
ഗ്ലാമറസായി ഫോട്ടോസെക്ഷനില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ചവര്‍ക്കായിരുന്നു താരത്തിന്റെ മറുപടി
സോഷ്യല്‍മീഡിയയിലെ സദാചാരപൊലീസുകാര്‍ക്ക് നടി മീരാനന്ദന്റെ ചുട്ടമറുപടി. മീര അടുത്തിടെ ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി ചില ഗ്ലാമറസ് വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രങ്ങള്‍ മീര തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയര്‍ ചെയ്തപ്പോഴാണ് ചിലര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. ശാലീനസുന്ദരി കാറ്റഗറിയില്‍പ്പെട്ട മീര എന്തിന് ഗ്ലാമറസായി എന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടിയിരുന്നത്. അത് തന്റെ ഇഷ്ടമാണെന്നും ആര് എന്തു വിചാരിച്ചാലും തനിക്ക് പ്രശ്‌നമില്ലെന്നും താരം മറുപടി നല്‍കി. ഇതോടെ വിവാദങ്ങള്‍ കെട്ടടങ്ങിയെങ്കിലും ഇപ്പോഴും മീരയ്‌ക്കെതിരെ ചില ഒളിയമ്പുകള്‍ സൈബര്‍ ഇടങ്ങളില്‍ പ്രചരിക്കുന്നതായാണ് വിവരം. അതേസമയം, അത്തരം ആക്ഷേപങ്ങളെ അവഗണിക്കുകയാണ് മീര.
പുതിയ മുഖം, മല്ലു സിംഗ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഗംഭീര പ്രകടനം നടത്തിയ താരമാണ് മീരാനന്ദന്‍. മലയാളത്തില്‍ വളരെ കുറച്ചു സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മീരാനന്ദന്‍ മലയാളികള്‍ക്ക് അടുത്ത വീട്ടിലെ പെണ്‍കുട്ടിയാണ്. ദീലിപിന്റെ നായികയായി മുല്ലയിലൂടെ അരങ്ങേറ്റം കുറിച്ച മീര ഇപ്പോള്‍ സിനിമ വിട്ട് ദുബായില്‍ റേഡിയോ ജോക്കിയായി മിന്നിത്തിളങ്ങുകയാണ്. അടുത്തിടെ വസ്ത്രത്തിന്റെ പേരില്‍ നിരവധി തവണ സാമൂഹികമാധ്യമങ്ങളില്‍ മീര വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. മോഡലിംഗിനായി എടുത്ത ചില ഗ്ലാമര്‍ഫോട്ടോകള്‍ താരം പങ്കുവെച്ചതാണ് ചര്‍ച്ചയായത്. വളരെ മോശമായ കമന്റുകളാണ് പലരും എഴുതിയിരിക്കുന്നത്. അതേസമയം, മീരയ്ക്ക് പിന്തുണയുമായി നടിമാരായ രജിഷ വിജയന്‍, ആര്യ, പ്രയാഗ മാര്‍ട്ടിന്‍, സിന്ത്ര, അനുമോള്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിട്ടുണ്ട്.
Photo Courtesy - Google











