മലപ്പുറം: വണ്ടൂർ ടൗണിൽ പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന കാളികാവ് സ്വദേശി അച്ചിപ്പാറ സത്താർ കഴിഞ്ഞ ദിവസം മരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത വർധിപ്പിച്ചു. ......
മലപ്പുറം: എടവണ്ണയിൽ മന്ത്രവാദ ചികിത്സയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ജിലാനി തങ്ങൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കുണ്ടുതോട് സ്വദേശി ജസീലിനെയാണ് എടവണ്ണ പൊലീസും നിലമ്പൂർ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
ചികിത്സയ്ക്കായി എത്തിയ പെൺകുട്ടിയുടെ മാതാവുമായി സൗഹൃദം സ്ഥാപിച്ച പ്രതി, ഈ ബന്ധം മുതലെടുത്ത് മകളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ......
മലപ്പുറം: വിൽപ്പനയ്ക്കായി കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയുമായി വനിതാ യൂട്യൂബർ ഉൾപ്പെടെ നാലുപേരെ മലപ്പുറം പോലീസ് പിടികൂടി. മലപ്പുറം ഹാജിയാർപ്പള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ഷബീർ ടി.പി. ......
തിരൂർ: സ്കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവതിയുടെ രണ്ട് മക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. ......
മലപ്പുറം: പെരിന്തൽമണ്ണ ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപ്പന നടത്തിയെന്ന കേസിൽ നഴ്സിങ് വിദ്യാർത്ഥിനിയടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർമല പച്ചീരി സ്വദേശി റാവുത്തർ വീട്ടിൽ ജാസിർ അർഷാദ് (20), അങ്ങാടിപ്പുറം ജൂബിലി റോഡ് അമ്പലക്കുത്ത് വീട്ടിൽ ഷഹാന മിധ (20) എന്നിവരാണ് പിടിയിലായത്. ......
മലപ്പുറം: മുസ്ലിം ലീഗ് എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന കുളം ഉദ്ഘാടന ചടങ്ങിനിടെ വനിതാ മെമ്പറെ വെള്ളത്തിലേക്ക് തള്ളിയിട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രമുഖ ഇസ്ലാമിക പ്രഭാഷകനും കാന്തപുരം സുന്നി വിഭാഗം നേതാവുമായ വഹാബ് സഖാഫി മമ്പാട്. കുളത്തിലേക്ക് വീണത് ഒരു വനിത മാത്രമല്ലെന്നും, ഇസ്ലാമിക മൂല്യങ്ങൾക്ക് വിരുദ്ധമായ ലിബറൽ സംസ്കാരത്തിലേക്കുള്ള വീഴ്ച കൂടിയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.
കുളം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പാർട്ടിയിലെ തന്നെ മറ്റൊരു അംഗം വനിതാ അംഗത്തെ വെള്ളത്തിലേക്ക് തള്ളിയിട്ടത്. ......
മലപ്പുറം: നിലമ്പൂർ വനമേഖലയിൽ വൻതോതിൽ മരങ്ങൾ മുറിച്ചുകടത്തിയതായി കണ്ടെത്തി. കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുത്തപ്പൻകുന്ന് ഭാഗത്താണ് സംഭവം. ......
മലപ്പുറം: മുസ്ലിം പെൺകുട്ടികളിലുണ്ടാകുന്ന സാമൂഹികവും ചിന്താപരവുമായ മാറ്റങ്ങൾ സമുദായ സംഘടനകൾക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി. ......
മലപ്പുറം: സീലിങ് ഫാനിന് തീപിടിച്ച് കട്ടിലിലേക്ക് പൊട്ടിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തിരുവാലി കൊളക്കാട്ടിരിയിലെ ഫാമിൽ ജോലി ചെയ്യുന്ന എറണാകുളം കാലടി സ്വദേശി സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്.
ഫാമിലെ ജീവനക്കാർക്കായി ഒരുക്കിയ ക്വാർട്ടേഴ്സിലായിരുന്നു സജീവും ഭാര്യയും കുഞ്ഞും താമസിച്ചിരുന്നത്. ......
നിലമ്പൂർ: വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപ്പന നടത്തിയെന്ന കേസിൽ മമ്പാട് കോളേജിലെ അധ്യാപകനടക്കം നാലുപേരെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. മോങ്ങം അരിമ്പ്ര സ്വദേശിയും മമ്പാട് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപകനുമായ സുഹൈൽ പെരിങ്ങോടനാണ് അറസ്റ്റിലായത്. ......