കൊച്ചി: പി കെ വേലായുധന് രചനയും സനീഷ് കുഞ്ഞൂഞ്ഞ് സംവിധാനവും നിര്‍വഹിച്ച പാട്ടുകാരി എന്ന മ്യൂസിക് വീഡിയോയുടെ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി വിഡി സതീശന് നിര്‍വഹിച്ചു. മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ 30 വര്‍ഷം മുമ്പ് പി കെ വേലായുധന് രചിച്ചതാണ് ഈ ഗാനം. ......
കൊച്ചി : പൊക്കാളി വയലുകളിലെ നെൽ കൃഷിയുടെ സംരക്ഷകനെയാണ് ഡോ. ബി.......
സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്യുന്ന യുവ ഡോക്ടര്‍ കഞ്ചാവുമായി പിടിയില്‍. കയ്പമംഗലത്തെ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന നിലമ്പൂര്‍ സ്വദേശി ഡോ.സോനു സുരേഷ് (34) ആണ് പിടിയിലായത്. ......
* എറണാകുളം സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു
* പാരഡൈസ് നഗർ 24 മുറി കോളനി നിവാസികൾക്ക് പട്ടയം വിതരണം ചെയ്തു
സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിയിൽ റവന്യൂ വകുപ്പ് പ്രഖ്യാപിച്ചിരുന്ന 5000 പട്ടയങ്ങൾക്ക് പകരം 100 ദിവസം കൊണ്ട് 11000 പേർക്ക് പട്ടയം വിതരണം ചെയ്യാൻ സാധിച്ചുവെന്ന് റവന്യു വകുപ്പ് മന്ത്രി എ പി അനിൽ കുമാർ പറഞ്ഞു. എറണാകുളത്ത് നിർമാണം പൂർത്തീകരിച്ച സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനവും പാരഡൈസ് നഗർ 24 മുറി കോളനി നിവാസികൾക്കുള്ള പട്ടയവിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ അധികാരത്തിൽ വരുമ്പോൾ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് രണ്ടര ലക്ഷത്തോളം അപേക്ഷകളാണ് ഉണ്ടായിരുന്നത്. 100 ദിവസം കൊണ്ട് 25000-ത്തോളം അപേക്ഷകൾ പരിഗണിക്കാനാണ് തീരുമാനിച്ചതെങ്കിലും 51000 പരാതികൾ പരിഹരിക്കാൻ സാധിച്ചു. ......
മൂവാറ്റുപുഴയാറിന്റെ ജലോത്സവമായ പിറവം ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആറാം പതിപ്പിന് ആവേശോജ്ജ്വലമായ തുടക്കം. ബോട്ട് ലീഗിന്റെ ഉദ്ഘാടനം ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു.
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പിറവം ചാമ്പ്യൻസ് ബോട്ട് ലീഗ് പിറവം നഗരസഭയുടെ പങ്കാളിത്തത്തോടെ പ്രൗഢഗംഭീരമായാണ് അരങ്ങേറുന്നതെന്നും വർഷങ്ങൾ കഴിയുംതോറും കാണികളുടെ എണ്ണം വർധിച്ചുവരുന്നതും കൂടുതൽ ഫലപ്രദമായും വിജയകരമായും പിറവം ജലോത്സവം മുന്നേറുന്നത് നാടിന് തന്നെ അഭിമാനമാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ......
പിറവം ചാമ്പ്യൻസ് ബോട്ട് ലീഗ് 2026 ന് സമാപനം.ഒഴുകിയെത്തുന്ന മൂവാറ്റുപുഴയാറിനെ എതിരേറ്റ് ഓളപ്പരപ്പിലെ ജലരാജാവായി മേൽപ്പാടം ചുണ്ടൻ ഒന്നാം സ്ഥാനം നേടി പിറവം ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ കിരീടം കരസ്ഥമാക്കി. ആരോമ 1 ചുണ്ടൻ രണ്ടാം സ്ഥാനവും തുഴയെറിഞ്ഞ് നിലയുറപ്പിച്ചു.ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ മൂന്നു മിനിറ്റ് 26 ദശാംശം 26 സെക്കൻസിൽ ഫിനിഷ് ചെയ്തപ്പോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആരോമ ബോട്ട് ക്ലബ്ബ് പറവൂർ കൊല്ലത്തിന്റെ ആരോമ 1 ചുണ്ടൻ മൂന്നു മിനിറ്റ് 26 ദശാംശം 32 സെക്കൻസിലാണ് ഫിനിഷിംഗ് പോയിന്റിലെത്തിയത്.
ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ പിറവം ചാമ്പ്യൻസ് ബോട്ട് ക്ലബ്ബിന്റെ ഗരുഡൻ ഒന്നാം സ്ഥാനവും കിംഗ്സ് ബോട്ട് ക്ലബ്ബിന്റെ സെന്റ് സെബാസ്റ്റ്യൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ നടന്ന ലൂസേഴ്സ് ഫൈനലിൽ പിറവം ആർ.കെ ടീമിന്റെ താണിയൻ ഒന്നാം സ്ഥാനവും പിറവം ബോട്ട് ക്ലബ്ബിന്റെ പുത്തൻപറമ്പിൽ രണ്ടാം സ്ഥാനവും നേടിയെടുത്തു.
മുൻ മുഖ്യമന്ത്രിമാരായ കെ. ......

കൊച്ചി: ട്രെന്‍ഡ്സ് ഇംപ്രസാരിയോ മിസ് കേരള കിരീടം ചിത്രാംബരി പി
സ്വന്തമാക്കി. 26-ാം ഇംപ്രസാരിയോ മിസ് കേരള 'സര്ക്ലെറ്റ് ഓഫ് എലൊക്വന്‍സ്' കിരീടം മലപ്പുറം സ്വദേശിയായ ചിത്രാംബരി പി കേരള തൊഴില്‍- വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ചൂടിച്ചു. സൗന്ദര്യം, പ്രതിഭ, ആത്മവിശ്വാസം, സ്ത്രീശാക്തീകരണം എന്നിവ ചേര്‍ന്ന മിസ് കേരള 2026 ക്രൗണ്‍ പ്ലാസയിലാണ് അരങ്ങേറിയത്.
ഫസ്റ്റ് റണ്ണറപ്പ് 'എറ്റേണല്‍ ബ്യൂട്ടി'യായി മേഘ മറിയ ജോസും സെക്കന്റ് റണ്ണറപ്പ് 'ബ്യൂട്ടി വിത്ത് എലഗന്‍സ്' ആയി കാജൽ ലിബിയും തെരഞ്ഞെടുക്കപ്പെട്ടു. ഗോപിക കൃഷ്ണൻ യു കെ മിസ് ഫോട്ടോജെനിക്, ഗോപിക കൃഷ്ണൻ യു കെ മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മാനസ പ്രകാശ് മിസ് ഇന്നര്‍ വോയ്സ്, ഡോണ മൈക്കിൾ മിസ് ബ്യൂട്ടിഫുള്‍ സ്കിന്‍, ചിത്രാംബരി പി മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍, മൈഥിലി ദിലീപ് എ മിസ് ബ്യൂട്ടിഫുള്‍ ഐസ്, ദൃശ്യ സൂരജ് എ മിസ് ടാലന്റഡ്, അമൃത നായർ മിസ് കണ്‍ജീനിയാലിറ്റി, ഡോണ മൈക്കിൾ മിസ് ഫിറ്റ്നസ് എന്നിവര്‍ മറ്റ് നേട്ടങ്ങള്‍ സ്വന്തമാക്കി.
സ്ത്രീകളുടെ വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും സ്വന്തം വിധി രൂപപ്പെടുത്താനുള്ള കഴിവിനെയും ആഘോഷിക്കുന്ന 'അവള് അവള്‍ക്കുവേണ്ടി അവളാല്‍' എന്ന ആശയത്തിലാണ് ഈ വര്‍ഷത്തെ മിസ് കേരള ഒരുക്കിയത്. ......
ഭീകരാക്രമണങ്ങളിലോ നക്സല്‍ ആക്രമണങ്ങളിലോ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്കായുള്ള പ്രധാനമന്ത്രിയുടെ സ്കോളര്‍ഷിപ്പ് പദ്ധതി (PMSS)യിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്കും അര്‍ഹരായ മക്കള്‍ക്കും/ആശ്രിതര്‍ക്കും അപേക്ഷിക്കാം.
നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (NSP- www.scholarship.gov.in) മുഖാന്തിരം ഓണ്‍ലൈനായി വേണം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 14164 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 55 കേസുകളിലായി 60 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13131 ആയി. ......
കൊച്ചി : മികച്ച മാതൃകകൾക്കും പ്രവർത്തന മികവിനുമുള്ള കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ദേശീയ പുരസ്കാരങ്ങൾ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്. മികച്ച മൾട്ടി-മോഡൽ ഇന്റഗ്രേഷനുള്ള എക്സലൻസ് പുരസ്കാരവും, നവീകരണത്തിലും സ്മാർട്ട് മൊബിലിറ്റി സൊല്യൂഷനുകളിലുമുള്ള പ്രശംസാപത്രവുമാണ് കൊച്ചി മെട്രോയ്ക്ക് ലഭിക്കുന്നത്.
ഒഡിഷയിലെ ഭുവനേശ്വറിൽ ഒക്ടോബർ 23, 24 തീയതികളിൽ നടക്കുന്ന 19-ാമത് 'അർബൻ മൊബിലിറ്റി ഇന്ത്യ' (UMI) കോൺഫറൻസിനോടനുബന്ധിച്ചാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ......