മുംബൈ: മുൻ ഭർത്താവും മോഡലുമായ രാജീവ് സെന്നുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞതിന്റെ കാരണങ്ങൾ തുറന്നുപറഞ്ഞ് ടെലിവിഷൻ താരം ചാരു അസോപ. ഗർഭിണിയായിരുന്ന സമയത്തും രാജീവ് തന്നെ വഞ്ചിച്ചുവെന്നും അദ്ദേഹത്തിന്റെ ബാഗിൽ നിന്ന് ഗർഭനിരോധന ഉറകൾ ഉൾപ്പെടെയുള്ളവ കണ്ടെത്തിയെന്നും ചാരു ആരോപിച്ചു.
മുംബൈയിൽ ഗർഭിണിയായി കഴിയുന്നതിനിടെ രാജീവ് മണിക്കൂറുകളോളം പുറത്തുപോകുകയും രാത്രിയിൽ വൈകി വീട്ടിലെത്തുകയും ചെയ്തിരുന്നുവെന്നാണ് ചാരുവിന്റെ വെളിപ്പെടുത്തൽ. ......

കൊച്ചി: മാധ്യമ പ്രവർത്തകനും നടനും അവതാരകനും തിരക്കഥാകൃത്തുമായ രാജേഷ് കുറുമാലി തിരക്കഥയും സംഭാഷണവും നിർവ്വഹിച്ച് ലീ ഗോൾഡ് ഫിലിംസിന്റെ ബാനറിൽ ബോബൻ ഗോവിന്ദൻ സംവിധാനം ചെയ്ത മലയാള ചിത്രം മലവാഴിയാണ് നിരവധി ദേശീയ അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലായി അമ്പതിലധികം പുരസ്കാരങ്ങൾ കരസ്ഥമാക്കി ലോക ശ്രദ്ധ നേടിയത്.
മികച്ച സിനിമ, മികച്ച നടൻ, മികച്ച നടി, തിരക്കഥ, ക്യാമറ, സംഭാഷണം , പ്രൊഡ്യൂസർ ഉൾപ്പെടെ വിവിധ ചലച്ചിത്രോത്സവങ്ങളിലായി 51 ദേശീയ, അന്തർദേശീയ പുരസ്കാരമാണ് മലർവാഴിയെ തേടിയെത്തിയത്.
മധ്യ കേരളത്തിലെ പറയ സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങളിൽ നടത്തിവരുന്ന കലാരൂപമായ മലവാഴിയാട്ടം (പറയൻ കളി ) പാരമ്പര്യമായി കെട്ടിയാടുന്ന മാണിക്യനെന്ന കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ ക്യാമറ ചലിപ്പിക്കുന്നത് ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ശ്രദ്ധേയനായ മധു അമ്പാട്ടാണ്.
കലയും പ്രകൃതിയും പെണ്ണും മണ്ണും എല്ലാം ചൂഷണം ചെയ്യപ്പെടുന്നിടത്ത് തകർന്നു പോകുന്ന മാണിക്യനെ ലോകം ശ്രദ്ധിക്കുന്നു.
മുംബൈയിലെ തിയേറ്റർ രംഗത്ത് വർഷങ്ങളായി സജീവ സാന്നിധ്യമായ നടൻ ദേവദാസാണ് മാണിക്യനായി ജീവിക്കുന്നത്. 51 ദേശീയ, അന്തർദേശീയ പുരസ്കാരങ്ങളിൽ 12 ലധികം പുരസ്കാരങ്ങളും മികച്ച നടനായ ദേവദാസിനായിരുന്നു. ......
തങ്കത്തിന് ശേഷം സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദിലീഷ് പോത്തനും അൽഫോൻസ് പുത്രനും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ ആദ്യം ഇടുക്കിയിൽ ആരംഭിക്കും.
കട്ടപ്പനയിലെ ഋത്വിക് റോഷൻ, അഡിയോസ് അമിഗോ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അജി പീറ്റർ തങ്കമാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ......
തെലുങ്ക് സൂപ്പർതാരം പ്രഭാസ് നായകനായി ഹനു രാഘവപുടി രചനയും സംവിധാനവും നിർവഹിക്കുന്ന "ഫൗസി"യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങൾക്ക് മുൻപ് ഒരു വലിയ പോരാട്ടം ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന കുറിപ്പോടെയാണ് പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
പ്രധാന ആകർഷണം: ചിത്രത്തിൽ മഹാത്മ ഗാന്ധിയെ സൂചിപ്പിക്കുന്ന കഥാപാത്രമായി ബോളിവുഡ് താരം അനുപം ഖേർ എത്തുന്നു എന്നതാണ് പ്രധാന പ്രത്യേകത. ......
അല്ലു അർജുനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാക്ക'യിൽ പ്രതിനായികയായി മലയാളത്തിന്റെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി എത്തും. ആദ്യമായാണ് ഐശ്വര്യ ലക്ഷ്മി അല്ലു അർജുൻ ചിത്രത്തിന്റെ ഭാഗമാകുന്നത്. ......
പത്തുവർഷങ്ങൾക്കുശേഷം നിവിൻ പോളിയും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്നു. 'ബാംഗ്ളൂർ ഡെയ്സ്', 'വിക്രമാദിത്യൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും കൈകോർക്കുന്ന പുതിയ സിനിമയുടെ തിരക്കഥാ ചർച്ചകൾ ആരംഭിച്ചു. ......
ഭാര്യയുമായി വേർപിരിഞ്ഞതിന് പിന്നാലെ താൻ കടുത്ത മാനസിക തകർച്ചയിലൂടെ കടന്നുപോയിരുന്നുവെന്ന് തുറന്നുപറഞ്ഞ് നടൻ വിനായകൻ. തമ്മിൽ വലിയ വഴക്കുകളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെങ്കിലും ഒരുമിച്ച് മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് പരസ്പര സമ്മതത്തോടെ വേർപിരിയാൻ തീരുമാനിച്ചതെന്ന് താരം വ്യക്തമാക്കി. ......
പത്തുവർഷങ്ങൾക്കുശേഷം നിവിൻ പോളിയും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്നു. 'ബാംഗ്ളൂർ ഡെയ്സ്', 'വിക്രമാദിത്യൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും കൈകോർക്കുന്ന പുതിയ സിനിമയുടെ തിരക്കഥാ ചർച്ചകൾ ആരംഭിച്ചു. ......
മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളി വീണ്ടും ബോക്സ് ഓഫീസിൽ തരംഗമാവുകയാണ്. ഈ ഓണക്കാലത്ത് തിയേറ്ററുകളിലെത്തിയ 'ബെത്ലഹേം കുടുംബ യൂണിറ്റ്' മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ, കരിയറിലെ മൂന്നാമത്തെ ഓണം ബമ്പർ വിജയമാണ് താരം സ്വന്തമാക്കുന്നത്. ......
1955 ഓഗസ്റ്റ് 26-ന് പുറത്തിറങ്ങിയ പഥേർ പാഞ്ചാലിയുടെ എഴുപത്തിയൊന്നാം വാർഷികം 2026 ഓഗസ്റ്റ് 26-നാണ്.
പഥേർ പാഞ്ചാലി ഇന്ത്യൻ സിനിമയിൽ യാഥാർഥ്യബോധത്തിന്റെയും കലാസിനിമയുടെയും പുതിയ അധ്യായത്തിന് തുടക്കം കുറിച്ച്, പിന്നീട് വളർന്ന സമാന്തര സിനിമാ പ്രസ്ഥാനത്തിന് ശക്തമായ അടിത്തറ പാകുകയും ചെയ്ത ചരിത്രചിത്രമാണ്.
സത്യജിത് റായിയുടെ 'പഥേർ പാഞ്ചാലി' (Pather Panchali - പാതയുടെ ഗാനം-Song Of The Little Road), വെറുമൊരു സിനിമയല്ല; മറിച്ച് വെള്ളിത്തിരയിൽ വിരിഞ്ഞ ജീവസ്സുറ്റ ഒരു ദൃശ്യ കാവ്യമാണ്. വിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ അതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കി 1955-ൽ പുറത്തിറങ്ങിയ ഈ ചിത്രം ലോക സിനിമയുടെ ഭൂപടത്തിൽ ബംഗാളി സിനിമയ്ക്ക് അഭിമാനകരമായ സ്ഥാനം നേടിക്കൊടുത്തു.
ബംഗാളിലെ നിശബ്ദസുന്ദരമായ, നിശ്ചിന്തിപൂർ ഗ്രാമത്തിലെ ഒരു കുടിലിൽ കഴിയുന്ന പാവപ്പെട്ട ബ്രാഹ്മണ കുടുംബത്തിന്റെ കഥയാണിത്. ......