12:57am 13 December 2025
NEWS
കുഞ്ഞിനെ പോറ്റാന്‍ അമ്മ പാടുന്നു, കണ്ടാല്‍ ആരുടെയും കണ്ണുനിറയും
09/09/2019  08:01 AM IST
Keralasabdam Online Desk
HIGHLIGHTS

യു.എന്‍. റെഫ്യൂജി ഏജന്‍സിയുടെ ഫെയ്സ്ബുക്ക് പേജില്‍ സെപ്റ്റംബര്‍ മൂന്നിനാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കണ്ണീരണിയിക്കുന്ന ഒരു വീഡിയോയുണ്ട്. കുഞ്ഞിനെ താലോലിച്ച് തെരുവില്‍ നിന്ന് പാടുന്ന ഒരമ്മയുടെ വീഡിയോ. പെറുവിലെ തെരുവുകളില്‍ ഇവര്‍ ജീവിതം തേടുകയാണ്. ഈ അമ്മയുടെയും കുഞ്ഞിന്റെയും മുന്നിലൂടെ കടന്ന് പോകുന്ന ഓരോ വഴിയാത്രക്കാരും മുന്നില്‍ വച്ചിരിക്കുന്ന തൊപ്പിയില്‍ നാണയങ്ങള്‍ ഇടുന്നുണ്ട്. വെനസ്വേലയിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പെറുവിലേക്ക് അഭയാര്‍ഥികളായെത്തിയ ആയിരക്കണക്കിന് ആളുകളില്‍ ഒരാളാണ് ഇവര്‍. ഇതില്‍ നിന്ന് കിട്ടുന്ന ചെറിയൊരു തുകയാണ് ഈ അമ്മയ്ക്കും കുഞ്ഞിനും ആശ്വാസമായുള്ളത്. പെറുവിലെ തെരുവുകളില്‍ ഈ അമ്മ എന്നും എത്താറുണ്ട്. കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് വച്ച് ഈ അമ്മ രണ്ട് മണിക്കൂര്‍ അതിമാനോഹരമായി പാട്ട് പാടും. വഴിയാത്രക്കാര്‍ പലരും കുറെ നേരം കേട്ട് നില്‍ക്കും. ശേഷം തൊപ്പിയില്‍ നാണയങ്ങളിടും. യു.എന്‍. റെഫ്യൂജി ഏജന്‍സിയുടെ ഫെയ്സ്ബുക്ക് പേജില്‍ സെപ്റ്റംബര്‍ മൂന്നിനാണ് ഇവരുടെ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ചെറിയ സമയത്തിനുള്ളില്‍ തന്നെ ഈ അമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ധീരയായ സ്ത്രീ, ഈ ഗാനം എന്റെ കണ്ണുകളില്‍ ഈറനണിയിച്ചു, ഈ ദൃശ്യം ഹൃദയഭേദകമാണ് .. ഈ വീഡിയോയ്ക്ക് താഴേ ഇങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img