
എസ്.ഐയാണ് എതിര്‍സ്ഥാനത്തുള്ളതെന്നതിനാല്‍ വിഷയം ഒതുക്കിത്തീര്‍ക്കാനാണു ശ്രമം. പക്ഷേ, വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു
പൊലീസുകാര്‍ ഹോട്ടലില്‍ കയറി പണം കൊടുത്ത് ഭക്ഷണം കഴിച്ചോ ? അങ്ങിനെവരാന്‍ ഒരു വഴിയുമില്ലല്ലോ ! സംശയം മറ്റാരുടേതുമല്ല. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ ഒരു എസ്.ഐ. ഏമാന്റേതാണ്. ടിയാന്‍ സംശയിച്ചത് മറ്റാരെയുമല്ല. സ്വന്തം ജനിസില്‍പ്പെട്ട പൊലീസുകാരെ തന്നെ. ഓണംഡ്യൂട്ടിക്ക് തലസ്ഥാനത്ത് എത്തിയ പൊലീസുകാര്‍ ഹോട്ടലില്‍ നിന്നും ഓസിന് പുട്ടടിച്ചോയെന്ന പുള്ളിക്കാരന്റെ സംശയം പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. സംഭവം വിവാദമായപ്പോള്‍ ഇപ്പോള്‍ ഒതുക്കിതീര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് സാറന്‍മാര്‍.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പാളയം യൂണിവേഴ്‌സിറ്റി ലൈബ്രറിക്കു സമീപമുള്ള ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച 10പൊലീസുകാര്‍ക്കാണ് ഈ അനുഭവം. കോട്ടയത്തു നിന്ന് ഓണാഘോഷ ഡ്യൂട്ടിക്കെത്തിയ കെ.എ.പി. ബറ്റാലിയനില്‍പെട്ടവരായിരുന്നു ഇവര്‍. ഓണത്തിന് നാട്ടില്‍ പോകാന്‍ പോലും കഴിയാതെ കാര്യമായ വിശ്രമം ഇല്ലാതെ ജോലി നോക്കുകയാണ് ക്യാംപുകളില്‍ നിന്നുള്ള പൊലീസുകാര്‍. രാത്രി ഒന്‍പതു മണിയോടെ ഡ്യൂട്ടി അവസാനിക്കുമെന്നാണു പറയുന്നതെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. രാത്രി പത്തോടെ ആള്‍ത്തിരക്കു കുറഞ്ഞതിനാല്‍ ഇവര്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. അതിനു ശേഷം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഭക്ഷണത്തിന്റെ പണവും കൊടുത്ത് പുറത്തേക്കിറങ്ങുേമ്പാഴാണ് കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ ഒരു എസ്.ഐ. സ്ഥലത്തെത്തിയത്. തുടര്‍ന്നു പൊലീസുകാര്‍ക്ക് കണ്ണുപൊട്ടുന്ന ശകാരമായിരുന്നു. നീയൊക്കെ ഹോട്ടലുകാരെ 'കുറ്റിവച്ച്' ഭക്ഷണം കഴിക്കുന്നുവോയെന്ന ചോദ്യമാണുണ്ടായത്. പണം കൊടുത്ത് തന്നെയാണു ഭക്ഷണം കഴിച്ചതെന്നു പറഞ്ഞ പൊലീസുകാര്‍, തെളിവിനായി ഹോട്ടല്‍ ബില്ലും കാണിച്ച് അത് പരിശോധിച്ച് തൃപ്തിയടഞ്ഞാണ് എസ്.ഐ. പോയത്. പൊലീസുകാരുടെ പരാതിയില്‍ അസി. കമ്മിഷണര്‍ നിജസ്ഥിതി മനസിലാക്കാന്‍ സി.ഐയെ ചുമതലപ്പെടുത്തി. പൊലീസുകാര്‍ സ്റ്റേഷനിലെത്തി തങ്ങളുടെ പരാതി മേലുദ്യോഗസ്ഥരോട് വിശദീകരിച്ചു. എന്നാല്‍ എസ്.ഐയാണ് എതിര്‍സ്ഥാനത്തുള്ളതെന്നതിനാല്‍ വിഷയം ഒതുക്കിത്തീര്‍ക്കാനാണു ശ്രമം. പക്ഷേ, വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. കാശ്‌കൊടുത്ത് ഭക്ഷണം കഴിച്ച പൊലീസുകാരെ തെറിവിളിച്ച എസ്.ഐ. ഏമാനെ നാട്ടുകാര്‍മുഴുവന്‍ സോഷ്യല്‍മീഡിയയില്‍ തെറിയഭിഷേകം നടത്തുകയാണിപ്പോള്‍.
Photo Courtesy - Google











