കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓണം ക്യാംപയിനായ ‘ഓണം ഒരുമയുടെ ഓളം’ സോഷ്യൽ മീഡിയയിൽ വൻ ജനശ്രദ്ധ നേടുന്നു. പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അഞ്ച് കോടിയിലധികം കാഴ്ചക്കാരെ ആകർഷിച്ചാണ് ഈ പരസ്യചിത്രം തരംഗമായി മാറിയിരിക്കുന്നത്.
കേരളത്തിന്റെ മണ്ണിൽ ആഴത്തിൽ വേരൂന്നിയ സ്ഥാപനമെന്ന നിലയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഒരുമ, പൈതൃകം, തലമുറകളായി നിലനിൽക്കുന്ന സാമൂഹിക ബന്ധങ്ങൾ തുടങ്ങിയ മൂല്യങ്ങളാണ് ക്യാംപയിൻ ഉയർത്തിപ്പിടിക്കുന്നത്. ......
കൊച്ചി: മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം കുറിച്ച പത്തൊൻപതുകാരി കെസിയ ലിസ് മെജോയ്ക്ക് സ്വന്തം തട്ടകത്തിൽ ആവേശോജ്ജ്വല വരവേൽപ്പ്. ചരിത്രവിജയത്തിനു ശേഷം കൊച്ചിയിലെത്തിയ കെസിയയെ ആദരിക്കുന്നതിനായി കൊച്ചി ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടിയിൽ പ്രൗഢഗംഭീരമായ ‘ഹോം കമിംഗ്’ വാർത്താസമ്മേളനം സംഘടിപ്പിച്ചു. ......
കൊച്ചി : എറണാകുളം കേന്ദ്രമാക്കി 'യുണൈറ്റഡ് എഗ്ഗ് മെര്‍ച്ചന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്'എന്ന പേരില്‍ സംഘടന രൂപീകരിച്ചതായി മുട്ട വ്യാപാരികള്‍ അറിയിച്ചു. മുട്ടയ്ക്ക് അടിക്കടിയുണ്ടാകുന്ന അനിയന്ത്രിതമായ വിലക്കയറ്റം വ്യാപാരികളെയും, ഉപഭോക്താക്കളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നതായി യോഗം വിലയിരുത്തി. ......
കൊച്ചി: മുൻ രാഷ്ട്രപതി ഡോ.എപിജെ അബ്ദുൾ കലാമിന്റെ പേരിലുള്ള രാജ്യാന്തര എൻജിഒ സംഘടനയായ ഡോ.എപിജെ അബ്ദുൾകലാം ഇന്റർനാഷണൽ ഫൗണ്ടേഷൻ കേരള ഘടകം ചെയർമാനായി പൊതുപ്രവർത്തകനായ ഷമീർ വളവത്ത്, ജനറൽ സെക്രട്ടറിയായി പി എ അഷ്കർ എന്നിവരെ നിയമിച്ചു. ഡോ.എപിജെ അബ്ദുൾകലാം ഇന്റർനാഷണൽ ഫൗണ്ടേഷൻ കോ ഫൗണ്ടറും ഡോ. ......
കൊച്ചി: വ്യവസായ-സാങ്കേതിക മേഖലകളിലെ അതിവേഗ മാറ്റങ്ങൾക്കനുസരിച്ച് സർവകലാശാലാ പാഠ്യപദ്ധതിയിൽ കാലാനുസൃതമായ പരിഷ്കരണങ്ങൾ സാധ്യമാക്കുന്നതിനായി വ്യാവസായിക ഫ്ലെക്സിബിൾ കരിക്കുലം നടപ്പാക്കുന്നതിനുള്ള നിർണായക തീരുമാനത്തിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ധാരണയായി. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു ഫ്ലെക്സിബിൾ കരിക്കുലം സംവിധാനം അവതരിപ്പിക്കുന്നത്. ......
സമുദ്ര ജൈവഅധിനിവേശം കേരളതീരത്ത് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും അധിനിവേശജീവികളെ രേഖപ്പെടുത്താനും, കേരള സമുദ്ര അധിനിവേശ ജീവികളുടെ ആക്ഷൻ പ്ലാൻ (KMISAP) തയ്യാറാക്കാനുമായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് (KSBB)ന്റെ രണ്ട് വർഷത്തെ ഗവേഷണ പദ്ധതി കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയ്ക്ക് (KUFOS) അനുവദിച്ചു. തീരദേശ ജില്ലകളായ എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ കുഫോസ് പഠനങ്ങൾ നടത്തും. സമുദ്ര അധിനിവേശ ജീവികളുടെ ഡാറ്റാബേസിന്റെ വികസനം, വിദേശ ജൈവജാതികൾ കടന്നുവരുന്ന വഴികളും വ്യാപനത്തിന്റെ പാതകളും തിരിച്ചറിയൽ, പാരിസ്ഥിതിക ആഘാതങ്ങൾ വിലയിരുത്തൽ, മത്സ്യബന്ധനത്തിനും തീരദേശ സമൂഹങ്ങൾക്കും ഉണ്ടാകാനിടയുള്ള സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളുടെ വിലയിരുത്തൽ എന്നിങ്ങനെ നാല് പ്രധാന മേഖലകളിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുക.
കേരള സമുദ്ര അധിനിവേശ ജീവികളുടെ ആക്ഷൻ പ്ലാൻ (KMISAP) സംസ്ഥാനത്തിനായുള്ള ഇത്തരത്തിലുള്ള ആദ്യത്തെ സമഗ്ര ചട്ടക്കൂട് ആയിരിക്കും. ......
കൊച്ചി: മത്സ്യങ്ങളും ചെമ്മീനുകളും ഉൾപ്പെടെയുള്ള ജലജീവികളെ ജലമില്ലാതെ ജീവനോടെ കൊണ്ടുപോകുന്നതിനുള്ള നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് കൊച്ചിയിലെ ഐ.സി.എ.ആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (ICAR-CIFT). ഈ സാങ്കേതികവിദ്യയ്ക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. ......
ന്യൂഡൽഹി: കോട്ടയത്ത് നടക്കുന്ന സീറോ മലബാർ സഭയുടെ പുതിയ മെത്രാന്റെ സ്ഥാനാരോഹണ ചടങ്ങിൽ മാർപാപ്പയുടെ പ്രതിനിധി പങ്കെടുക്കും
ന്യൂഡൽഹിയിലെ മാർപാപ്പയുടെ പ്രതിനിധി കാര്യാലയത്തിലെ (അപ്പസ്തോലിക നുൺസിയേച്ചർ) സെക്കന്റ് സെക്രട്ടറി ഫാ. നിക്കോളാസ് ഗ്രാഫ് ആണ് പങ്കെടുക്കുക.
ഇന്ന് പോപ്പിന്റെ കാര്യാലയത്തിൽ ഉച്ചഭക്ഷണത്തിനിടയിലാണ് ഫാ. ......