12:22am 18 January 2026
NEWS
നിലോഫര്‍ ഇനി പറക്കും 'ഉയരെ',
ഈ നേട്ടം അഭിമാനകരം !

18/09/2019  03:42 AM IST
Keralasabdam Online Desk
HIGHLIGHTS

ഏറ്റവും ചെറുപ്രായത്തില്‍ സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് നേടുന്ന ആദ്യ മുസ്ലിംകുട്ടിയായി നിലോഫര്‍ മാറിയിരിക്കുകയാണ്

യരെ എന്ന ചിത്രത്തിലെ പല്ലവിയെപ്പോലെ വിമാനം പറത്തണമെന്ന് സ്വപ്‌നം കാണാത്തവര്‍ ആരുണ്ട്? ജീവിതത്തില്‍ ഒരിക്കലെങ്കിലും തമാശയ്ക്കാണെങ്കില്‍പ്പോലും അത്തരമൊരുചിന്ത മനസിലേക്ക് കടന്നുവരാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ താന്‍ കൊണ്ട സ്വപ്‌നം ഇവിടെ യാത്ഥാര്‍ഥ്യമാക്കിയിരിക്കുകയാണ് നിലോഫര്‍ എന്ന മിടുക്കി. നിലോഫര്‍ തന്റെ ആഗ്രഹം പൂര്‍ത്തിയാക്കിയതാകട്ടെ 16ാമത്തെ വയസിലും. അതാണ് ഇതിലേറ്റവും കൗതുകകരമായ സംഗതി. എറണാകുളം  കാക്കനാട് ട്രിനിറ്റി വേള്‍ഡില്‍ മുനീര്‍ അബ്ദുള്‍ മജീദിന്റെയും ഉസൈബയുടേയും ഏകമകളാണ് നിലോഫര്‍. മൈസൂര്‍ ഏവിയേഷന്‍ അകാദമി സ്റ്റുഡന്റായ നിലോഫര്‍ സെസ്‌ന 172 എന്ന ചെറുവിമാനമാണ് പറത്തിയത്. കേരളത്തില്‍ നിന്നും ഏറ്റവും ചെറുപ്രായത്തില്‍ സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് നേടുന്ന ആദ്യ മുസ്ലിംകുട്ടിയായി നിലോഫര്‍ മാറിയിരിക്കുകയാണ്. പത്താംക്ലാസ് വരെ ദുബായില്‍ പഠിച്ചശേഷമാണ് നിലോഫര്‍ വിമാനം പറത്താന്‍ മൈസൂരു അക്കാദമിയില്‍ ചേരുന്നത്. അതോടൊപ്പം വിദൂരവിദ്യാഭ്യാസ്ത്തിലൂടെ പ്ലസ് ടു പഠനവും നിലോഫര്‍ നടത്തുന്നുണ്ട്. 18 വയസ് പൂര്‍ത്തിയായാല്‍ നിലോഫറിന് കൊമോര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സിനായി ശ്രമം തുടരാവുന്നതാണ്. അതുവിജയകരമായി നിലോഫറിന് കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കാന്‍ സാധിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img