ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ കീസ് റ്റു ഹാപ്പിനെസ്സ് മെഗാ പ്രമോഷന്റെ രണ്ടാം ഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ വിപുലമായ ചടങ്ങോടെ വിതരണം ചെയ്തു. 8 ഭാഗ്യ വിജയികൾക്ക് 3000 ഖത്തർ റിയൽ ക്യാഷ് പ്രൈസും ഒരു വിജയിക്ക് MG5 2026 മോഡൽ കാറും ആണ് സമ്മാനമായി ലഭിച്ചത്.
2026 ജൂലൈ 4 മുതൽ ഡിസംബർ 23 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 9 എംജി 5 കാറുകൾ, 1,20,000 ഖത്തർ റിയാൽ ക്യാഷ് (40 പേർക്ക്), 1 വിജയിക്ക് ബമ്പർ സമ്മാനമായി JETOUR T1 കാർ എന്നിവ നേടാനുള്ള അവസരം ഗ്രാൻഡ് മാള് ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർകെറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ പാർച്ചസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും ഈ സമ്മാന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. ......
റിയാദ്: സൗദി അറേബ്യയിലെ തെക്കൻ മേഖലകളിൽ ഹൂതി വിമതർ നടത്തിയ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും പ്രവാസികളും ഉൾപ്പെടെ 73 പേർക്ക് പരുക്കേറ്റു. അബഹ, ഖമീസ് മുഷൈത്ത്, ജിസാൻ, നജ്റാൻ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളും സാമ്പത്തിക സ്ഥാപനങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ......
ദോഹ: സ്കൂൾ അധ്യയന വർഷം ആരംഭിച്ചതോടെ കുട്ടികൾക്ക് ലഞ്ച് ബോക്സിലും വാട്ടർ ബോട്ടിലിലും ഭക്ഷണം കൊടുത്തുവിടുമ്പോൾ രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഖത്തർ കാൻസർ സൊസൈറ്റിയിലെ പോഷകാഹാര വിദഗ്ദ്ധ ബതൂൾ ഇബ്രാഹിം. തെറ്റായ പ്ലാസ്റ്റിക് പാത്രങ്ങളുടെ ഉപയോഗവും ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിക്കുന്നതിലെ അശ്രദ്ധയും കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ അവർ മുന്നറിയിപ്പ് നൽകി.ഭക്ഷണവും വെള്ളവും സൂക്ഷിക്കാൻ പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം ഫുഡ്-ഗ്രേഡ് സ്റ്റെയിൻലെസ്സ് സ്റ്റീൽ ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.സ്റ്റീൽ പാത്രങ്ങൾ വാങ്ങുമ്പോൾ അതിൽ "18/8" എന്ന തരം സ്പെസിഫിക്കേഷനുകളും ഫുഡ് സേഫ്റ്റി സർട്ടിഫിക്കേഷനും ഉണ്ടെന്ന് ഉറപ്പുവരുത്തുക.പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കേണ്ടി വന്നാൽ നിർബന്ധമായും 'BPA-free' ആണെന്ന് ഉറപ്പാക്കുക. ......
ദോഹ: പുതിയ അധ്യയന വർഷം ആരംഭിച്ച പശ്ചാത്തലത്തിൽ, സ്കൂൾ യാത്രകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരുത്തി യാത്ര ചെയ്യുന്നത് ഗുരുതരമായ ട്രാഫിക് ലംഘനമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ......
ദോഹ: ദോഹ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) ഇന്ന് (സെപ്റ്റംബർ 7) തുടക്കമാകുന്ന രണ്ടാമത് ഓട്ടോണമസ് ഇ-മോബിലിറ്റി ഫോറത്തിന്റെ (AEMOB 2026) സിൽവർ സ്പോൺസറായി മുവാസലാത്ത് (കർവ) പങ്കാളിയാകുന്നു. സെപ്റ്റംബർ 9 വരെ നീളുന്ന ഫോറത്തിൽ സുസ്ഥിരവും ആധുനികവുമായ യാത്രാസൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ കമ്പനിയുടെ സാങ്കേതിക മുന്നേറ്റങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കും.
ഖത്തറിലെ പൊതുഗതാഗത രംഗത്ത് സുരക്ഷിതവും സ്മാർട്ടുമായ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിലും ഭാവി യാത്രാ പദ്ധതികൾ രൂപീകരിക്കുന്നതിലും മുവാസലാത്തിന്റെ പങ്ക് വ്യക്തമാക്കുന്ന ചർച്ചകളിൽ കമ്പനി പ്രതിനിധികൾ പങ്കെടുക്കും. ......
ദോഹ:ചിറകടിച്ചുയരുന്ന പരുന്തുകളുടെ ഗാംഭീര്യവും, തലമുറകൾ നെഞ്ചിലേറ്റിയ മരുഭൂമിയുടെ പൈതൃകപ്പെരുമയും സമന്വയിപ്പിച്ച് പത്താമത് കത്താറ അന്താരാഷ്ട്ര വേട്ടയാടൽ പരുന്ത് പ്രദർശനത്തിന് (സഹീൽ 2026) ഇന്ന് കത്താറയിൽ തിരശ്ശീലയുയരും. അറബ് സംസ്കാരത്തിന്റെ വീര്യവും ആധുനിക സാങ്കേതികവിദ്യയുടെ മികവും ഒത്തുചേരുന്ന ഈപൈതൃകോത്സവത്തിൽ ഖത്തർ ഉൾപ്പെടെ 14 ലോകരാജ്യങ്ങളാണ് അണിനിരക്കുന്നത്. ......
ദോഹ: ലോക അൽഷിമേഴ്സ് മാസാചരണത്തിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) നേതൃത്വത്തിൽ റുമൈല ആശുപത്രിയിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. വരുന്ന വ്യാഴാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് പരിപാടി. ......
ദോഹ: അറബ് മേഖലയിലെ ഡിജിറ്റൽ നയരൂപീകരണത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും സുപ്രധാന നാഴികക്കല്ലായ ഉന്നതതല നേതാക്കളുടെ ഫോറം വിജയകരമായി സമാപിച്ചു. ഉരീദു ഗ്രൂപ്പും ഐക്യരാഷ്ട്രസഭയുടെ വികസന പ്രോഗ്രാമും (UNDP) സംയുക്തമായാണ് ഫോറം സംഘടിപ്പിച്ചത്. ......
അബുദാബി: ഗൾഫ് മേഖലയിലുണ്ടാകുന്ന സംഘർഷങ്ങളുടെ പ്രത്യാഘാതങ്ങൾ ആഗോളതലത്തിൽ പ്രതിഫലിക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മജീദ് അൽ അൻസാരി. ......