കൊല്ലം ജില്ലയിലെ അഞ്ചലിൽ സിവിൽ പൊലീസ് ഓഫീസറുടെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ച സംഭവത്തിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് സ്വദേശിനി ആരതിയും ഇടുക്കി സ്വദേശിനി ഗായത്രിയുമാണ് പിടിയിലായത്. ......
കൊല്ലം: കടയ്ക്കലിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുമുക്ക് സ്വദേശികളായ സുഗതനും ഭാര്യ ലതയുമാണ് മരിച്ചത്.......
മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അപമാനിച്ചുവെന്നും പ്രതിഭ ചൂണ്ടിക്കാട്ടുന്നു.
നിയമനടപടിക്ക് അനുമതി നല്‍കണമെന്ന് ജില്ലാ കമ്മറ്റിയില്‍ പ്രതിഭ ആവശ്യപ്പെട്ടു. അതേ സമയം പ്രതിഭയുടെ ആവശ്യത്തിന് ജില്ല നേതൃത്വം അനുമതി നല്‍കിയിട്ടില്ല.
പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോള്‍ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ......
കൊല്ലം: സി.പി.ഐ കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർന്നു. ജില്ലയിലെ ഒരു മുതിർന്ന നേതാവാണ് കൗൺസിൽ യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. ......
തൃശ്ശൂരിൽ ഫ്ലക്സ് വെച്ചത് സിപിഎം ആണ്. ഹൈക്കമാൻഡ് ഫ്ലക്സ് വെക്കണ്ട എന്ന് പറയുമ്പോൾ ഇവിടെ വീണ്ടും വെക്കുന്നു എന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുകയാണ്.
പ്രവർത്തകർ കോൺഗ്രസ് ഹൈക്കമാൻഡിനെ അംഗീകരിക്കുന്നില്ലെന്ന് വരുത്താനാണ് ഇവർ ശ്രമിക്കുന്നത്.
തൃശ്ശൂരിൽ സിസിടിവി ഉണ്ടായതുകൊണ്ടാണ് ആളെ പിടികിട്ടിയത്.
ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് ഏതെങ്കിലും കോൺഗ്രസുകാർ കത്തിക്കുമോയെന്നും പിസി വിഷ്ണുനാഥ് ചോദിച്ചു.
മുഖ്യമന്ത്രി പദം സംബന്ധിച്ച് ഏറ്റവും വേഗത്തിൽ ദില്ലിയിൽ നിന്ന് ഒരു തീരുമാനം പ്രഖ്യാപിക്കും. ......
കൊല്ലം : കൊല്ലത്ത് ട്രെയിൻ യാത്രയ്ക്കിടെ ആറ് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി പിടിയിൽ.കൊല്ലം അയത്തിൽ സ്വദേശി സാനിഷാണ് (40) പിടിയിലായത്. പാലരുവി എക്സ്പ്രസിൽ കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കേരളത്തിലേക്ക് തീർത്ഥാടന യാത്ര നടത്തിയ തമിഴ്കുടുംബത്തിലെ പെൺകുഞ്ഞിനെയാണ് പ്രതി ലൈംഗികാതിക്രമത്തിനിരയാക്കിയത്.കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ......
മകന് കഞ്ചാവ് കച്ചവടത്തിന് പോകുമ്പോള്‍ ഇത്തരം പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഓര്‍ക്കണമായിരുന്നുവെന്നും ഇതെല്ലാം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അധികാരത്തിന്റെ തണലില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചാലും ജനങ്ങള്‍ക്ക് എല്ലാം അറിയാം. അവസരം കിട്ടിയപ്പോള്‍ വോട്ടര്‍മാര്‍ കൃത്യമായ മറുപടി നല്‍കിയെന്നും വെളളാപ്പളളി പറഞ്ഞു,
മാത്യു കുഴല്നാടന് എംഎല്‍എയ്ക്കെതിരെ യൂത്ത് ലീഗിന്റെ നടപടികളിലും വെള്ളാപ്പള്ളി പ്രതിഷേധം അറിയിച്ചു. ......
കൊല്ലം: ചാത്തന്നൂരിലൂടെ വീണ്ടും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നു. സിപിഐയുടെ ആർ രാജേന്ദ്രനെതിരെ എൻഡിഎ സ്ഥാനാർത്ഥി ബി.ബി.......
കൊല്ലം: പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ ബി ഗണേഷ് കുമാറിൻ്റെ തോൽവി ആഘോഷിച്ച് എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ. യൂണിയൻ ഓഫീസിന് മുന്നിൽ എൻഎസ്എസ് നേതാക്കൾ ലഡ്ഡു വിതരണം ചെയ്തു. ഗണേഷ് നായൻമാർക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് ഭാരവാഹികൾ പറഞ്ഞു. ......

കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിലേക്ക് (മെയ് 4) അടുക്കുമ്പോൾ കൊല്ലം ജില്ലയിലെ 11 മണ്ഡലങ്ങളിലും പോരാട്ടം മുറുകുകയാണ്. പതിവായി ചുവപ്പണിയാറുള്ള കൊല്ലത്ത് ഇക്കുറി യു.ഡി.എഫ് ശക്തമായ വെല്ലുവിളി ഉയർത്തുമ്പോൾ, ചാത്തന്നൂരിലൂടെ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
ഇടതുകോട്ടയിൽ വിള്ളലോ? സി.പി.എം വിലയിരുത്തൽ
കഴിഞ്ഞ തവണ 9 സീറ്റുകൾ നേടിയ എൽ.ഡി.എഫ് ഇക്കുറിയും ഭൂരിഭാഗം സീറ്റുകളും തൂത്തുവാരും എന്ന ആത്മവിശ്വാസത്തിലാണ്
സി.പി.എം കണക്കുകൂട്ടൽ: കൊട്ടാരക്കര, ഇരവിപുരം, പുനലൂർ, ചാത്തന്നൂർ, ചടയമംഗലം എന്നിവിടങ്ങളിൽ വിജയം ഉറപ്പ്.
ഗണേഷ് ഫാക്ടർ:
പത്തനാപുരത്ത് ചില ഘടകങ്ങൾ എതിരാണെങ്കിലും കെ.ബി ഗണേശ് കുമാർ ജയിച്ചു കയറുമെന്ന് പാർട്ടി കരുതുന്നു.
വിറയ്ക്കുന്ന മണ്ഡലങ്ങൾ:
കുണ്ടറയിൽ പി.സി വിഷ്ണുനാഥിനും ചവറയിലും കരുനാഗപ്പള്ളിയിലും യു.ഡി.എഫിനും മുൻതൂക്കമുണ്ടെന്നത് സി.പി.എമ്മിനെ ചിന്തിപ്പിക്കുന്നുണ്ട്.
തിരിച്ചുപിടിക്കാൻ വലതുമുന്നണി; ലക്ഷ്യം 7 സീറ്റുകൾ
സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെങ്കിൽ കൊല്ലത്ത് മികച്ച പ്രകടനം കാഴ്ചവെക്കണമെന്ന ബോധ്യം യു.ഡി.എഫിനുണ്ട്.
കരുനാഗപ്പള്ളി, കുണ്ടറ എന്നിവ നിലനിർത്തുന്നതിനൊപ്പം കഴിഞ്ഞ തവണ നേരിയ വോട്ടിന് നഷ്ടമായ കൊല്ലം, ചവറ, കുന്നത്തൂർ മണ്ഡലങ്ങൾ തിരിച്ചുപിടിക്കുമെന്ന് കോൺഗ്രസ് ഉറപ്പിച്ചു പറയുന്നു.
പ്രതീക്ഷ: വിലക്കയറ്റവും ഭരണവിരുദ്ധ വികാരവും വോട്ടായി മാറുമെന്നാണ് യു.ഡി.എഫ് പാളയത്തിലെ സംസാരം.
ബി.ജെ.പിയുടെ ചാത്തന്നൂർ പ്രതീക്ഷ
കൊല്ലം ജില്ലയിൽ ബി.ജെ.പി ഏറ്റവും കൂടുതൽ പ്രതീക്ഷ വെക്കുന്നത് ചാത്തന്നൂർ മണ്ഡലത്തിലാണ്. ......