തിരുവനന്തപുരം: കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ആന്ധ്രപ്രദേശ് സ്വദേശിനിയായ 16കാരിയെ മാതൃസഹോദരിയും ഭർത്താവും ചേർന്ന് സ്പായിൽ വിറ്റതായാണ് വിവരം. ......
തിരുവനന്തപുരം: മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മർദനമേറ്റതാണോ കേരള കോൺഗ്രസ് (സ്കറിയ) നേതാവ് കോരാണി സനിലിന്റെ മരണത്തിലേക്ക് നയിച്ചതെന്ന സംശയത്തിൽ മകൻ ബാലഗോപാൽ (34) അറസ്റ്റിൽ. പോസ്റ്റ്മോർട്ടത്തിൽ മർദനത്തെ തുടർന്നുണ്ടായ ഗുരുതര പരുക്കുകളാണ് മരണകാരണമെന്ന് കണ്ടെത്തിയതോടെയാണ് ആറ്റിങ്ങൽ പൊലീസ് നടപടി സ്വീകരിച്ചത്.
ആറ്റിങ്ങൽ ഇടയ്ക്കോട് സതീഷ് സദനത്തിൽ കോരാണി സനിൽ (65) ഇന്നലെ രാവിലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ......
തിരുവനന്തപുരം: ലോക ഭക്ഷ്യദിനമായ നാളെ (ഒക്ടോബര്‍ 16) സിവില്‍സപ്ലൈസ് ദിനമായി ആചരിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.ം. വഴുതക്കാട് മൗണ്ട് കാര്‍മല്‍ ഹാളില്‍ നടക്കുന്ന ലോകഭക്ഷ്യദിന/ സിവില്‍ സപ്ലൈസ് ദിനാഘോഷ പരിപാടികള്‍ മുഖ്യമന്ത്രി വി.ഡി. ......
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 15-ാം പഞ്ചവത്സര പദ്ധതിക്ക് സാങ്കേതികവിദ്യാ നിർദേശങ്ങൾ നൽകാൻ ഐ ട്രിപ്ൾ ഇയെ ക്ഷണിച്ച് സംസ്ഥാന ആസൂത്രണ ബോർഡ് ജനങ്ങൾക്കും പരിസ്ഥിതിക്കും പ്രയോജനപ്പെടുന്ന സാങ്കേതികവിദ്യകളുടെ വികസനവും ഉത്തരവാദിത്തപരമായ ഉപയോഗവും ലക്ഷ്യമിട്ട് ഐ ട്രിപ്ൾ ഇ ഇന്റർനാഷണൽ സിമ്പോസിയം ഓൺ ടെക്നോളജി ആൻഡ് സൊസൈറ്റി (ഐ എസ് ടി എ എസ്) 2026 തിരുവനന്തപുരത്ത് ആരംഭിച്ചു. 'ആഗോള വികസനത്തിനായുള്ള സുസ്ഥിര സാങ്കേതികവിദ്യകൾ' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം ഗവേഷകർ, എൻജിനീയർമാർ, നയരൂപീകരണ വിദഗ്ധർ, സാമൂഹിക പ്രവർത്തകർ എന്നിവരെ ഒരുമിച്ചുകൊണ്ടുവരുന്നു.
ഐ ട്രിപ്ൾ ഇ സൊസൈറ്റി ഓൺ സോഷ്യൽ ഇംപ്ലിക്കേഷൻസ് ഓഫ് ടെക്നോളജിയും ഐ ട്രിപ്ൾ ഇ കേരള സെക്ഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനം പത്തുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് കേരളത്തിലെത്തുന്നത്.
സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ശ്രീധർ രാധാകൃഷ്ണൻ ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആറു വിഷയമേഖലകളിലായി 150-ലധികം പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കാൻ അംഗീകാരം ലഭിച്ചിട്ടുണ്ട്. ......
തിരുവനന്തപുരം: വർഷങ്ങൾ പിന്നിട്ടിട്ടും ദുരൂഹതകൾ ബാക്കിനിൽക്കുന്ന കരമന കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ കൊലപാതകക്കേസിൽ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. 2017 ഏപ്രിൽ രണ്ടിന് കൊല്ലപ്പെട്ട ജയമാധവൻ നായരുടെ മരണത്തിൽ മൂന്ന് പേർക്ക് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ......
തിരുവനന്തപുരം: ചിറയിൻകീഴിൽ പുതിയ കെഎസ്ആർടിസി ബസ് സർവീസിന്റെ ഉദ്ഘാടനം രാഷ്ട്രീയ വിവാദമാകുന്നു. മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവും ഡിസിസി ജനറൽ സെക്രട്ടറിയുമായ കൃഷ്ണകുമാർ ഉദ്ഘാടകനായി എത്തിയതാണ് വിവാദത്തിന് വഴിവെച്ചത്. ......
തിരുവനന്തപുരം: റമ്മി കളിക്കാനുള്ള പണം കണ്ടെത്താൻ മുക്കുപണ്ടം പണയംവച്ച് 52.89 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പോലീസുകാരനും ബാങ്ക് അപ്രൈസറും അറസ്റ്റിൽ. മണ്ണന്തല പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ അഖിൽ രാജിനെയും കാനറ ബാങ്കിലെ അപ്രൈസറായ വിജയകുമാറിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ......
തിരുവനന്തപുരം: കരമനയിലെ കൂടത്തിൽ കുടുംബത്തിലെ ഏഴുപേരുടെ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. കുടുംബത്തിലെ അവസാന അംഗമായിരുന്ന ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട് അന്നത്തെ കാര്യസ്ഥനും കോടതി ജീവനക്കാരനുമായ രവീന്ദ്രൻ നായരെ അറസ്റ്റ് ചെയ്തു. ......
തിരുവനന്തപുരം: നെല്ല് സംഭരണത്തില്‍ സപ്ലൈക്കോ നേരിടുന്ന ബാധ്യത തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. 2022-23 സംഭരണ വര്‍ഷത്തില്‍ ഉണ്ടായ സാമ്പത്തിക ബാധ്യതയായ 63.37 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ ഔട്ട് ടേണ്‍ റേഷ്യോ (ഒടിആര്‍) 68%-ല്‍ നിന്നും 64.5% ആയി കുറയ്ക്കാന്‍ തയാറാകാത്തതിനെത്തുടര്‍ന്ന്, 2022-23 സംഭരണ വര്‍ഷത്തില്‍ സപ്ലൈകോ വഴി നെല്ല് സംസ്കരിച്ച മില്ലുടമകള്ക്കുണ്ടായ നഷ്ടം പരിഹരിക്കാനാണു സംസ്ഥാന ബജറ്റ് വിഹിതത്തില്‍ നിന്നും 63.37 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചത്.
കേന്ദ്ര മാനദണ്ഡപ്രകാരം ഒരു ക്വിന്റല്‍ നെല്ല് സംസ്കരിക്കുമ്പോള്‍ 68% (68 കിലോ) അരി ലഭിക്കണം. ......
ഭാരതീയ കരസേനയുടെ പ്രധാന എഞ്ചിനീയറിംഗ് വിഭാഗമായ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയർസ് (EME) കോർപ്സിന്റെ 84-ാമത് സ്ഥാപക ദിനാഘോഷം വെൽഫയർ അസോസിയേഷൻ ഓഫ് അനന്തപുരി വെറ്ററൻ ഈഗിൾസ് (WAAVE) ന്റെ ആഭിമുഖ്യത്തിൽ ഇന്നലെ സംഘടിപ്പിച്ചു.തമ്പാനൂർ റെയിൽവേ കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങ് തിരുവനന്തപുരം എൻ.സി.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ രാജീവ് എസ്. നായർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വിമുക്തഭടന്മാരും കുടുംബാംഗങ്ങളും ഉൾപ്പെടെ ഇരുനൂറ്റമ്പതോളം പേർ ചടങ്ങിൽ പങ്കെടുത്തു. ......