മാനന്തവാടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 51 പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശിനി അറസ്റ്റിൽ. കോഴിക്കോട് വടകര പറയുള്ളതിൽ വീട്ടിൽ ലത സുനിൽ (59) ആണ് മാനന്തവാടി പൊലീസിന്റെ പിടിയിലായത്.
ഒമാനിലെ അൽ ഐനിൽ പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിൽ സെയിൽസ്മാൻ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ......
പനമരം (വയനാട്): റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിച്ച് ഗുരുതരമായി പരുക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. കരണി പടാരിക്കുന്ന് ഒണ്ടംമ്പെട്ടി ശ്രീജിത്തിന്റെ ഭാര്യ സി.ഡി. ......
വയനാട്: മുത്തങ്ങ ചെക്പോസ്റ്റിൽ 41 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. ബെംഗളൂരുവിൽനിന്ന് കാറിൽ എത്തിയ മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് ജസീൽ, കൊടുങ്ങല്ലൂർ സ്വദേശി സ്വെറ്റ്ലാന എന്നിവരെയാണ് ബത്തേരി പൊലീസ് പിടികൂടിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തിയത്. ......
വയനാട്: ജില്ലയിൽ തുടരുന്ന ശക്തമായ മഴയും റെഡ് അലർട്ട് മുന്നറിയിപ്പും കണക്കിലെടുത്ത് ബുധനാഴ്ച (നാളെ) ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ, കോളേജുകൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സ്ഥാപനങ്ങൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. ......
കൽപറ്റ: കേന്ദ്ര കാലാവസ്ഥ വകുപ്പ് വയനാട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ശനിയാഴ്ച (ഓഗസ്റ്റ് 1) ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, സർക്കാർ-സ്വകാര്യ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, മതപഠന ക്ലാസുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ......
കൊച്ചി: മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരായ അബ്ദുൽ സലാമിനെയും ശശിധരനെയും തട്ടിക്കൊണ്ടുപോകുകയും ആക്രമിക്കുകയും വധിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്ത കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവും പിഴയും കോടതി വിധിച്ചു. ......
വയനാട്: 2003ലെ മുത്തങ്ങ സമരത്തിനിടെ പൊലീസുകാരനായ വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക് ശേഷം വിധി പ്രസ്താവിച്ച് വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി. കേസിലെ രണ്ടാം പ്രതിയായ അശോകൻ മാത്രമാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ......
മാനന്തവാടി: അർധരാത്രിയിൽ രക്ഷിതാക്കളുടെ അറിവില്ലാതെ 16 വയസ്സുകാരിയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയി ലഹരി നൽകുകയും തുടർന്ന് അപകടത്തിൽപ്പെടുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. അഞ്ചുകുന്ന് കല്ലിട്ടാംകുഴി സ്വദേശി ജെനീലിയ (19), കണിയാരം പാലാക്കുളി പോത്തനാട്ടിൽ എ.വി. ......
കൽപ്പറ്റ: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തീവ്രമഴ മുന്നറിയിപ്പിനെ തുടർന്ന് വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച (നാളെ) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ......