ന്യൂഡൽഹി: യുക്രൈനിലെ ഒഡെസ തുറമുഖത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരിൽ രണ്ടുപേരെ കാണാതായതായി ഇന്ത്യൻ എംബസി അറിയിച്ചു. മറ്റ് രണ്ടുപേർ സുരക്ഷിതരാണെന്നും എംബസി വ്യക്തമാക്കി.
എംവി എജിഎൻ രാഗ്നർ (MV AGN Ragnar) എന്ന ചരക്കുകപ്പലിന് നേരെയാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. ......
അമേരിക്കയിലെ ഒഹായോ സംസ്ഥാനത്ത് സ്റ്റോപ് സിഗ്നൽ മറികടന്ന് അതിവേഗത്തിലെത്തിയ കാർ ഇടിച്ച് ഇന്ത്യൻ വംശജനായ വിദ്യാർഥി മരിച്ചു. ഒഹായോ സ്റ്റേറ്റ് സർവകലാശാലയിലെ 21-കാരനായ വിദ്യാർഥി സരോഷ് ഷേത്ത് ആണ് അപകടത്തിൽ മരിച്ചത്.
സർവകലാശാലാ ക്യാംപസിന് സമീപമുള്ള നോർത്ത് ഹൈ സ്ട്രീറ്റും ഈസ്റ്റ് 11-ാം അവന്യൂവും സംഗമിക്കുന്ന ജംക്ഷനിലാണ് അപകടം നടന്നത്. ......
വാഷിംഗ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷത്തിൽ താൽക്കാലിക ശമനത്തിന് സാധ്യതയുണ്ടെന്ന് സൂചനകൾ. തുടർച്ചയായി 13 ദിവസം നീണ്ടുനിന്ന സൈനിക നടപടികൾക്ക് പിന്നാലെ, കൂടുതൽ ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച അനുമതി നൽകിയില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ......
ഒട്ടാവ: കാനഡയിലെ എഡ്മന്റണിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പങ്കാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ ദാമൻപ്രീത് കൗർ (23) ആണ് കൊല്ലപ്പെട്ടത്. ......
ലണ്ടനിലെ ആഡംബര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ട സൗദി രാജകുമാരൻ അബ്ദുള്ള ബിൻ ഫഹദ് ബിൻ അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ബിൻ ജലാവി അൽ സൗദിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മദ്യം, പാർട്ടി ഡ്രഗ്, ഡോക്ടർ നിർദേശിച്ച മരുന്നുകൾ എന്നിവയുടെ മാരകമായ സംയോജനമാണ് 29-കാരന്റെ മരണത്തിന് കാരണമായതെന്നാണ് യുകെയിലെ കോറോണറുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ......
വാഷിങ്ടൺ: ഇറാനെതിരെ മുമ്പ് നടത്തിയ 'ഓപ്പറേഷൻ എപിക് ഫ്യൂറി'യെക്കാൾ ശക്തമായ സൈനിക നടപടി സ്വീകരിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വാർത്താ വെബ്സൈറ്റായ ആക്സിയോസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ......
ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ, തുടർച്ചയായ പന്ത്രണ്ടാം രാത്രിയിലും ഇറാനിൽ അമേരിക്കയുടെ വ്യോമാക്രമണം നടന്നു. ബുഷെഹർ ആണവനിലയത്തിന് സമീപത്തെ വൈദ്യുതി സബ്സ്റ്റേഷനും ആക്രമണത്തിൽ ഉൾപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയാൽ മറുപടിയായി ഇറാനിലെ പാലങ്ങൾ, വൈദ്യുതി നിലയങ്ങൾ ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി.
ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ......
വാഷിങ്ടൺ: ഇറാന്റെ ആണവ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതായി കരുതുന്ന സാഗ്രോസ് മലനിരയിലെ ഭൂഗർഭ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നടാൻസ് ആണവ നിലയത്തിന് സമീപത്തെ 'പിക്ക്ആക്സ് മൗണ്ടൻ' തുരങ്ക സമുച്ചയത്തിലേക്ക് യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ ഇറാൻ മാറ്റിയതായി ഇസ്രായേൽ രഹസ്യാന്വേഷണ വിവരങ്ങൾ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ......
ബക്കിങ്ങാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച ആൻഡി ബേൺഹാം സർക്കാർ രൂപീകരിക്കാനുള്ള ഔദ്യോഗിക ക്ഷണം സ്വീകരിച്ചതോടെയാണ് അധികാരമേൽക്കൽ നടപടികൾ പൂർത്തിയായത്.
നേരത്തെ പ്രധാനമന്ത്രി കിയ സ്റ്റാമർ രാജാവിന് രാജി സമർപ്പിച്ചതിന് പിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്. പത്ത് വർഷത്തിനിടെ ബ്രട്ടന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായാണ് അദ്ദേഹം സ്ഥാനമേൽക്കാനൊരുങ്ങുന്നത്. ......
ന്യൂജഴ്സി: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിൻ കിരീടം ചൂടിയതോടെ ആരാധകരുടെ ആഘോഷങ്ങൾ മാത്രമല്ല, വൻതുക പന്തയം വെച്ചവർക്കും സന്തോഷ നിമിഷങ്ങളായി. മുൻ പോൺ താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മിയ ഖലീഫ, സ്പെയിന്റെ വിജയത്തിൽ നടത്തിയ പന്തയത്തിലൂടെ കോടികളുടെ നേട്ടം സ്വന്തമാക്കിയതായി വെളിപ്പെടുത്തി.
ഫൈനലിൽ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് സ്പെയിൻ ലോകചാമ്പ്യൻമാരായതിന് പിന്നാലെ, സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങളും ബെറ്റിംഗ് സ്ലിപ്പിന്റെ സ്ക്രീൻഷോട്ടും മിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ......