
എറണാകുളം ഗാന്ധി പ്രതിമയ്ക്ക് സമീപം സേവ് മഹാരാജാസ് കോളേജ് കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ സംഗമം മുൻ മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ കെ അരവിന്ദാക്ഷൻ ഉദ്‌ഘാടനം ചെയ്യുന്നു.സാജൻ മണാളി,വത്സലദേവി,ജവഹർ, കെ വി പി കൃഷ്ണകുമാർ കൊച്ചി മേയർ അഡ്വ. വി കെ മിനിമോൾ,ഹൈബി ഈഡൻ എം പി,ഡൊമിനിക് പ്രസന്റേഷൻ,കെ ജി ബാലൻ ,വി പി അബ്ദുറഹ്മാൻ തുടങ്ങിയവർ സമീപം.
കൊച്ചി :മഹാരഥന്മാർ പഠിച്ചതും പഠിപ്പിച്ചതുമായ മഹാരാജകീയ കലാലയത്തിന്റെ പരിതാപകരമായ അവസ്ഥയിൽ മനംനൊന്ത പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സേവ് മഹാരാജാസ് മൂവ്മെന്റ് ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി.ചൊവ്വാഴ്ച വൈകീട്ട് 5ന് മഹാരാജാസ് കോളേജ് കവാടത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥയിൽ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും, പൊതുപ്രവർത്തകരും കലാ സംസ്കാരിക നായകരും പങ്കെടുത്തു. രാജേന്ദ്ര മൈതാനത്തിന് സമീപത്തെ ഗാന്ധിപ്രതിമയ്ക്ക് മുൻപിൽ നടന്ന യോഗത്തിൽ മുൻ കോളേജ് യൂണിയൻ ചെയർമാൻ അഡ്വ.സാജൻ മണ്ണാളി അധ്യക്ഷത വഹിച്ചു പൂർവ്വ വിദ്യാർത്ഥിയും മുൻ പ്രിൻസിപ്പലുമായ പ്രൊഫ കെ അരവിന്ദാക്ഷൻ ഉദ്‌ഘാടനം ചെയ്തു.ഹൈബി ഈഡൻ എം പി, മേയർ വി കെ മിനിമോൾ, മുൻ മന്ത്രി ഡോമിനിക് പ്രസന്റേഷൻ, മുൻ വൈസ് പ്രിൻസിപ്പൽ എൽസമ്മ ജോസഫ്,കവിയും പൂർവ്വ വിദ്യാർത്ഥിയുമായ ആർ കെ ദാമോദരൻ,ഡിവിഷൻ കൗൺസിലർ കെ വി പി കൃഷ്ണകുമാർ,പി വി കൃഷ്ണൻ കുറൂർ,വീണ പ്രസന്നകുമാർ,വാത്സല ദേവി എ കെ രാജൻ,പ്രഹ്ലാദൻ അബ്ദുൽ റഹ്മാൻ (ഷേണായി) കെ യു ബാവ തുടങ്ങിയവർ സംസാരിച്ചു.മഹാരാജാസിന്റെ സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരെ പൊതുപ്രവർത്തകരെ ഉൾപ്പെടുത്തി ഇടപെടലുകൾ നടത്തുമെന്ന് പ്രതിഷേധയോഗം പ്രതിജ്ഞ ചെയ്തു.
Photo Courtesy - Google







