03:03am 15 May 2025
NEWS
ബാറില്‍ പാല്‍ ഓര്‍ഡര്‍ചെയ്ത മിടുക്കി, വീഡിയോ വയറലാകുന്നു
05/09/2019  04:49 AM IST
Keralasabdam Online Desk
HIGHLIGHTS

പ്ലീസ്.... ഒരുഗ്ലാസ് പാലെങ്കിലും തന്നേ പറ്റൂ ... അവള്‍ പറഞ്ഞു

ബാറില്‍ എല്ലാവരും മദ്യപിക്കാനാണ് പോകുന്നത്. പാല്‍ കുടിക്കാന്‍ ആരെങ്കിലും ബാറില്‍ പോകുമോ എന്ന് ചോദിച്ചാല്‍ എന്താകും ഉത്തരം. പാലുകുടിക്കാന്‍ താന്‍ എവിടെയും പോകുമെന്ന് മൂന്നുവയസുകാരിയായ ക്രൊയേഷ്യക്കാരി മില പറയും. ബാറില്‍ കയറി പാല്‍ ആവശ്യപ്പെട്ട മില എന്ന കുറുമ്പിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഹിറ്റ് ആണ്. മൂന്നു വയസുകാരിയായ മില ആന്‍ഡേഴ്സണാണ് ബാര്‍ ജീവനക്കാരെ കുഴപ്പിച്ചത്. ഒടുവില്‍ കുറുമ്പിയുടെ ആവശ്യത്തിനു മുന്നില്‍ അവര്‍ക്ക് വഴങ്ങേണ്ടി വന്നു. ക്രൊയേഷ്യയിലാണ് കൗതുകകരമായ സംഭവം നടക്കുന്നത്. മിലയുടെ കുടുംബം ക്രൊയേഷ്യയില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു. പുറത്ത് കറങ്ങാനിറങ്ങുന്നതിനിയൊണ് മിലയുടെ പാല്‍ എടുക്കാന്‍ മറന്നകാര്യം മാതാപിതാക്കള്‍ ഓര്‍ത്തത്. സ്വിമ്മിങ്ങ് പൂളില്‍ ഇറങ്ങുന്നതിനിടെ മില പാല്‍ ആവശ്യപ്പെട്ടു. ഇല്ലെന്നായപ്പോള്‍ സംഗതി പുലിവാലായി. പിന്നാലെ പൂളിനടുത്തുള്ള ബാറില്‍ കയറി ഒരു കുപ്പിയില്‍ പാല്‍ വേണമെന്ന് മില ആവശ്യപ്പെടുകയായിരുന്നു. പാല്‍ ഇല്ലെന്ന് ജീവനക്കാര്‍ പറഞ്ഞതോടെ ഒരു ഗ്ലാസ് പാല്‍ ആണെങ്കിലും മതിയെന്നായി മില. ഒടുവില്‍ കുറുമ്പിക്ക് ബാര്‍ ജീവനക്കാര്‍ ഒരു ഗ്ലാസ് പാല്‍ നല്‍കിയാണ് പ്രശ്നം പരിഹരിച്ചത്. മിലയുടെ പിതാവ് ബെന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ മകളുടെ വീഡിയോ പങ്കുവെച്ചത്. ബാഗില്‍ പാല്‍ ഇല്ലെന്ന് പറഞ്ഞതോടെ പാല്‍ വാങ്ങാന്‍ വന്നതാണ് മകള്‍, പാല്‍ ചോദിച്ചത് ബാറില്‍ കയറി ആണെന്ന് മാത്രം..'ബെന്‍ ട്വിറ്ററില്‍ കുറിച്ചു.

Video Link - https://twitter.com/IAmBenAnderson/status/1166009557505720320

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img img