്ക് 750 മീറ്ററില്‍ കൂടുതല്‍ റേഡിയസ് ഉള്ളതുമാകണം. പുത്തന്‍കുരിശ് -കുണ്ടന്നൂര്‍ നിര്‍ദ്ദിഷ്ട അലൈന്‍മെന്റില്‍ 500 മീറ്ററില്‍ താഴെ റേഡിയസുള്ള ഒന്നിലധികം വളവുണ്ട്. എന്നാല്‍, ബദല്‍ നിര്‍ദ്ദേശത്തിലെ പുറം ഫീല്‍ഡ് അലൈന്‍മെന്റ് കൂടുതല്‍ നേരെയുള്ളതും ഇന്ത്യന്‍ റോഡ്‌സ് കോണ്‍ഗ്രസ് (ഐആര്‍സി) മാനദണ്ഡം പാലിക്കുന്നതുമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img