
ഇന്ന് എങ്ങനെയാണോ അതാണ് ഏറ്റവും മികച്ചത്. നാളെ മറ്റൊരുദിവസമാണ്. അന്നത്തെ നിങ്ങളും ഏറ്റവും മികച്ചതായിരിക്കും. മറ്റൊരാളുമായി താരതമ്യപ്പെടുത്തിയല്ല നിങ്ങളുടെ മികവിനെ അളക്കേണ്ടത്
അന്താരാഷ്ട്ര വനിതാദിനത്തില്‍ ബോളിവുഡ് താരം വിദ്യാബാലന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. നഗ്നയായി പുകവലിക്കുന്ന തടിച്ചസ്ത്രീയുടെ ചിത്രത്തോടൊപ്പമാണ് വിദ്യ തന്റെ വാക്കുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിറത്തിന്റെയും വണ്ണത്തിന്റെയും പേര് പറഞ്ഞു സ്ത്രീകളെ കളിയാക്കുന്നവര്‍ക്ക് മറുപടി നല്‍കി കൊണ്ടാണ് നഗ്‌നയായി പുകവലിച്ചു കൊണ്ടിരിക്കുന്ന തടിച്ച ഒരു സ്ത്രീയുടെ ചിത്രം വിദ്യ പങ്കുവെച്ചത്. വിദ്യയുടെ കുറിപ്പ് വൈറലാകുകയാണ്. താന്‍ പറഞ്ഞത് അംഗീകരിക്കുന്നുണ്ടെങ്കില്‍ ഇതാണ് സമയം എന്ന ഹാഷ്ടാഗില്‍ പറയാനുള്ളത് പോസ്റ്റ് ചെയ്യാനും തന്റെ ആരാധികമാരോട് താരം പറയുന്നുണ്ട്.
വിദ്യയുടെ പോസ്റ്റ് ഇങ്ങിനെ -
വനിതാദിനാശംസകള്‍... എനിക്കും നിങ്ങള്‍ക്കും നമുക്കെല്ലാവര്‍ക്കും... നമ്മള്‍ സ്വയം അംഗീകരിക്കേണ്ട സമയമാണിത്. മുമ്പ് ചെയ്തിട്ടില്ലെങ്കില്‍ ഇന്ന് തന്നെ അത് ചെയ്ത് തുടങ്ങുക. നിങ്ങളുടെ ശരീരത്തെ, മനസിനെ, ആത്മാവിനെ സ്‌നേഹിക്കേണ്ട സമയമാണ് ഇത്. അതെങ്ങനെയാണോ അങ്ങനെ തന്നെ. മെലിയാനോ, വെളുക്കാനോ, സ്മാര്‍ട്ടാകാനോ, ഹോട്ട് ആകാനോ, കൂള്‍ ആകാനോ, പണക്കാരിയാകാനോ, വിജയിയാകാനോ ഒന്നും കാത്തുനില്‍ക്കേണ്ട. നമ്മള്‍ മോശമാണെന്ന് പറയുന്നവരോട് ഗുഡ്‌ബൈ പറയാനുള്ള സമയമാണിത്. അതുപോലെ നിങ്ങള്‍ ഒട്ടും പോരാ എന്ന് പറയുന്ന നിങ്ങളുടെ ഉള്ളിലെ ആ വിമര്‍ശകയോടും ഗുഡ് ബൈ പറയാനുള്ള സമയമാണിത്. നമ്മള്‍ ഏറ്റവും മികച്ചതാവേണ്ട കാര്യമില്ല. ഇന്ന് എങ്ങനെയാണോ അതാണ് ഏറ്റവും മികച്ചത്. നാളെ മറ്റൊരു ദിവസമാണ്. അന്നത്തെ നിങ്ങളും ഏറ്റവും മികച്ചതായിരിക്കും. മറ്റൊരാളുമായി താരതമ്യപ്പെടുത്തിയല്ല നിങ്ങളുടെ മികവിനെ അളക്കേണ്ടത്. നിങ്ങളിലെ മികച്ചതിനെയാണ്. നിറയെ വ്യക്തികള്‍ ഉള്ള ഒരു ലോകത്തു നമ്മള്‍ മികച്ചതിനെ എങ്ങനെ കണ്ടെത്താനാണ്. ഈ ചിത്രമാണ് ഈ പോസ്റ്റ് ഇടാന്‍ എന്നെ പ്രേരിപ്പിച്ചത്...നന്ദി... തടിയുള്ളവരും ഇല്ലാത്തവരുമായി നിരവധിപേരാണ് വിദ്യയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.
Photo Courtesy - Google











