ന്യൂഡൽഹി: നീറ്റ് പരീക്ഷാ സംവിധാനത്തിൽ സുപ്രധാന മാറ്റങ്ങളുമായി നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). പരീക്ഷ കൂടുതൽ സുതാര്യവും വിദ്യാർഥിസൗഹൃദവുമാക്കുന്നതിനായാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.
പുതിയ ക്രമീകരണമനുസരിച്ച് പരീക്ഷയുടെ ദൈർഘ്യം 195 മിനിറ്റായിരിക്കും. ......
ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് സമയത്തെ സാങ്കേതിക പ്രശ്നങ്ങളും ക്യാപ്ച തടസ്സങ്ങളും കാരണം ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ആശ്വാസവാർത്ത. ഐആർസിടിസിയുടെ പുതിയ വെബ്സൈറ്റ് ജൂലൈ പതിനഞ്ചിനകം പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.
ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് പ്രഖ്യാപനം. ......
ന്യൂഡൽഹി: വീട്ടിൽ ഒരു കുടുംബിനാഥ നടത്തുന്ന സേവനങ്ങൾക്ക് അളക്കാനാകാത്ത മൂല്യമുണ്ടെന്ന് അടിവരയിട്ട് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. അപകടമരണക്കേസുകളിൽ നഷ്ടപരിഹാരം നിർണയിക്കുമ്പോൾ, വീട്ടമ്മമാരുടെ പ്രതിമാസ സേവന മൂല്യം കുറഞ്ഞത് 30,000 രൂപയായി കണക്കാക്കണമെന്ന് കോടതി ഉത്തരവിട്ടു. ......
ന്യൂഡൽഹി: ഇന്ത്യയിൽ ആൺകുട്ടികളോടുള്ള പരമ്പരാഗത താല്പര്യം ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്ന് സുപ്രീം കോടതി. ഗർഭസ്ഥശിശുവിന്റെ ലിംഗനിർണ്ണയം തടയുന്നതിനുള്ള 'പി.സി.പി.എൻ.ഡി.ടി' (PCPNDT) നിയമം രാജ്യത്ത് കൂടുതൽ കർശനമായി നടപ്പാക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
തന്റെ സോണോഗ്രഫി സെന്ററിലെ നിർബന്ധിത രേഖകൾ സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് ക്രിമിനൽ നടപടികൾ നേരിടുന്ന മഹാരാഷ്ട്രയിലെ ഒരു ഡോക്ടറുടെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ സുപ്രധാന നിരീക്ഷണം.
രാജ്യത്തെ ലിംഗാനുപാതം മെച്ചപ്പെടുത്തുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, ലിംഗനിർണ്ണയ രീതികളും പെൺഭ്രൂണഹത്യയും പൂർണ്ണമായി ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ......
ലഖ്നൗ: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്. വ്യാഴാഴ്ച രാത്രി കാൺപുരിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ......
ന്യൂഡൽഹി: രാജ്യത്തെ ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ സുപ്രധാന നിർദേശങ്ങൾ മുന്നോട്ടുവച്ചു. 170 വലിയ ലോക്സഭാ മണ്ഡലങ്ങളെ വിഭജിക്കണമെന്നാണ് ശുപാർശ. ......
കവരത്തി: ലോകോത്തര വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ലക്ഷദ്വീപിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ നിർണായക തീരുമാനം കൈക്കൊണ്ടു. ദ്വീപുസമൂഹത്തിൽ നിയന്ത്രിത മദ്യവിൽപനയ്ക്ക് അനുമതി നൽകിക്കൊണ്ട് പുതിയ 'ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026' നിലവിൽ വന്നു. ......
ഭോപ്പാൽ: മധ്യപ്രദേശിൽ ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളും എതിരില്ലാതെ നേടി ബിജെപി. പാർട്ടി സ്ഥാനാർത്ഥികളായ രജനീഷ് അഗർവാൾ, തരുൺ ചുഗ്, മഹേഷ് കേവത് എന്നിവർ വിജയികളായി പ്രഖ്യാപിക്കപ്പെട്ടു. ......
മുൻ പ്രധാനമന്ത്രിയും ജെഡിഎസ്സ് ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡയ്ക്ക് പ്രായം 93 ആയെങ്കിലും രാഷ്ട്രീയത്തിൽ അദ്ദേഹം സജീവമാണ്. അറുപത്തിനാലു വർഷത്തെ സുദീർഘവും സംഭവബഹുലവുമായ രാഷ്ട്രീയ പ്രവർത്തന ചരിത്രമുള്ള അദ്ദേഹത്തിന്റെ രാജ്യസഭ അംഗത്വം ഈ മാസം ഇരുപത്തിയഞ്ചിനു അവസാനിക്കും. ......
ന്യൂഡൽഹി: പോക്സോ കേസിലെ പ്രതിയും അതിജീവിതയും പിന്നീട് വിവാഹിതരായ പ്രത്യേക സാഹചര്യം പരിഗണിച്ച് യുവാവിന് വിധിച്ച ശിക്ഷ സുപ്രീംകോടതി റദ്ദാക്കി. അപ്പീലന്റിനും അതിജീവിതയ്ക്കും ഭർത്താവും ഭാര്യയുമായി സമൂഹത്തിൽ സമാധാനത്തോടെ ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി. ......