തവളക്കുഴി പഞ്ചായത്തിലെ ഏറ്റവും വലിയ തലവേദന എതാണെന്ന് ചോദിച്ചാൽ നാട്ടുകാർ ഒരേ സ്വരത്തിൽ പറയും: 'അത് സുകുമാരൻ നായരുടെ പശുവും, പിന്നെ സൽമാന്റെ ഓട്ടോറിക്ഷയുമാണെന്ന്..'
സൽമാന്റെ 'ഓട്ടോ' നാട്ടിൽ 'തുരുമ്പൻ രാജാവ്' എന്നാണ് അറിയപ്പെടുന്നത്.
സ്റ്റാർട്ട് ചെയ്താൽ ആൽത്തറ ജംഗ്ഷൻ മുഴുവൻ കരിമ്പുക കൊണ്ട് മൂടും. ഒരു കിലോമീറ്റർ ഓടിയാൽ രണ്ട് കിലോമീറ്റർ തള്ളേണ്ടി വരും.
അങ്ങനെയുള്ള ആ ഓട്ടോയിലാണ് ഒരു ശനിയാഴ്ച വൈകുന്നേരം നാട്ടിലെ പ്രമാണിയായ പപ്പൻപിള്ള കയറിയത്. ......
തേവലക്കര ഹൈസ്ക്കൂളിലേക്ക് സ്ഥലം മാറ്റം കിട്ടി വന്നതാണ് ശിവദാസൻ സാർ. പഠിച്ചതും പഠിപ്പിക്കുന്നതും മലയാളമാണ്.
ശിവദാസൻ സാറിന്റെ മലയാളം ക്ലാസ്സിലിരിക്കാൻ കുട്ടികൾക്ക് വളരെ ഇഷ്ടമാണ്. ......
മജിസ്ട്രേറ്റ് ഇരിക്കുന്നിടം കോടതി എന്നുപറയുന്നപോലെ മലയാളി എവിടെ ഉണ്ടോ അവിടെ ഓണവും ഉണ്ടാവണമല്ലോ.
നമുക്ക് എന്തും വേണ്ടാന്നുവയ്ക്കാം. ഓണം ഒഴികെ.......
റിട്ടയർമെന്റാകാൻ വെറും പത്തുമാസം ബാക്കിയുള്ളപ്പോഴാണ് രാഘവൻ മാഷിന്റെ തലയിലേക്ക് ഇടിത്തീ വന്നുവീണത്, 'സെൻസസ് ഡ്യൂട്ടി.' മുണ്ടുമടക്കിക്കുത്തി ക്ലാസിലെ ബ്ലാക്ക്ബോർഡിനുമുന്നിൽ മാത്രം ഓടി നടന്ന് ശീലിച്ച മാഷിന്, പെട്ടെന്നൊരു ദിവസം പരിശീലനക്ലാസ്സിൽ പങ്കെടുക്കാനുള്ള ഉത്തരവ് ലഭിക്കുന്നു.
മൊബൈൽ ഫോൺ ഉപയോഗം കാര്യമായിട്ട് ശീലമില്ലാത്ത മാഷിന് മൊബൈലിൽ പൂരിപ്പിക്കാനുള്ള കുറേ ചോദ്യാവലികളും നിർദ്ദേശങ്ങളും കണ്ടപ്പോൾത്തന്നെ തലകറങ്ങി.
പരിശീലനത്തിന് ചെന്നാൽ പഴയ പരിചയക്കാരെ കാണാം എന്നൊരു സുഖവും ഉണ്ടായിരുന്നു. ചായ, ചോറ് ഒന്നിനും കുറവില്ല.
അവിടെ എന്തൊക്കെയോ പറഞ്ഞു, എന്തൊക്കെയോ കേട്ടു. ......
ദേ അമ്മേ .. ഞാൻ നമ്മുടെ ബാത് റൂമിൽ ഫിറ്റ് ചെയ്യാൻ വരുത്തിയ 'പുതിയ മിറർ ബോക്സ്' കണ്ടോ ?
ഓൺലൈനിൽ വരുത്തിയ കുളിമുറിയിലേക്കുള്ള പുതിയ ബോക്സ് തുറന്ന് പുറത്തെടുത്ത ഹരീഷ് ഉറക്കെ വിളിച്ചു പറഞ്ഞു.
' നന്നായി... ......
ഇത് ഒരു സംഭവകഥയാണ്. ഞാൻ തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജിൽ പഠിക്കുന്ന കാലം.......

പത്താം തരം പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് രമണന് അസുഖം ആരംഭിക്കുന്നത്.
ഒരു ദിവസം, ക്ലാസിൽ പൊന്നമ്മ ടീച്ചർ രസകരമായി മലയാളത്തിന്റെ ക്ലാസെടുക്കുന്നു.
കുട്ടികൾ ശ്രദ്ധയോടെ ക്ലാസിൽ മുഴുകിയിരിക്കുകയാണ്,
അപ്പോഴാണ് പുറകിലത്തെ ബഞ്ചിലിരുന്ന് രമണൻ ഞെളി പിരി കൊളളുന്നു.
രമണൻ സർവ്വശക്തിയുമെടുത്ത് നിയന്ത്രിക്കാൻ ശ്രമിച്ചു.
ഇല്ല, പറ്റുന്നില്ല.
ബെഞ്ചിൽ അമർന്നിരുന്നു.
നോ രക്ഷ.
പെട്ടെന്നാണ് ക്ലാസിന്റെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് ആ ശബ്ദം മുഴങ്ങിയത്.
നാണം കെടുത്തുന്ന ശബ്ദം.
കീഴ് വായൂ, അഥവാ വളി.
തൊട്ടപ്പുറത്തെ റെയിൽവേ സ്റ്റേഷനിലൂടെ പരശുറാം എക്സ്പ്രസ് കടന്നു പോയതാണെന്നാ ടീച്ചർ കരുതിയത്.
പക്ഷേ,
ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി കുട്ടികൾ ആർത്തു ചിരിച്ചു.
രമണൻ വിളറി വെളുത്തു.
തല ഡെസ്ക്കിലേക്ക് കമിഴ്ത്തി കുനിഞ്ഞിരുന്നു.
പാവം രമണൻ.
കുട്ടികളുടെ ചിരി കണ്ട് ടീച്ചറും ചിരിച്ചു.
പിന്നെ ടീച്ചർ ഉച്ഛത്തിൽ പറഞ്ഞു.
സൈലൻസ്.
കുട്ടികൾ ചിരി നിർത്തി
എങ്കിലും ചിലരുടെ ചിരികൾ പൊട്ടി.
രമണനോട,് ടീച്ചർ ചോദിച്ചു.
രമണാ ബാത്ത് റൂമിൽ പോണോ ?
ഡസ്ക്കിൽ നിന്ന് തല ഉയർത്താതെ.
വേണ്ടെന്നു തോളനക്കി കിടന്നു കൊണ്ടു രമണൻ പറഞ്ഞു.
പിറ്റേന്ന് രമണന് പേരും വീണു.
'പരശുറാം രമണൻ'
ചിലർ, വളിയൻ രമണനെന്നും രഹസ്യമായി വിളിച്ചു പോന്നു.
രമണന് പരാതിയില്ലായിരുന്നു.
അവനെല്ലാം ക്ഷമിച്ചു.
പിന്നേയും ഈ അസുഖം വന്നു കൊണ്ടേയിരുന്നു.
വേറെ കറിയുടെ രുചി അറിയണമെങ്കിൽ ആരെങ്കിലും കല്ല്യാണത്തിന് ക്ഷണിക്കണം.
അതുകൊണ്ട് രമണൻ വളിയെ ഞെക്കി കൊല്ലാൻ പരിശീലിച്ചു.
സ്കൂളിൽ സ്പോട്സിന് പേര് കൊടുത്തു രമണൻ.
ഹൈജംമ്പ് ഇഷ്ട ഐറ്റമായിരുന്നു.
പക്ഷേ.
ആദ്യത്തെ സ്റ്റെപ്പിൽ കാലുയർത്തിയതേ, അടിയിലൂടെ ഭയങ്കര ശബ്ദത്തിൽ പരശുറാം കടന്നു പോയി.
കുട്ടികൾ ആർത്തു ചിരിച്ചു.
രമണന് സ്റ്റെപ്പ് തെറ്റി ഔട്ടായി.
അതോടെ ആ ആഗ്രഹം പൊലിഞ്ഞു.
രണ്ടാമത്തെ സ്വപ്നം പോലിഞ്ഞതും, ഈ നശിച്ച സൂക്കേടാണ്.
ഇഷ്ടപ്പെട്ട പെണ്ണിന് ലൗലെറ്റർ കൊടുക്കാൻ പോയ വേളയിൽ.
പോക്കറ്റിൽ നിന്ന് ലെറ്ററെടുത്ത് പെണ്ണിന്റെ കയ്യിലേക്ക് കൊടുത്തതും. നശിച്ച 'പരശുറാം' ഒറ്റപ്പോക്ക്
വാ പൊത്തിപ്പിടിച്ച് അന്ന് തിരിഞ്ഞോടയ പെണ്ണാ, നാളിതു വരെ ആളെ കണ്ടിട്ടില്ല.
പത്ത് കഴിഞ്ഞ് പഠിത്തം നിർത്തി.
തൂമ്പയെടുത്തു.
തൂമ്പ എടുത്തതിലും കാര്യമുണ്ട്.
പറമ്പിലൂടെ നടന്ന് ചറ പറ വളി വിടാം
ചോദിക്കാനും. ......
കെട്ടിയോനോട് വഴക്കു കൂടി..! മുതുകത്ത് ഒറ്റ ഇടി കൊടുത്തിട്ട് ഓടാനാണ് തോന്നിയത്.
പക്ഷേ...
ദേഹത്ത് തൊടാൻ ധൈര്യം പോരാ. കുന്താലികൊണ്ട് വെട്ടിക്കിളക്കുന്നതു കൊണ്ടാണെന്നു തോന്നുന്നു…മുതുകാലന്റെ മസിലൊക്കെ വെട്ടിത്തിളങ്ങുന്നു.
ചില സമയത്ത് അങ്ങേരുടെ തൊലിഞ്ഞ സ്വഭാവം കാണുമ്പോൾ തീക്കൊള്ളി എടുത്ത് മോന്തയ്ക്ക് കുത്താൻ തോന്നും.
…പക്ഷേ കൈയിലെ മസിലുകൾ കാണുമ്പോൾ ദേഷ്യം അങ്ങിറങ്ങും...
'ഇങ്ങേരെപ്പോലെ മസിൽ ഉണ്ടാക്കണം. ......
അമേരിക്കക്കാരനായ ലിയോ പതിനാലാമൻ മാർപാപ്പ, തന്റെ രാജ്യം 250-ാം സ്വാതന്ത്ര്യദിനമാഘോഷിച്ച ജൂലൈ 6-ാം തീയതി, ബഹളങ്ങളിൽ നിന്നെല്ലാമൊഴിഞ്ഞു നാടും വീടുമില്ലാതെ അലയുന്ന അഗതികളെയോർത്ത് ആഫ്രിക്കയോടടുത്തുള്ള വിജനമായ ഒരു ദ്വീപിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു.
ഇറ്റലിയുടെ അധീനതയിലുള്ളതാണ് ലാംപിഡ്യൂസ് എന്ന ചെറുദ്വീപ്. ലിബിയയിൽ നിന്നും തുനീസിയയിൽ നിന്നും മെച്ചപ്പെട്ടതും, സുരക്ഷിതവുമായ ജീവിതം തേടി ആയിരക്കണക്കിന് സാധുക്കൾ കൊച്ചുവള്ളങ്ങളിലും ഫൈബർ ബോട്ടുകളിലും, യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിനായി ഇവിടേക്ക് വന്നിരുന്നു. ......
മസിലുപിടിത്തമോ നാട്യങ്ങളോ ഇല്ലാത്ത നേതാവായിരുന്നു സി.പി.ഐ(എം) ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി(1952 ആഗസ്റ്റ് 12- 2024 സെപ്റ്റംബർ 12). കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ നേതാക്കളിൽ നിന്ന് പല കാര്യങ്ങളിലും അദ്ദേഹം വിഭിന്നനായിരുന്നു. ......