ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. മിഡിൽ ഈസ്റ്റിലെ ഏറ്റവും പുതിയ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളും, മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും സ്ഥിരത നിലനിർത്തുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളും ഇരു നേതാക്കളും വിലയിരുത്തി.
മേഖലയിൽ കൂടുതൽ സംഘർഷങ്ങളും അസ്വാരസ്യങ്ങളും ഒഴിവാക്കാൻ എല്ലാ കക്ഷികളും ചർച്ചകൾക്കും നയതന്ത്ര പരിഹാരങ്ങൾക്കും മുൻഗണന നൽകണമെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി ആവശ്യപ്പെട്ടു. ......
ദോഹ: കോവിഡ്/പ്രത്യേക സാഹചര്യങ്ങളെ തുടർന്ന് കാലാവധി കഴിഞ്ഞതോ അവസാനിക്കാറായതോ ആയ എല്ലാത്തരം എൻട്രി വിസകളും നീട്ടിനൽകാൻ ആഭ്യന്തര മന്ത്രാലയം എടുത്ത തീരുമാനം അവസാനിപ്പിക്കുന്നു. വരും ജൂൺ 7 ഞായറാഴ്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ മാർച്ച് 3, 2026-ന് മന്ത്രാലയം പുറപ്പെടുവിച്ച പത്രക്കുറിപ്പിന്റെ തുടർച്ചയായാണ് പുതിയ അറിയിപ്പ്. ......
ദോഹ: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ ഖത്തറിൽ നിന്നുള്ള തീർത്ഥാടകരുടെ മടക്കയാത്ര ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ഖത്തർ ഹജ്ജ് മിഷനിലെ കോർഡിനേഷൻ, ഫോളോ-അപ്പ്, എയർപോർട്ട് യുണിറ്റ് മേധാവി ഫഹദ് ശംസ് അറിയിച്ചു. തീർത്ഥാടകർക്ക് സൗദി അറേബ്യയിൽ നിന്നുള്ള മടക്കയാത്രയും ദോഹയിലേക്കുള്ള തിരിച്ചെത്തലും സുഗമമാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.തീർത്ഥാടകരുടെ നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നതിനായി തങ്ങൾ ജിദ്ദ വിമാനത്താവളത്തിലേക്ക് തിരിക്കുമെന്നും ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ......
ദോഹ/വാഷിംഗ്ടൺ: ദീർഘനാളത്തെ പ്രതിസന്ധികൾക്കൊടുവിൽ അമേരിക്കയും ഇറാനും തമ്മിൽ 60 ദിവസത്തെ താൽക്കാലിക ധാരണാപത്രത്തിന് (Memorandum of Understanding) രൂപം നൽകിയതായി പ്രമുഖ അന്താരാഷ്ട്ര വാർത്താ വെബ്സൈറ്റായ 'ആക്സിയോസ്' (Axios) വെളിപ്പെടുത്തി. മേഖലയിലെ വെടിനിർത്തൽ നീട്ടുന്നതിനും, ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ പുനരാരംഭിക്കുന്നതിനുമാണ് താൽക്കാലിക ധാരണയായിരിക്കുന്നത്.അമേരിക്കൻ-ഇറാനിയൻ ചർച്ചകളിൽ പങ്കെടുത്ത നയതന്ത്ര പ്രതിനിധികൾ കരാറിന്റെ നിബന്ധനകളിൽ അന്തിമ ധാരണയിലെത്തിയിട്ടുണ്ട്. ......
ദോഹ: ഈദുൽ അദ്ഹാ അവധിക്കാലവും ഹജ്ജ് സീസണും കഴിഞ്ഞ് സ്വദേശികളും പ്രവാസികളും ഖത്തറിലേക്ക് കൂട്ടത്തോടെ മടങ്ങിയെത്തുന്ന പശ്ചാത്തലത്തിൽ, യാത്രക്കാരുടെ വരവ് സുഗമമാക്കാൻ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (HIA) പൂർണ്ണ സജ്ജമായതായി അധികൃതർ അറിയിച്ചു. പാസ്പോർട്ട് നിയന്ത്രണം, ലഗേജ് ശേഖരണം, ഗതാഗത സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് യാത്രക്കാർക്കായി വിമാനത്താവള അധികൃതർ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.പാസ്പോർട്ട് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കി വേഗത്തിൽ നടപടികൾ പൂർത്തിയാക്കാൻ യോഗ്യരായ എല്ലാ യാത്രക്കാരും ഇ-ഗേറ്റുകൾ (e-gates) ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ......
ദോഹ: വിശുദ്ധ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്ന ഖത്തറിൽ നിന്നുള്ള തീർത്ഥാടകർക്ക് അടിയന്തിര ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം 'റാപ്പിഡ് ആംബുലൻസ് സ്കൂട്ടർ' (Rapid Ambulance Scooter) സംവിധാനം പുറത്തിറക്കി. ഇതിനൊപ്പം അത്യാധുനിക രീതിയിൽ നവീകരിച്ച ആംബുലൻസ് സ്യൂട്ടും (HT Rescue Jacket) മന്ത്രാലയം അവതരിപ്പിച്ചിട്ടുണ്ട്.
ആംബുലൻസുകൾക്ക് കൃത്യസമയത്ത് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള, ജനത്തിരക്കേറിയ സ്ഥലങ്ങളിൽ അതിവേഗത്തിലുള്ള മെഡിക്കൽ ഇടപെടലുകൾ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഖത്തരി ഹജ്ജ് മിഷനിലെ മെഡിക്കൽ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ......
ബവേറിയ:വരാനിരിക്കുന്ന 2026 ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കളിക്കാർ രാഷ്ട്രീയ പ്രസ്താവനകളിൽ നിന്നും പ്രതിഷേധങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് ജർമ്മൻ ടീം സ്പോർട്ടിംഗ് ഡയറക്ടർ റൂഡി വോളർ ആവശ്യപ്പെട്ടു. ജർമ്മനിയുടെ പ്രീ-വേൾഡ് കപ്പ് ക്യാമ്പിൽ സംസാരിക്കവെയാണ് മുൻ ലോകകപ്പ് ജേതാവ് കൂടിയായ വോളർ താരങ്ങൾക്ക് ഈ നിർദ്ദേശം നൽകിയത്.
കഴിഞ്ഞ 2022 ഖത്തർ ലോകകപ്പിൽ ഫിഫയുടെ വിലക്കുകൾക്കെതിരെ ജർമ്മൻ താരങ്ങൾ വായ് പൊത്തിപ്പിടിച്ച് ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തത് വലിയ ചർച്ചയായിരുന്നു. ......
ദോഹ: ഈ വർഷത്തെ (1447 ഹിജ്റ) ഹജ്ജ് സീസണിൽ ഖത്തരി ഹജ്ജ് ഗ്രൂപ്പുകൾ (കമ്പെയ്നുകൾ) തയ്യാറാക്കുന്ന ഏറ്റവും മികച്ച ഡിജിറ്റൽ ഹജ്ജ് ആപ്ലിക്കേഷന് ഖത്തർ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം പുതിയ പുരസ്കാരം പ്രഖ്യാപിച്ചു. ഹജ്ജ് സേവന രംഗത്ത് ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുക, തീർത്ഥാടകരുടെ അനുഭവം കൂടുതൽ സുഗമമാക്കുന്നതിന് നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താൻ ഹജ്ജ് ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
മത്സരത്തിൽ പങ്കെടുക്കുന്ന ആപ്ലിക്കേഷനുകളിൽ തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും സംയോജിപ്പിച്ചിരിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ......
ദോഹ: ഈദുൽ അദ്ഹാ ആഘോഷങ്ങളുടെ ഒന്നും രണ്ടും ദിനങ്ങളിൽ രാജ്യത്തെ പ്രമുഖ ബീച്ചുകളിലും പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിപുലമായ ശുചീകരണ ക്യാമ്പെയ്ൻ സംഘടിപ്പിച്ച് ഖത്തർ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC). മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് നാച്ചുറൽ റിസർവ്സിന്റെ നേതൃത്വത്തിലാണ് സീലൈൻ ബീച്ച്, ഖോർ അൽ അദൈദ് റിസർവ്, അൽ ദഖീര റിസർവ് എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
തീരദേശ പരിസ്ഥിതി സംരക്ഷിക്കുന്നതിനും പ്രകൃതിദത്ത കേന്ദ്രങ്ങളും സമുദ്രവിഭവങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം ശക്തമാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കാമ്പെയ്ൻ സംഘടിപ്പിച്ചത്. ......