02:04am 15 May 2025
NEWS
മുട്ടന്‍പണിയുമായി ഫേസ്ബുക്കിന്റെ ആപ്, മാട്രിമോണിയലുകാര്‍ക്ക് മിക്കവാറും 'ആപ്പാകും'
07/09/2019  12:23 PM IST
Keralasabdam Online Desk
HIGHLIGHTS

സമാനമായ താല്‍പര്യങ്ങള്‍ ഉള്ള സുഹൃത്തുക്കളില്‍ നിന്നും സ്നേഹിതരെ കണ്ടെത്താന്‍ ഈ ഡേറ്റിംഗ് ആപ്പവഴി സാധിക്കും ഇതിനായി പ്രത്യേകം പ്രെഫൈല്‍ നിര്‍മ്മിക്കേണ്ടതില്ല

നാട്ടിലെ മാട്രിമോണിയലുകാരൊക്കെ ഒന്ന് പച്ചപിടിച്ചുവരികയായിരുന്നു. അവരുടെ കാര്യത്തില്‍ ഉടന്‍ ഒരുതീരുമാനമാകുന്ന മട്ടാണ്. പണി കൊടുക്കുന്നത് മറ്റാരുമല്ല. മ്മടെ സ്വന്തം ഫേസ്ബുക്ക് തന്നെ. ഫേസ്ബുക്കില്‍ ഇനി ലൈവും ഫോട്ടോകള്‍ പോസ്റ്റലും മാത്രമല്ല. ഡേറ്റിങും സാധ്യമാണ്. ഇഷ്ടജോഡികളെ കണ്ടെത്താന്‍ ഒരു പ്രത്യേകസംവിധാനം. അതിനായി അവര്‍ പുതിയ ആപ് തുടങ്ങിക്കഴിഞ്ഞു. പ്രാരംഭഘട്ടത്തില്‍ ഇന്ത്യ ഒഴികെയുള്ള 19 രാജ്യങ്ങളിലാകും ഈ ആപ് ലഭ്യമാവുക. പക്ഷേ, അധികം വൈകാതെ ഇത് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നാണ് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫേസ്ബുക്ക് ഡേറ്റിംഗ് എന്നാണ് പുതിയ ആപ്ലിക്കേഷന്റെ പേര്. സമാനമായ താല്‍പര്യങ്ങള്‍ ഉള്ള സുഹൃത്തുക്കളില്‍ നിന്നും സ്നേഹിതരെ കണ്ടെത്താന്‍ ഈ ഡേറ്റിംഗ് ആപ്പവഴി സാധിക്കും ഇതിനായി പ്രത്യേകം പ്രെഫൈല്‍ നിര്‍മ്മിക്കേണ്ടതില്ല. ഈ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ ഇന്‍സ്റ്റാംഗ്രാം പോസ്റ്റുകള്‍ അവരുടെ ഡേറ്റിംഗ് ആപ്പ് പ്രെഫൈലിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. ഇത് സുരക്ഷിതമാണെന്ന് ഫെയ്സ്ബുക്ക് അവകാശപ്പെടുന്നു. ഉപയോഗിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന സ്വകാര്യത, സുരക്ഷ ക്രമീകരണങ്ങള്‍ ലഭ്യമാകും. കൂടാതെ ബ്ലോക്ക് ചെയ്യാനും ചിത്രങ്ങള്‍, ലിങ്കുകള്‍, പണം, വീഡിയോ സന്ദേശങ്ങള്‍ തുടങ്ങിയവ തടയാനും, റിപ്പോര്‍ട്ട് ചെയ്യാനും ഈ ആപ്പിന് സാധിക്കും. അതേസമയം ഈ ആപ്പ് ഉപയോഗിക്കണമെങ്കില്‍ ഉപയോക്താവിന് 18 വയസ്സ് തികഞ്ഞിരിക്കണം. ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചോ പ്രത്യേകം അക്കൗണ്ട് ഉപയോഗിച്ചോ ഇതില്‍ സൈന്‍ഇന്‍ ചെയ്യാന്‍ സാധിക്കും. ഫേയ്സ്ബുക്ക് ആപ്പ് അപഡേറ്റ് ചെയ്യതിരിക്കണമെന്ന് മാത്രം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img img