
പുതിയ ഐഫോണുകള്‍ ഇന്ത്യയില്‍ എത്തുന്നതിന്റെ ഭാഗമായി പഴയ മോഡലുകളുടെ ഇന്ത്യയിലെ വില ആപ്പിള്‍ കുത്തനെ താഴ്ത്തിയിരിക്കുകയാണ്. പുതിയ വിലകള്‍ ഇങ്ങനെയാണ്. ഞെട്ടരുത് !
ഓഫറുകള്‍ വാരിക്കോരി നല്‍കിയിട്ടും ഓണത്തിന് പുതിയ സ്മാര്‍ട്‌ഫോണ്‍വാങ്ങാന്‍ സാധിക്കാത്തവര്‍ നിരാശപ്പെടേണ്ട. നിങ്ങളുടെ തലയില്‍ വരച്ചിരിക്കുന്നത് ഐ ഫോണാണ്. അതുകൊണ്ടാണ് മറ്റുകമ്പനികളുടെ ഓഫറുകള്‍ കണ്ടിട്ടും അതിന് പിന്നാലെ പോകാന്‍ നിങ്ങള്‍ക്ക് തോന്നാത്തത്. എന്താ വിശ്വാസമായില്ലേ ? എന്നാല്‍ വിശ്വസിച്ചേ മതിയാകൂ. പുതിയ ഐഫോണുകള്‍ ഇന്ത്യയില്‍ എത്തുന്നതിന്റെ ഭാഗമായി പഴയ മോഡലുകളുടെ ഇന്ത്യയിലെ വില ആപ്പിള്‍ കുത്തനെ താഴ്ത്തിയിരിക്കുകയാണ്. പുതിയ വിലകള്‍ ഇങ്ങനെയാണ്. ഞെട്ടരുത് !
ഐഫോണ്‍ XS (64GB) പഴയവില 95,390 രൂപ രൂപയ്ക്കാണ് വിറ്റുകൊണ്ടിരുന്നത്. ഇത് പുതിയ വിലയായ 89,900 രൂപയ്ക്ക് ലഭിക്കും- 5,490 രൂപയുടെ വിലക്കുറവ്. അതേ സമയം ഐഫോണ്‍ XS (256GB) പഴയ വില 1,14,900 രൂപയാണ്. ഇത് പുതുക്കിയ വില 1,03,900 രൂപയ്ക്ക് ലഭിക്കും, വിലക്കുറവ് 11,000 രൂപ. ഐഫോണ്‍ XR (64GB) പഴയ വില 76,900 രൂപ, പുതിയ വില 49,900 ആകെ വിലക്കുറവ് 27,000 രൂപ. ആപ്പിള്‍ ഐഫോണ്‍ XR (128GB) പഴയ വില- 81,900 രൂപ- പുതിയ വില 54,900 രൂപ ആകെ വിലക്കുറവ് 27,000 രൂപ. ഐഫോണ്‍ 8 പ്ലസ് (64GB)- പഴയ വില - 69,900 രൂപ- പുതിയ വില 49,900- ആകെ വിലക്കുറവ് 20,000 രൂപ. ഐഫോണ്‍ 8 (64GB) - പഴയ വില 59,900 രൂപ- പുതിയ വില 39,900- ആകെ വിലക്കുറവ് 20,000 രൂപ. ഐഫോണ്‍ 7പ്ലസ് (32GB)- പഴയ വില- 49,900 രൂപ- പുതിയ വില 37,900 രൂപ- വിലക്കുറവ്- 12,000 രൂപ. ഐഫോണ്‍ 7 പ്ലസ് (128GB)- പഴയ വില 59,900 രൂപ- പുതിയ വില 42,900. ഐഫോണ്‍ 7 (32GB)- പഴയ വില 39,900 രൂപ- പുതിയ വില 29,900രൂപ, ഐഫോണ്‍ 7 (128GB) പഴയ വില 49,900 രൂപ- പുതിയ വില 39,900 രൂപ- വിലക്കുറവ് -10,000 രൂപ. അപ്പോള്‍ പിന്നെ ഇനിയും വെച്ച് താമസിപ്പിക്കണോ ?
Photo Courtesy - Google











