12:01am 13 December 2025
NEWS
പല സൈസ് പ്രതിഷേധങ്ങള്‍ കണ്ടിട്ടുണ്ട്, ഈ സൈസില്‍ ഇതാദ്യമാണ് കേട്ടോ !
17/09/2019  10:47 AM IST
Keralasabdam Online Desk
HIGHLIGHTS

റോഡിലെ കുഴികളില്‍ അത്തപ്പൂക്കളമിട്ട് വേറിട്ടപ്രതിഷേധം. അനുലാലിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു

വിവിധആവശ്യങ്ങള്‍ക്കായി ഓണക്കാലത്ത് പോലും പ്രതിഷേധിക്കുന്നവരെ നാം കണ്ടിട്ടുണ്ട്. ഓണക്കാലത്തെ നിരാഹാരസമരം, നില്‍പ്പ് സമരം, നടപ്പുസമരം അങ്ങിനെ പല സൈസിലുള്ള പ്രതിഷേധങ്ങള്‍ മലയാളികള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഓണക്കാലത്ത് റോഡിലെ കുഴികളില്‍ അത്തപ്പൂക്കളമിട്ട് അധികാരികള്‍ക്കെതിരെ പ്രതിഷേധിക്കുന്നത് ഇതാദ്യമാണ്. സംഭവം നടന്നത് കൊച്ചിയിലാണ് കേട്ടോ. കൊച്ചിയിലെ പൊട്ടിപ്പൊളിഞ്ഞ ഒരുറോഡില്‍ അത്തപ്പൂക്കളമിട്ടു നില്‍ക്കുന്ന യുവതിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. നിയ ശങ്കരത്തില്‍ എന്ന മോഡലിനെ വെച്ച് അനുലാല്‍ എന്ന ഫോട്ടോഗ്രാഫറാണ് ഗട്ടറിലെ ഓണക്കാല പ്രതിഷേധം പകര്‍ത്തിയിരിക്കുന്നത്. സംഭവം വൈറലായി മാറുകയും ചെയ്തു. റോഡുകളുടെ ദുരവസ്ഥയില്‍ പരിഹാസകുറിപ്പുകളും ട്രോളുകളുമായി സോഷ്യല്‍മീഡിയ സജീവമായിരിക്കുകയാണ്. കാറില്‍ സഞ്ചരിക്കുമ്പോള്‍ കുണ്ടന്നൂരിലെ കുഴിയില്‍ ചാടിയ അനുഭവത്തില്‍ നിന്നുമാണ് ആശയം അനുലാലിന് കിട്ടിയത്. ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ തൊഴിലിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുള്ള പ്രതിഷേധമാണ് അനുലാല്‍ തെരഞ്ഞെടുത്തത്. പനമ്പിള്ളി നഗറിലെ കുഴിക്ക് സമീപമായിരുന്നു ഷൂട്ട്. നേരത്തേ നാട്ടുകാര്‍ വെള്ളം നിറഞ്ഞ ഗട്ടറില്‍ തോണിയിറക്കിയും വാഴ വെച്ചുമൊക്കെ പ്രതിഷേധിച്ചിട്ടുണ്ട്. കൊച്ചിയിലെ റോഡുകള്‍ നന്നാക്കാത്തതിന് ഹൈക്കോടതി സര്‍ക്കാരിനെതിരേ സ്വമേധയാ കേസെടുത്തിരുന്നു. റോഡുകള്‍ ഉടന്‍ ഗതാഗത യോഗ്യമാക്കാന്‍ ജില്ലാ ഭരണകൂടവും തീരുമാനം എടുത്തിരിക്കുകയാണ്. റോഡിന്റെ ശോചനീയാവസ്ഥ നേരിട്ടറിയുന്നതിനായി എത്തിയ മന്ത്രി ജി. സുധാകരന് മുന്നില്‍ നാട്ടുകാര്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img