കോഴിക്കോട്: സൈബർ സുരക്ഷാ മേഖലയിലെ സ്ത്രീകളുടെ സംഭാവനകളും നേട്ടങ്ങളും അംഗീകരിക്കുന്നതിനും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി വാറ്റില്കോർപ്പ് സൈബർ സെക്യൂരിറ്റി ലാബ്സ്, ഗവൺമെന്റ് സൈബർപാർക്ക് എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര സൈബർ വനിതാ ദിനം ആചരിച്ചു.
എല്ലാ വർഷവും സെപ്റ്റംബർ 1-നാണ് അന്താരാഷ്ട്ര സൈബർ വനിതാ ദിനം ആഘോഷിക്കുന്നത്. പരിപാടിയിൽ സൈബർപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവിധ കമ്പനികളിലെ വനിതാ പ്രൊഫഷണലുകള് പങ്കെടുത്തു.
IOSS ഡയറക്ടറും കാലിക്കറ്റ് ഫോറം ഫോർ ഐടി (കാഫിറ്റ്) ഭരണസമിതി അംഗവുമായ അബ്ദുൾ മജീദ് പരിപാടി ഉദ്ഘാടനം ചെയ്തു. ......
കോഴിക്കോട് കുറ്റ്യാടി നരിക്കൂട്ടുംചാലിൽ തൊട്ടിൽപാലത്തുനിന്നും വടകരയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും എതിർദിശയിൽ വന്ന ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ......
കോഴിക്കോട്: നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. മാനാഞ്ചിറ സ്ക്വയറിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.......
കോഴിക്കോട്: ബ്രസീൽ ഇതിഹാസങ്ങളും മുൻ ഇന്ത്യൻ താരങ്ങളും നേർക്കുനേർ പോരാടുന്ന ഫുട്ബോൾ മത്സരത്തിന്റെ പ്രചാരണാർത്ഥമുള്ള ദീപശിഖ പ്രയാണത്തിന് കോഴിക്കോട് ബീച്ചിൽ ആവേശോജ്ജ്വല തുടക്കം. കായികപ്രേമികളെ ആവേശത്തിലാഴ്ത്തി നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി ദീപശിഖ തെളിയിച്ചു. ......
കോഴിക്കോട്: മതപരമായ ആഘോഷങ്ങളിലും ചടങ്ങുകളിലും ഇസ്ലാമിക മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സമസ്ത കാന്തപുരം വിഭാഗം. അന്യപുരുഷന്മാർക്കിടയിലോ പൊതുസ്ഥലങ്ങളിലോ സ്ത്രീകളെ എത്തിക്കുന്നതും യുവതികളെ വേദികളിലും നിരത്തുകളിലും പ്രദർശിപ്പിക്കുന്നതും ഒഴിവാക്കണമെന്ന് മഹല്ലുകൾക്ക് നൽകിയ സർക്കുലറിൽ നിർദേശിച്ചു.
മതപരമായ പരിപാടികളിൽ ഇസ്ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷരീതികളും ഉൾപ്പെടുത്തരുതെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ......
കോഴിക്കോട്: എസ്ഐയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലഹരി ഇടപാട് നടത്തിയ യുവാവ് അറസ്റ്റിൽ. ഫറോക്കിൽ നിന്നാണ് ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെ പൊലീസ് പിടികൂടിയത്.
ഡാൻസാഫ് എസ്ഐയെന്ന വ്യാജേന ലഹരി വിൽപ്പനക്കാരിൽ നിന്ന് എംഡിഎംഎ പിടിച്ചെടുക്കുന്നതായി വിശ്വസിപ്പിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. ......
കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലിൽ ഭർതൃമതിയായ 30കാരിയെ കാണാതായതായി പരാതി. തെക്കെപറമ്പിൽ റഷീദിന്റെ ഭാര്യ ജസീനയെയാണ് കാണാതായത്.......
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 16 -കാരനായ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ ആദിലിന്റെ കരൾ ഉൾപ്പെടെയുള്ള മൂന്ന് പ്രധാന അവയവങ്ങളാണ് മൂന്ന് വ്യക്തികൾക്ക് പുതുജീവൻ നൽകുന്നത്. ......
കോഴിക്കോട്: എക്സാലോജിക്–സിഎംആർഎൽ കേസിൽ ഇ.ഡിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.......