ബംഗാളിഭാഷയിലെ കവിയും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു 1838-1894 കാലത്ത് ജീവിച്ച ബങ്കിംചന്ദ്ര ചതോപാഥ്യായ എന്ന ബങ്കിംചന്ദ്ര ചാറ്റർജി. ഇദ്ദേഹം 1875 ൽ രചിച്ച ഗീതമാണ്, 1905 ലെ ബംഗാൾ വിഭജനകാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരപോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്ന സമരമന്ത്രമായി മാറിയ വന്ദേമാതരം.
'അമ്മേ(മാതൃഭൂമി) ഞാൻ അങ്ങയെ വന്ദിക്കുന്നു' എന്നാണ് വന്ദേമാതരം എന്ന വാക്കിന്റെ പൊതുവായ അർത്ഥം. ......
പസഫിക് സമുദ്രത്തിലെ മധ്യ-കിഴക്കൻ ഭാഗങ്ങളിൽ സമുദ്രോപരിതല താപനില സാധാരണയേക്കാൾ അധികമായി ഉയരുന്ന എൽനിനോ പ്രതിഭാസം ഇന്ത്യയിൽ മൺസൂൺ മഴകുറയുന്നതിന് കാരണമായെന്നും അതുമൂലം കേരളത്തിൽ കാലവർഷം പതിവിലും ദുർബലമാണെന്നുള്ള ആശങ്കയോടെയാണ് ജൂലൈ മാസം അവസാനിച്ചത്. എന്നാൽ അപ്രതീക്ഷിതമായി ആഗസ്റ്റ് ഒന്ന് മുതൽ മൂന്നുവരെ പെയ്തത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 232 ശതമാനം അധികമഴ. ......
കേരളത്തിൽ സ്ക്കൂൾ- കോളേജ് വിദ്യാർത്ഥികളിലടക്കം വളരെ ചെറിയ പ്രായത്തിൽ തന്നെ ലഹരിക്കടിമപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയും അതിന്റെ ഫലമായി കുറ്റകൃത്യങ്ങളുടെ എണ്ണം കുതിച്ചുയരുകയും കുടുംബങ്ങളിൽ സമാധാനം നഷ്ടപ്പെടുകയും ചെയ്യുന്ന അത്യധികം ആശങ്കാജനകമായ പശ്ചാത്തലത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ്, 'ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്' എന്ന നൂതന പദ്ധതിയുമായി രംഗത്ത് വരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ജനങ്ങൾ ഈ പദ്ധതിയെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും സർവ്വാത്മനാ പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നതിൽ ആഭ്യന്തരവകുപ്പിന് അഭിമാനിക്കാം.
കേരളത്തിൽ ലഹരിയുടെ ഉപയോഗവും അതിന്റെ വ്യാപനവും യുവതലമുറ നേരിടുന്ന ഏറ്റവും വലിയ വിപത്തായി മാറിയിട്ട് കാലം കുറെയായെങ്കിലും ശക്തമായ നടപടികൾ സ്വീകരിക്കാൻ ഉത്തരവാദപ്പെട്ടവർ ദുരൂഹമായ കാരണങ്ങളാൽ അലംഭാവം കാട്ടിപ്പോരുകയായിരുന്നു. ......
സ്വതന്ത്ര ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവത്തിൽ നിർണ്ണായക മാറ്റം വരുത്തിയ സംഭവമാണ് 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും അയോദ്ധ്യയെ കേന്ദ്രീകരിച്ച് നടന്ന രാമ ജന്മഭൂമി പ്രക്ഷോഭം. 1990 ൽ എൽ.കെ. ......
'പി.എം.ശ്രീ പദ്ധതി' പിണറായി സർക്കാരിന്റെ അവസാനകാലത്ത് ഇടതുമുന്നണിയുണ്ടാക്കിയ അന്തഃച്ഛിദ്രം ചെറുതല്ല. ഈ പദ്ധതി ഉപാധികളോടെയാണെങ്കിലും നടപ്പാക്കേണ്ടി വരും എന്നുപറഞ്ഞത് യു.ഡി.എഫ് സർക്കാരിനെയും വിവാദത്തിലാഴ്ത്തിയിരിക്കുന്നു. ......
രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം ഏറെ ആശങ്ക ഉയർത്തുന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയെ പിടിച്ചുകുലുക്കിയ രണ്ട് പ്രധാനപ്പെട്ട വിഷയങ്ങളാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയും സി.ബി.എസ്.ഇ മൂല്യനിർണ്ണയത്തിലെ ക്രമക്കേടുകളും. ......
വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയ്ക്ക് 'കേരളശബ്ദം' ഗ്രൂപ്പിന്റെ അഭിനന്ദനങ്ങളും വിജയാശംസകളും അറിയിക്കുന്നു.......
പത്തുവർഷത്തെ പിണറായി വിജയൻ സർക്കാരിന് അന്ത്യം കുറിച്ച് നൂറുകടന്ന ഭൂരിപക്ഷത്തിന് ഐക്യജനാധിപത്യമുന്നണി കേരളത്തിന്റെ ഭരണം പിടിച്ചിരിക്കുകയാണല്ലോ. ഈ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനും ഇടതുമുന്നണിക്കും ഒരൊറ്റ മുഖമേ ഉണ്ടായിരുന്നുള്ളൂ. ......
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അക്കൗണ്ടിംഗ് രീതിയിലും ഭരണസംവിധാനത്തിലും ആഴത്തിൽ പോരായ്മയുണ്ടെന്നും ബോർഡിന്റെ പ്രവർത്തനസുതാര്യതയെപ്പോലും ബാധിക്കുന്നതാണിതെന്നും ഇത് ഉടൻ പരിഹരിക്കണമെന്നും കേരള ഹൈക്കോടതി ഏപ്രിൽ 10 ന് ഉത്തരവിടുകയുണ്ടായി. ബോർഡിന്റെ കണക്കുകൾ ഓഡിറ്റ് ചെയ്ത സ്ഥാപനമായ വിജയൻ ആൻഡ് അസോസിയേറ്റ്സ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചതിന്റെയടിസ്ഥാനത്തിലാണ് ജസ്റ്റിസ് രാജവിജയരാഘവൻ, ജസ്റ്റിസ് കെ.വി. ......
കേരളത്തിലെ 2.7 കോടി വോട്ടർമാർ ഏപ്രിൽ ഒൻപതിന് വിധിയെഴുതും. ഏപ്രിൽ ഒൻപതിന് തന്നെയാണ് ആസമിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും വോട്ടെടുപ്പ്.......