10:38am 18 January 2026
NEWS
പിടിച്ചതിനെക്കാള്‍ വലുതാണ് അരയില്‍, നിലപാട് വ്യക്തമാക്കി കേന്ദ്രഗതാഗത മന്ത്രാലയം
06/09/2019  12:11 PM IST
Keralasabdam Online Desk
HIGHLIGHTS

ഫ്രീക്കന്‍മാര്‍ക്ക് മുട്ടന്‍പണി, ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചാല്‍ പിഴ മാത്രമല്ല, ലൈസന്‍സും പോകും. പുതിയ ഭേദഗതികള്‍ പ്രവാസികള്‍ക്കും തിരിച്ചടിയാകും

താഗതനിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്നും വന്‍തുക പിഴ ഈടാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും വിവാദങ്ങളും കൊടുമ്പിരികൊള്ളുമ്പോള്‍, കര്‍ശനവ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന നിലപാട് വ്യക്തമാക്കി കേന്ദ്രഗതാഗത മന്ത്രാലയം. ഇപ്പോള്‍ ഈടാക്കുന്ന പിഴയൊന്നും ഒരു പിഴയേ അല്ലെന്ന മട്ടിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഇനി ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹത്തിന്റെ പിന്‍സീറ്റ് യാത്രക്കാരെയും കുടുക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. അതിന് കനത്തപിഴ ഈടാക്കാനുള്ള വ്യവസ്ഥയും ഏര്‍പ്പെടുത്തുന്നുണ്ട്. ചുരുക്കം പറഞ്ഞാല്‍ നാട്ടിലെ ഫ്രീക്കന്‍മാരെല്ലാം ഇനി വീട്ടിലിരിക്കണം അല്ലെങ്കില്‍ അവരെ വീട്ടിലിരുത്താന്‍ വീട്ടുകാര്‍ മിനക്കിട്ടിറങ്ങണം. ആ നിലയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ 1000 രൂപ പിഴ മാത്രമല്ല, മൂന്നുമാസത്തേക്കു ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും മന്ത്രാലയം പറയുന്നു. പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കും. കാറില്‍ 14 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ മുന്‍സീറ്റിലിരുത്തിയാല്‍ 1000 രൂപ പിഴ. കുട്ടികള്‍ക്കു പ്രത്യേകസീറ്റ് ഇല്ലാതെയുള്ള യാത്രയ്ക്കും പിഴ 1000 രൂപ നല്‍കണം. എല്ലാ നിയമലംഘനങ്ങള്‍ക്കുമുള്ള ഏറ്റവും കുറഞ്ഞ പിഴ നിരക്കുകളാണു പറഞ്ഞിരിക്കുന്നതെന്നും സംസ്ഥാനങ്ങള്‍ക്ക് അതിന്റെ പത്തിരട്ടി വരെ നിശ്ചയിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. കാലാവധി കഴിഞ്ഞാലും ഒരു മാസം വരെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിക്കാമെന്ന ഇളവും ഇനിയില്ല. പുതുക്കുന്നത് കാലാവധി കഴിഞ്ഞാണെങ്കില്‍ 1000 രൂപ പിഴയുമുണ്ട്. കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷം വരെ പിഴയടച്ചു പുതുക്കാമായിരുന്നത് ഒരു വര്‍ഷമായി ചുരുക്കി. അതു കഴിഞ്ഞാല്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റിനു ഹാജരാകണം. ഇതു പ്രവാസികളെയാണ് ഏറ്റവും ബാധിക്കുക.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img