ആന്ധ്രാപ്രദേശിൽ കോവിഡ്-19 കേസുകൾ വീണ്ടും ഉയരുന്നതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. വൈ.എസ്.ആർ കഡപ്പ ജില്ലയിലാണ് നിലവിൽ രോഗബാധിതരിൽ കൂടുതലുള്ളത്.......
ഇന്ന് 'നിര്‍മ്മിത ബുദ്ധി' (Artificial Intelligence - AI) നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. മൊബൈല്‍ ഫോണിലെ മാപ്പുകളിലൂടെ വഴി കണ്ടെത്തുന്നതും, സിനിമകളും ഗാനങ്ങളും നിര്‍ദേശിക്കുന്നതും, ആവശ്യമില്ലാത്ത ഇ-മെയിലുകള്‍ തിരിച്ചറിയുന്നതും, ഭാഷകള്‍ വിവര്‍ത്തനം ചെയ്യുന്നതും, മുഖം തിരിച്ചറിഞ്ഞ് ഫോണ്‍ തുറക്കുന്നതുമെല്ലാം AIയുടെ സഹായത്തോടെയാണ്. ......
വളരെ സാധാരണയായി നമ്മള് കേള്‍ക്കുന്ന ഒരു പദമാണ് വട്ടച്ചൊറി. തൊലിപ്പുറമെ ഉണ്ടാകുന്ന പൂപ്പല്‍ ബാധയാണിത് (fungal infection).
ആര്‍ക്കാണ് വട്ടച്ചൊറി ഉണ്ടാകുന്നത്?
· രോഗപ്രതിരോധ ശക്തി കുറഞ്ഞവരില്‍.
· വരണ്ട ചര്‍മ്മം ഉള്ളവരില്‍.
· എപ്പോഴും വിയര്‍ക്കുന്നവരില്‍.
· ഇറുകിയ വസ്ത്രം, ചെരുപ്പ് എന്നിവ ധരിക്കുന്നവരില്‍.
· ശരീരം തുടര്‍ച്ചയായി നനഞ്ഞിരിക്കുന്ന ജോലികള്‍ ചെയ്യുന്നവരില്‍.
ഫംഗല്‍ രോഗബാധ എങ്ങനെ തിരിച്ചറിയാം?
സാധാരണയായി മടക്കുകളില്‍ അതായത് കക്ഷം, തുടയുടെ ഇടയില്‍, വിരലിന്റെ ഇടയില്‍ എന്നിങ്ങനെ ഈര്‍പ്പം നിലനില്‍ക്കുന്ന ശരീരഭാഗങ്ങളിലാണ് ഫംഗല്‍ അണുബാധ കാണുന്നത്. ......
ന്യൂഡൽഹി: കാൻസർ രോഗനിർണയത്തിൽ വലിയ മുന്നേറ്റമാകുമെന്ന് വിലയിരുത്തപ്പെടുന്ന മൾട്ടി-കാൻസർ രക്തപരിശോധന ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. അഹമ്മദാബാദ് ആസ്ഥാനമായുള്ള സൈഡസ് ലൈഫ്സയൻസസ്യും അപ്പോളോ ഹോസ്പിറ്റൽസ്യും ചേർന്നാണ് പുതിയ പരിശോധന രാജ്യത്ത് ലഭ്യമാക്കുന്നത്.
'ഷീൽഡ് മൾട്ടി-ക്യാൻസർ ഡിറ്റക്ഷൻ' എന്ന പേരിലുള്ള ഈ പരിശോധന അമേരിക്കൻ കമ്പനിയായ ഗാർഡന്റ് ഹെൽത്ത് വികസിപ്പിച്ചതാണ്. ......
പുതിയ കാലഘട്ടത്തില്‍ നമ്മുടെ യുവജനങ്ങളുടെ ആരോഗ്യവും ഭക്ഷണക്രമവും ആശങ്കാജനകം ആണ്. ഇന്നത്തെ യുവജനങ്ങള്‍ പഠനം, ജോലി, അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം, തിരക്കേറിയ ജീവിതശൈലി എന്നിവ കാരണം ഭക്ഷണത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാറില്ല. ......
ലഹരിക്കായി മാരകവിഷമുള്ള അണലിയുടെ കുഞ്ഞുങ്ങളെ ഉപയോഗിച്ച് നാവിൽ കൊത്തിക്കുന്ന പ്രവണതയുണ്ടെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പരാമർശം വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ......
കോഴിക്കോട്: അപൂർവമായി കുട്ടികളിൽ കണ്ടുവരുന്ന കവാസാക്കി രോഗബാധയെ തുടർന്നാണ് കോഴിക്കോട് കടലൂർ സ്വദേശിയായ ഒൻപത് വയസ്സുകാരി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കടലൂർ കോടിക്കൽ രരോത്ത് ജബ്നാസിന്റെയും മുഹസിനയുടെയും മകൾ ആയിഷ ഹെൽന (9) ശനിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ......
കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ ആറ് മാസം അമ്മയുടെ മുലപ്പാല്‍ മാത്രം നല്‍കുക (ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം Formula milk നല്‍കാം). ഈ ആറ് മാസക്കാലം കുഞ്ഞുങ്ങള്‍ക്ക് വേണ്ടുന്ന പ്രോട്ടീന്‍, കൊഴുപ്പ്, രോഗപ്രതിരോധശേഷിക്കായുള്ള ആന്റിബോഡീസ് തുടങ്ങിയവ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്.
ആറ് മാസം ആകുമ്പോള്‍ കുഞ്ഞിന് കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കേണ്ടതായിട്ടുണ്ട്. ......
കോട്ടയം: എബോള വൈറസ് ബാധ സംശയിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ആരോഗ്യവകുപ്പിന്റെയും പൊതുജനങ്ങളുടെയും ആശങ്കകൾക്ക് വിരാമമായി. ......
കോട്ടയം: സൗത്ത് സുഡാനിൽ നിന്ന് നാട്ടിലെത്തിയ 52-കാരിക്ക് എബോള വൈറസ് ബാധയുണ്ടോയെന്ന് സംശയം ഉയർന്നതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്ന് പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഇവരെ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
നിലവിൽ രോഗിയെ പ്രത്യേക ഐസലേഷൻ വാർഡിൽ പാർപ്പിച്ചിരിക്കുകയാണ്. ......