സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 16-ാമത് വാര്‍ഷികാഘോഷത്തിന്റെയും എസ്.പി.സി തൂഫാന് വാരാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നാളെ (ആഗസ്റ്റ് 2, ഞായര്‍) തിരുവനന്തപുരത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.
പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ രാവിലെ എട്ട് മണിക്ക് നടക്കുന്ന എസ്.പി.സി കേഡറ്റുകളുടെ സെറിമോണിയല്‍ പരേഡിന്റെ അഭിവാദ്യം അദ്ദേഹം സ്വീകരിക്കും. 'തൂഫാന് വാരിയര്‍' ബാഡ്ജുകള്‍ ധരിച്ചായിരിക്കും 20 പ്ലാറ്റൂണുകളിലെയും കേഡറ്റുകള്‍ പരേഡില്‍ അണിനിരക്കുക.
സാമ്പത്തിക കുറ്റകൃത്യവിഭാഗം ഐ.ജിയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥനതല നോഡല്‍ ഓഫീസറുമായ അജീത ബീഗം കേഡറ്റുകള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ഈ വര്‍ഷം 'തൂഫാന്ദി നാര്‍ക്കോ ഹണ്ട്' എന്ന വിഷയത്തെ അടിസ്ഥാനമാക്കി എസ്.പി.സി ദിനം ആചരിക്കാനും ഓഗസ്റ്റ് 1 മുതല്‍ 7 വരെയുള്ള കാലയളവ് 'തൂഫാന് വാരമായി' സംസ്ഥാനത്തൊട്ടാകെ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ......
ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 20 കേസുകളിലായി 25 പേർ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8278 ആയി ഉയർന്നു. ......
നെടുമ്പാശേരി: കുടുംബശ്രീ ദക്ഷിണ മേഖലാ ദേശീയ ശിൽപ്പശാലയ്ക്ക് സമാപനം .2047 ലക്ഷ്യമാക്കി ക്ലസ്റ്റർ ലെവൽ ഫെഡറേഷൻ./സി.ഡി.എസ്. ശക്തിപ്പെടുത്താൻ പുതിയ പ്രവർത്തനരീതി.കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിൻ്റെ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ നാല് ദിവസങ്ങളിലായി സംഘടിപ്പിച്ച ദക്ഷിണമേഖലാ ദേശീയ ശിൽപ്പശാല സമാപിച്ചു. ......
ദോഹ: ഖത്തര്‍ പ്രവാസിയും എഴുത്തുകാരനുമായ നിഷാബ് ഗുരുവായൂരിന്റെ ആദ്യ നോവലായ 'മറ' ദോഹയില്‍ പ്രകാശനം ചെയ്തു. സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ അഡ്രസ് ഗേറ്റ്വേ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍, കേരള ബിസിനസ് ഫോറം (ഗആഎ) പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി, 'വിജയമന്ത്രങ്ങള്‍' അവതാരകന് റാഫി പാറക്കാട്ടിലിന് ആദ്യപ്രതി കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
മീഡിയ പ്ലസ് സി.ഇ.ഒ. ......
ഈ ആഴ്ച പല നക്ഷത്രക്കാർക്കും തൊഴിൽ, സാമ്പത്തികം, കുടുംബജീവിതം, യാത്ര, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ചിലർക്ക് പുതിയ തുടക്കങ്ങൾക്കും ചിലർക്ക് പഴയ പ്രശ്നങ്ങളിൽ നിന്ന് മോചനത്തിനും സമയം അനുകൂലമാണ്.
അശ്വതി: വീടുപണി ആരംഭിക്കാൻ അനുകൂല സമയം. ......
തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം 65 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചതായി സർക്കാർ അറിയിച്ചു. നിലവിൽ 1,465 പേരാണ് വിവിധ ക്യാമ്പുകളിൽ കഴിയുന്നത്. ......
വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, പാറകള്‍ അടര്‍ന്നുവീഴല്‍ എന്നിവക്കുള്ള സാധ്യത കണക്കിലെടുത്ത് താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി ഉത്തരവിറക്കി. താമരശ്ശേരി ചുരം വഴി ഹെവി വാഹനങ്ങള്‍, മള്‍ട്ടി ആക്സില്‍ ലോറികള്‍, ട്രെയിലറുകള്‍, ഭാരവാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം നിരോധിച്ചു. ഇത്തരം വാഹനങ്ങള്‍ കുറ്റ്യാടി ചുരം അല്ലെങ്കില്‍ നാടുകാണി ചുരം വഴി പോകണം. ......
ജില്ലയില്‍ ശക്തമായ മഴയെതുടര്‍ന്നുള്ള നീരൊഴുക്ക് മൂലം . പൊരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.......