കൊച്ചി : 2026-ല്‍ ഇന്ത്യയില്‍ കാര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി പയനിയര്‍ കോര്പ്പറേഷന്.2023-ല്‍ രാജ്യത്ത് ഗവേഷണ വികസന കേന്ദ്രം സ്ഥാപിതമായതിനെത്തുടര്‍ന്ന്, ഈ സംരംഭത്തിലൂടെ പയനിയര്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ സാന്നിധ്യവും വര്‍ധിപ്പിക്കും. കൂടാതെ, പുറത്തുനിന്നുള്ള എക്സിക്യൂട്ടീവുകളെയും വ്യവസായ വിദഗ്ധരെയും കൊണ്ടുവരികയും ഇന്ത്യയിലും ജര്‍മ്മനിയിലും ഗവേഷണ വികസന സൗകര്യങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നതുള്‍പ്പെടെ ആഗോളതലത്തില്‍ ഒരു പ്രധാന സ്ഥാനം കൈവരിക്കാനുള്ള നടപടികള്‍ കമ്പനി സ്വീകരിച്ചുവരികയാണ്.
ജപ്പാന് പുറത്തുള്ള പ്രധാന വിപണികളിലൊന്നായാണ് പയനിയര്‍ ഇന്ത്യയെ കണക്കാക്കുന്നത്. ......
സുപ്രീം കോടതിയിലെ മിന്നും താരമാണ് സന റായിസ് ഖാൻ. സൗന്ദര്യം മാത്രമല്ല, കേസുകൾ വാദിക്കുന്നതിലെ മികവും ഈ യുവതിയെ ശ്രദ്ധേയയാക്കി.......
കൊച്ചി : 155 സിസി വിഭാഗത്തില്‍ ആദ്യത്തെ ഹൈബ്രിഡ് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി യമഹ. 2025 എഫ്.സി-എസ് എഫ്ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്സ് ഷോറൂം, ഡൽഹി) രൂപയാണ് വില വരുന്നത്. ......
മുംബൈ: സ്കോഡ ഓട്ടോ ഇന്ത്യ കൈലാഖില്‍ നിന്നുള്ള ആദ്യ സബ്-4 മീറ്റര്‍ എസ്യുവി അവതരിപ്പിച്ചതിന് പിന്നാലെ രണ്‍വീര്‍ സിങ്ങിനെ ബ്രാന്‍ഡ് സൂപ്പര്‍സ്റ്റാറായി പ്രഖ്യാപിച്ചു. സ്കോഡ ഓട്ടോ ഇന്ത്യയുടെ ആദ്യത്തെ ബ്രാന്‍ഡ് സൂപ്പര്‍സ്റ്റാര്‍ ആയി രണ്‍വീര്‍ സിങ്ങിനെ പ്രഖ്യാപിക്കുന്നതില്‍ അഭിമാനിക്കുന്നതായി സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ ജനേബ പറഞ്ഞു.
യൂറോപ്പിന് പുറത്ത് സ്കോഡയുടെ പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യ. ......
ലോകത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഹോണ്ട മോട്ടോറും നിസാൻ മോട്ടോറും തമ്മിലെ ലയനനീക്കം അനിശ്ചിതത്വത്തിലെന്ന് റിപ്പോർട്ട്. നിസാനാണ് ലയനനീക്കത്തിൽ നിന്ന് പിന്മാറുന്നതെന്നാണ് സൂചന. ......
കൊച്ചി: ഒല ഇലക്ട്രിക് സ്കൂട്ടറുള്‍ക്കായി രാജ്യത്താകെ പുതിയ 3200 സ്റ്റോറുകള്‍ തുറന്നു. ഇതോടെ ഒല സ്റ്റോറുകളുടെ എണ്ണം 4000 ആയി ഉയര്‍ന്നു.......
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടർ വിപണിയിലേക്ക്. രണ്ട് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. ബജാജ് ചേതക് 3502, 3501 എന്നീ മോഡലുകളാണ് വിപണിയിലെത്തിയത്.......
ബെർലിൻ: ജർമൻ വാഹനനിർമാതാക്കളായ ഫോക്സ്വാഗൺ ജീവനക്കാരുടെ ശമ്പളവും ബോണസും വെട്ടിക്കുറയ്ക്കുന്നു. കമ്പനി അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ഇതിനെ അതിജീവിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത് എന്നുമാണ് റിപ്പോർട്ട്.
10 ശതമാനം വേതനം വെട്ടിക്കുറയ്ക്കലാണ് കമ്പനി മുന്നോട്ട് വെക്കുന്നത്. ......
● ലോകത്തെ മുൻനിര സൂപ്പർ ലക്ഷ്വറി എസ്യുവി റോൾസ് റോയ്സ് കള്ളിനൻ സീരീസ് II ഇനി ഇന്ത്യൻ നിരത്തുകളിലും
● മാറിക്കൊണ്ടിരിക്കുന്ന ആഡംബര ചേരുവകൾക്കും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കുമനുസരിച്ച് അണിയിച്ചൊരുക്കിയിരിക്കുന്നു
● ആഗോളതലത്തിലും പ്രാദേശികമായും കള്ളിനൻ ശ്രദ്ധേയമാകുന്നു; ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള റോൾസ് റോയ്സ് മോഡലായി തുടരുന്നു.
● ബ്ലാക്ക് ബാഡ്ജ് കള്ളിനൻ സീരീസ് II-ഉം ഇന്ത്യയിലെത്തുന്നു.
2024 സെപ്റ്റംബർ 27ന് റോൾസ് റോയ്സ് മോട്ടോർ കാർസിന്റെ ഏറ്റവും പുതിയ ആഡംബര എസ് യുവി കള്ളിനൻ സീരീസ് II ഇന്ത്യയിൽ ആദ്യമായെത്തുന്നു.
"കള്ളിനൻ സീരീസ് II-ൻ്റെ ഇന്ത്യയിലെ അരങ്ങേറ്റം ഏഷ്യാ പസഫിക് മേഖലയിൽ റോൾസ് റോയ്സിൻ്റെ ഒരു സുപ്രധാന നാഴികക്കല്ലാണ്. 2018ൽ ആദ്യമായി അവതരിപ്പിച്ചതു മുതൽ ഈ കാറിന് യുവാക്കളും വൈവിധ്യമാർന്നതുമായ ഒരു പറ്റം ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. ......
ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിവൈഡി തങ്ങളുടെ ആദ്യത്തെ ദക്ഷിണേഷ്യൻ നിർമ്മാണ യൂണിറ്റ് പാകിസ്ഥാനിൽ സ്ഥാപിക്കാൻ പദ്ധതിയിടുന്നു. ഇന്ത്യയിലാണ് നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്നതെങ്കിലും കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതോടെയാണ് പാകിസ്ഥാനിൽ ഫാക്ടറി സ്ഥാപിക്കാനൊരുങ്ങുന്നത്. ......