
കൊച്ചി: 'ഇസ്‌ലാം ലളിതം സുന്ദരം' എന്ന പ്രമേയത്തില്‍ നടക്കുന്ന സംസ്ഥാന വാഫി വഫിയ്യ കലോത്സവവും സനദ് ദാന സമ്മേളനവും 15, 16 തിയതികളിലായി കളമശേരി സംറ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കോര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസിനു കീഴിലുള്ള 54 വാഫി വഫിയ്യ സ്ഥാപനങ്ങളില്‍ നിന്നും 5000 ല്‍ പരം വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും പങ്കെടുക്കും. സിഐസിക്ക് കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ 662 വാഫികളും 403 വഫിയ്യകളും സനദ് സ്വീകരിക്കും. പെണ്‍കുട്ടികള്‍ അണിനിരക്കുന്ന സിഐസിയുടെ ആദ്യ വഫിയ്യ പിജി സനദ് ദാനമാണിതെന്ന പ്രത്യേകതയുമുണ്ട്. കമ്മ്യൂണിക്കേറ്റീവ്, മാനേജ്‌മെന്റ്, ക്രിയേറ്റീവ്, സൈക്കോളജിക്കല്‍ സ്‌കില്ലുകളിലായി ആയിരത്തിഇരുന്നൂറിലധികം വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിനികള്‍ സോണല്‍ കലോത്സവങ്ങളില്‍ മാറ്റുരച്ചു. 15 ന് രാവിലെ 10:00 ന് സി.ഐ.സി പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കലോത്സവ ഉദ്ഘാടനം നിര്‍വഹിക്കും. 15 ന് വൈകിട്ട് നടക്കുന്ന വഫിയ്യ സനദ് ദാന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും, സിഐസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി സനദ് ദാന പ്രഭാഷണവും സിഐസി ജോയിന്റ് സെക്രട്ടറി അഹമ്മദ് വാഫി ഫൈസി കക്കാട് പ്രമേയ പ്രഭാഷണവും നിര്‍വഹിക്കും.സയ്യിദ സുല്‍ഫത്ത് ബീവി, സയ്യിദ സജ്‌ന ബീവി, സയ്യിദ ഹനിയ ബീവി, സയ്യിദ ശബാന ബീവി, സയ്യിദ മുല്ല ബീവി സനദ് ദാനം നടത്തും. അഡ്വ. നജ്മ തബ്ഷീറ, ഡോ. തസ്‌നീം എ, അഡ്വ. സുനൈന അബ്ദുല്‍ ഖാദര്‍, ആമിന അന്‍വാരിയ്യ, സൈനബ് ആദൃശ്ശേരി എന്നിവര്‍ സംബന്ധിക്കും. 16 ന് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ നടക്കുന്ന വാഫി സനദ് ദാനസമാപന സമ്മേളനം അറബ് ലീഗ് അംബാസഡര്‍ ഡോ.മാസിന്‍ അല്‍മസ്ഊദ് ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ,പി എസ് എച്ച് തങ്ങള്‍ പരപ്പനങ്ങാടി സനദ് ദാനം നടത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പി കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എംപി നേതൃ ഭാഷണം നിര്‍വഹിക്കും. സിഐസി ജനറല്‍ സെക്രട്ടറി ഉസ്താദ് അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി സനദ് ദാന പ്രഭാഷണവും, സി ഐ സി ജോയിന്റ് സെക്രട്ടറി അഹമ്മദ് വാഫി ഫൈസി കക്കാട് പ്രമേയ പ്രഭാഷണവും കെഎം ഷാജി മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. എറണാകുളം എം പി ഹൈബി ഈഡന്‍, രാജ്യസഭാംഗംഅഡ്വ. ഹാരിസ് ബീരാന്‍ എം പി, അന്‍വര്‍ സാദത് എം എല്‍ എ, വി കെ ഇബ്രാഹീം കുഞ്ഞ്, ടി എ അഹ്മദ് കബീര്‍, അഡ്വ. മുഹമ്മദ് ഷാ, സി ഐ സി ട്രഷറര്‍അലി ഫൈസി തൂത, അഡ്വ. വി ഇ അബ്ദുല്‍ ഗഫൂര്‍, അഡ്വ. സുല്‍ഫിക്കര്‍ സലാം, മുഹമ്മദ് ഷിയാസ്, അഡ്വ. ഷിബു മീരാന്‍, സി എ മൂസ മൗലവി, വി പി എ ഫരീദുദ്ദീന്‍ മൗലവി തുടങ്ങി മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
സോണല്‍ മത്സര വിജയികള്‍ക്ക് പ്രസിഡണ്ട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍ ട്രോഫി വിതരണം ചെയ്യും.
ഫെസ്റ്റിനോടനുബന്ധിച്ച് സി ഐ സി ഫിനിഷിംഗ് സ്‌കൂളിന്റെ മേല്‍നോട്ടത്തില്‍ മതം ; ധാര്‍മികത എന്ന മോട്ടോയില്‍ നടക്കുന്ന പാനല്‍ ഡിസ്‌കഷനില്‍ റിഫ റഹീം വഫിയ്യ , അഷ്മില ഓഫിയ്യ, നൂര്‍ ജഹാന്‍ , ഫാത്തിമ റിഫ കെ വി , മാജിദ ഷെറിന്‍, എന്നിവര്‍ വിഷയാവതരണം നടത്തും. 16 നടക്കുന്ന പാനല്‍ ഡിസ്‌കഷനില്‍ ഹസന്‍ വാഫി മണ്ണാര്‍ക്കാട്, ഷിബിന്‍ വാഫി തിരുനാവായ, യാസീന്‍ വാഫി വിളയില്‍, അജ്‌നാസ് വാഫി വൈത്തിരി, അദ്‌നാന്‍ യാസീന്‍ അമ്പലപ്പുഴ, ഷഹദ് കാലടി സംസാരിക്കും.
15 ന് 2:00 മണിക്ക് ഉള്‍വിളികളുടെശരികള്‍ എന്ന പ്രമേയത്തില്‍ നടക്കുന്ന വനിത സമ്മേളനം മുന്‍ ഗവണ്‍മെന്റ് പ്ലീഡറും കേരള ഹൈക്കോടതി അഡ്വക്കേറ്റുമായ അഡ്വക്കറ്റ് ജാസ്മിന്‍ വിഎച്ച് ഉദ്ഘാടനം ചെയ്യും, എന്‍ സി ഇ ആര്‍ ടി പ്രൊഫസര്‍ ഡോക്ടര്‍ സിന്ധ്യ , മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി അഡ്വക്കറ്റ് ഫാത്തിമ തഹലീയ , നീതു കൃഷ്ണ അതിഥി ഭാഷണം നടത്തും. റഹ്മ വഫിയ്യ താമരശ്ശേരി, സുമയ്യ വഫിയ്യ കുരുവമ്പലം, നസീഫ വഫിയ്യ താനൂര്‍ വിഷയാവതരണം നടത്തും.
16ന് 9.00 മണിക്ക് ഇന്‍ഷുറന്‍സ് ഇസ്ലാമിക വീക്ഷണം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ പണ്ഡിത ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കും. അബ്ദുസ്സലാം ഫൈസി എടപ്പാള്‍, ഡോക്ടര്‍ ലുക്മാന്‍ വാഫി ഫൈസി അസ്ഹരി,മുഹമ്മദ് ഫൈസി ആതവനാട്,ഇബ്രാഹിം ഫൈസി ഉഗ്രപുരം, മുഈനുദ്ദീന്‍ ബാഖവിമുണ്ടംപറമ്പ്, ഡോക്ടര്‍ സലാഹുദ്ദീന്‍ വാഫി കാടേരി, അബ്ദുറഷീദ് വാഫി പൂകൊളത്തൂര്‍, സ്വാലിഹ് വാഫി ഒതുക്കുങ്ങല്‍ , മുര്‍ഷിദ് വാഫി മുള്ളൂര്‍ക്കര തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.
സോണല്‍ മത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ കലാപരിപാടികളും, സി ഐ സി ജനറല്‍ സെക്രട്ടറി നേതൃത്വം നല്‍കുന്ന ക്യൂ ഫോര്‍ ടുമാറോയും നടക്കും.
പത്രസമ്മേളനത്തില്‍പങ്കെടുത്തവര്‍ :
1. അബ്ദുല്‍ ഹക്കീം ഫൈസി ആദര്‍ശേരി ( ജനറല്‍ സെക്രട്ടറി സിഐസി )
2. പി എസ് എച്ച് തങ്ങള്‍ ( വൈസ് പ്രസിഡണ്ട് സിഐസി )
3. അലി ഫൈസി തൂത ( ട്രഷറര്‍ സിഐസി )
4. അഹമ്മദ് വാഫി ഫൈസി കക്കാട്,ഹബീബുള്ള ഫൈസി പള്ളിപ്പുറം , ഡോ റഫീഖ് അബ്ദുല്‍ വാഫി അല്‍ അസ്ഹരി, ഡോ.മുഹമ്മദലി വാഫി ( ജോയിന്റ് സെക്രട്ടറിമാര്‍ സി ഐ സി )
5. ഹുസൈന്‍ ഹാജി കോമ്പാറ, ജാഫര്‍ ശരീഫ് വാഫി, ഷഫീഖ് വാഫി കാട്ടുമുണ്ട, പരീക്കുഞ്ഞ് അട്ടക്കാടന്‍, അസീസ് കോമ്പാറ (സ്വാഗത സംഘം, പ്രോഗ്രാംകമ്മറ്റി)
6. അബ്ദുറഹ്മാന്‍ ഹാജി താനാരി (കരിയര്‍ അക്കാദമി സെക്രട്ടറി)









