ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന ഖത്തർ മന്ത്രിസഭായോഗം നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു.
വിവരസാങ്കേതിക, സാമ്പത്തിക, കുടുംബ ക്ഷേമ മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്ന കരട് നിയമങ്ങൾക്കും കരാറുകൾക്കും യോഗം അംഗീകാരം നൽകി.
വാർത്താവിനിമയ വിവരസാങ്കേതിക മന്ത്രാലയവും ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയും ചേർന്ന് തയ്യാറാക്കിയ കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഡിജിറ്റൽ ഡാറ്റ സംരക്ഷണം, ഡാറ്റ കേന്ദ്രങ്ങളിലെ വിദേശ നിക്ഷേപം ആകർഷിക്കൽ, സേവനദാതാക്കളുടെ ഉത്തരവാദിത്തങ്ങൾ എന്നിവ ക്രമീകരിക്കുന്നതാണ് ഈ നിയമം.വാണിജ്യ വ്യവസായ മന്ത്രാലയം തയ്യാറാക്കിയ പുതിയ കരട് നിയമത്തിനും അംഗീകാരമായി. ......
ദോഹ:ഉപയോഗശൂന്യമായ ഭക്ഷണം വിതരണം ചെയ്തതിനെ തുടർന്ന് അൽ ഷഹാനിയ മുൻസിപ്പാലിറ്റി പരിധിയിലെ ഹോട്ടൽ ഏഴ് ദിവസത്തേക്ക് ഭാഗികമായി അടപ്പിച്ചു. മനുഷ്യ ഉപഭോഗത്തിനുള്ള ഭക്ഷണ നിയന്ത്രണവുമായി ബന്ധപ്പെട്ട 1990-ലെ എട്ടാം നമ്പർ നിയമം (2014-ലെ നാലാം നമ്പർ നിയമ ഭേദഗതി പ്രകാരം) ലംഘിച്ചതിനാണ് നഗരസഭയുടെ നടപടി.
കേടായതും ഉപയോഗശൂന്യവുമായ ഭക്ഷണം സൂക്ഷിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ആക്ഷൻ. ......
ദോഹ: വിദേശ രാജ്യങ്ങളിലെ സർവകലാശാലകളിൽ നിന്ന് നേടുന്ന ബിരുദ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം (Attestation/Accreditation) നൽകുന്നതിലെ മാനദണ്ഡങ്ങളും നിരസിക്കപ്പെടാൻ സാധ്യതയുള്ള കാരണങ്ങളും വ്യക്തമാക്കി ഖത്തർ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം. മന്ത്രാലയത്തിലെ സീനിയർ ടെക്നിക്കൽ അഫയേഴ്സ് സ്പെഷ്യലിസ്റ്റ് അബ്ദുള്ള അലി അൽ-മുഖ്ബാലിയാണ് ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വിദ്യാർത്ഥികളെ ശിക്ഷിക്കുകയല്ല മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും, ഓരോ അപേക്ഷയും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥി പഠിച്ച വിദേശ സർവകലാശാലയ്ക്ക് ആ രാജ്യത്ത് ഔദ്യോഗിക അംഗീകാരമുണ്ടോ എന്നും, അവരുടെ പഠനരീതി ഖത്തർ അംഗീകരിച്ചിട്ടുള്ള വിദ്യാഭ്യാസ മാനദണ്ഡങ്ങൾക്ക് അനുസൃതമാണോ എന്നും പ്രാഥമികമായി പരിശോധിക്കും.സ്കൂൾ വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിദ്യാർത്ഥിയുടെ പഠന രീതിയും ക്രമവും പരിശോധിക്കും. ......

ദോഹ: സാങ്കേതിക വിദ്യാരംഗത്തെ പ്രമുഖ ആഗോള ഉച്ചകോടിയായ 'വെബ് സമ്മിറ്റ് ഖത്തർ 2027'-ൽ പങ്കെടുക്കുന്നതിനായി എഴുപതിലധികം പ്രമുഖ അന്താരാഷ്ട്ര പങ്കാളികൾ എത്തുമെന്ന് സ്ഥിരം സംഘാടക സമിതി അറിയിച്ചു. 2027 ജനുവരി 31 മുതൽ ഫെബ്രുവരി 3 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് (DECC) ഉച്ചകോടിയുടെ നാലാം പതിപ്പ് അരങ്ങേറുന്നത്.
ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (GCO) ഡയറക്ടറും സമിതി ചെയർമാനുമായ ശൈഖ് ജാസിം ബിൻ മൻസൂർ ബിൻ ജാബെർ അൽഥാനിയുടെ അധ്യക്ഷതയിൽ ദോഹയിൽ ചേർന്ന യോഗത്തിലാണ് തയ്യാറെടുപ്പുകൾ വിലയിരുത്തിയത്.നെതർലൻഡ്സ്, ജർമ്മനി, ഫ്രാൻസ്, പാകിസ്ഥാൻ, ബഹ്റൈൻ, ഇറ്റലി, തുർക്കി, ഫലസ്തീൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക വ്യാപാര പ്രതിനിധി സംഘങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കും.ആഗോളതലത്തിലുള്ള നിക്ഷേപകരെയും സാങ്കേതിക വിദഗ്ദ്ധരെയും ഖത്തറിലെ സ്റ്റാർട്ടപ്പുകളുമായി ബന്ധിപ്പിക്കുക, സ്വകാര്യ മേഖലയ്ക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുക, രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തന വേഗത കൂട്ടുക എന്നിവയാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്.ഉച്ചകോടിയിൽ നടക്കുന്ന 'പിച്ചിംഗ്' മത്സരങ്ങൾക്കും നിക്ഷേപക സംഗമങ്ങൾക്കുമായി ഖത്തറിലെ സ്റ്റാർട്ടപ്പുകളെ സജ്ജമാക്കാൻ പ്രത്യേക പരിശീലന പരിപാടി (Bootcamp) സംഘടിപ്പിക്കും.ഉച്ചകോടിയുടെ മുന്നോടിയായി വാഷിംഗ്ടൺ, സ്റ്റോക്ക്ഹോം, ബെർലിൻ തുടങ്ങിയ പ്രധാന ആഗോള സാങ്കേതിക കേന്ദ്രങ്ങളിൽ എംബസികൾ കേന്ദ്രീകരിച്ച് പ്രചാരണ പരിപാടികൾ നടത്തിവരുന്നു.
വിവിധ മന്ത്രാലയങ്ങളുടെയും ഖത്തർ എയർവേയ്സ്, ഖത്തർ ടൂറിസം, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെയും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ......
ദോഹ: ഫ്രണ്ട്സ് ഓഫ് തിരുവല്ല (FOTA) ഖത്തർ ചാപ്റ്ററിന്റെ ഓണഘോഷം സെപ്റ്റംബര്‍ 4നു റമദായിലുള്ള സാത്തര്‍ റസ്സ്ടോറന്റിന്റെ ഹാളില്‍ വച്ചു ഉച്ചയ്ക്ക് 12.30നു നടത്തപെടും. ഹൃസ്സ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തുന്ന തിരുവല്ലാ എം, എല്‍. എ Adv. ......

ദോഹ: സാമൂഹിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്ന ആശയങ്ങളെയും സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി സാമൂഹിക വികസന കേന്ദ്രമായ 'നമ' (Nama) മൂന്നാമത് സാമൂഹിക സംരംഭകത്വ പുരസ്കാരം (Social Entrepreneurship Award) പ്രഖ്യാപിച്ചു. ഖത്തർ ഫൗണ്ടേഷൻ ഫോർ സോഷ്യൽ വർക്കിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നമ.
യുവാക്കൾ, സംരംഭകർ, സാമൂഹിക പ്രസക്തിയുള്ള പദ്ധതികളുടെ ഉടമകൾ എന്നിവരെ ലക്ഷ്യമിട്ടാണ് പുരസ്കാരം നൽകുന്നത്.മികച്ച സാമൂഹിക സംരംഭകത്വ ആശയം (Best Idea): 1,00,000 ഖത്തറി റിയാൽ.
മികച്ച നിലവിലുള്ള സാമൂഹിക സംരംഭം (Best Existing Project): 2,00,000 ഖത്തറി റിയാൽ.
സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ മത്സരം: ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സ്കൂളുകൾക്കായി ആകെ 60,000 ഖത്തറി റിയാൽ.എന്നിങ്ങനെയാണ് മത്സര വിഭാഗങ്ങളും സമ്മാനത്തുകയും.ഇത്തവണ തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് അവരുടെ ആശയങ്ങൾ കൂടുതൽ പ്രായോഗികവും സുസ്ഥിരവുമാക്കാൻ സഹായിക്കുന്ന പ്രത്യേക പരിശീലന പരിപാടി (Intensive Training) നൽകുമെന്ന് നമ എക്സിക്യൂട്ടീവ് ഡയറക്ടർ ഘാനം സലാ അൽ-അലി അറിയിച്ചു.2024-ൽ തുടക്കം കുറിച്ച പുരസ്കാരത്തിന്റെ രണ്ടാം പതിപ്പ് മുതൽ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളെക്കൂടി ഉൾപ്പെടുത്തിയിരുന്നു. ......
ദോഹ: ജോർദാൻ, ബഹ്റൈൻ, കുവൈത്ത് എന്നീ സഹോദര രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.......
ദോഹ:പ്രളയക്കെടുതിയിൽദുരിതമനുഭവിക്കുന്ന നേപ്പാളിലേക്ക് ഖത്തർ സമാധാന സേനയുടെ (Qatari Armed Forces) പ്രത്യേക വിമാനത്തിൽ അടിയന്തിര ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെ (QFFD) നേതൃത്വത്തിലാണ് ദുരിതാശ്വാസ സഹായം കൈമാറിയത്.
വിവിധ ദുരന്തങ്ങളിൽ പെടുന്ന രാജ്യങ്ങളെ സഹായിക്കുകയും അന്താരാഷ്ട്ര തലത്തിൽ മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന ഖത്തറിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ നടപടി.പ്രളയബാധിത പ്രദേശങ്ങളിലെ 52,000-ഓളം ആളുകൾക്ക് ഈ സഹായത്തിന്റെ പ്രയോജനം ലഭിക്കും. ......
ദോഹ: പ്രണയവും വിരഹവും അതിരുകളില്ലാത്ത ഓർമ്മകളായി മാറുന്ന ചരിത്ര താളുകളിൽ നിന്ന്ഷാജഹാൻ ചക്രവർത്തിയുടെ അപൂർവ്വമായ രാജകീയ നിധി ദോഹയിൽ എത്തുമ്പോൾ അത് കേവലം ഒരു ചരിത്രശേഷിപ്പല്ല; കാലത്തെ അതിജീവിച്ച അനശ്വര പ്രണയത്തിന്റെ സാക്ഷ്യപത്രമാണ്. മുംതാസ് മഹലിന്റെ വേർപാടിൽ നീറിയ മനസ്സുമായി ഷാജഹാൻ ഹൃദയത്തോട് ചേർത്തുവെച്ച വെൺമയാർന്ന 'ജേഡ് രത്ന ഏലസ്സ്' (Amulet) ദോഹ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിൽ സന്ദർശകർക്ക് പ്രണയത്തിന്റെയും വിരഹത്തിന്റെയും മനോഹര ദൃശ്യാനുഭവമാകുന്നു.
താജ്മഹലെന്ന മനോഹര കാവ്യത്തിന് സമാനമായി, ഷാജഹാൻ - മുംതാസ് പ്രണയകഥയുടെ അധികമാരും അറിയാത്ത ഓർമ്മച്ചെപ്പാണ് ഈ അപൂർവ്വ ഏലസ്സ്. ......