ഒന്നാംവട്ടം വന്നപ്പം കാരണഭൂതനു കിണ്ടാണ്ടം
രണ്ടാംവട്ടം വന്നപ്പം ക്യാപ്റ്റനു മിണ്ടാണ്ടം
മൂന്നാംവട്ടം വന്നാട്ടെ ഒരു ചെങ്കൊടിത്തണലിൽ എന്ന നിലയിലേക്കു കാര്യങ്ങൾ മുന്നോട്ടു പോകുന്നു എന്നാണ് കൊല്ലം സമ്മേളനത്തിന്റെ സൂചന.
ദീപാവലി കഴിഞ്ഞ് അടുത്ത വെളുപ്പിന് ചീറ്റലും, പൊട്ടലും എന്നപോലെ ചില ശബ്ദ കോലാഹലങ്ങൾ അവിടവിടെ ഉയരുന്നെങ്കിലും ഒന്നും കാര്യമാക്കേണ്ട.
പത്തനംതിട്ടയിൽ ഒരു കൊമ്പൻ ചിന്നം വിളിച്ച് ആരെയോ ഉന്നം പിടിച്ചെങ്കിലും പാർട്ടിയിലെ അരുൺ സക്കറിയമാർ അടുത്ത ദിവസം തന്നെ മയക്കുവെടി വച്ച് കൂട്ടിലും പാട്ടിലും ആക്കി എന്നാണറിവ്. ഇപ്പൊ തീറ്റ എടുക്കുന്നുണ്ട്. ......