വാഷിങ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തതുപോലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെയും സൈനിക നടപടി ആസൂത്രണം ചെയ്യുന്നതായ അഭ്യൂഹങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ശക്തമായി നിഷേധിച്ചു. പുട്ടിനുമായി തനിക്കുള്ള ബന്ധം നല്ലതാണെന്നും അത്തരമൊരു നീക്കത്തിന്റെ ആവശ്യം താൻ കാണുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
മഡുറോയുടെ അറസ്റ്റിന് പിന്നാലെ “അടുത്തത് പുട്ടിനായിരിക്കുമോ” എന്ന തരത്തിലുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡ്മിർ സെലൻസ്കിയുടെ പരാമർശങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ട്രംപ് പ്രതികരിച്ചത്. ......
വാഷിങ്ടൺ: യുഎൻ സംവിധാനങ്ങൾ ഉൾപ്പെടെ 66 അന്താരാഷ്ട്ര സംഘടനകളിലും കൂട്ടായ്മകളിലും നിന്നും അമേരിക്ക പിന്മാറി. ഇതുമായി ബന്ധപ്പെട്ടുള്ള യുഎസിന്റെ പങ്കാളിത്തം അവസാനിപ്പിക്കാൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഉത്തരവിട്ടു. ......
കാരക്കസ്: ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിൽ യുഎസ് സേന പിടിച്ചെടുത്ത വെനസ്വേലൻ എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 28 പേർ ഉണ്ടായിരുന്നതായി റിപ്പോർട്ട്. റഷ്യൻ പതാകയുമായി റഷ്യൻ അന്തർവാഹിനിയുടെ അകമ്പടിയോടെ സഞ്ചരിച്ചിരുന്ന ‘മറിനേര’ എന്ന കപ്പലാണ് യുഎസ് പിടിച്ചെടുത്തത്.
യുഎസ് ഉപരോധം ലംഘിച്ച് എണ്ണവ്യാപാരം നടത്തിയെന്നാരോപിച്ചാണ് നടപടി. ......
ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമേരിക്കയിൽ പ്രതിഷേധം കത്തുന്നു. 37 വയസുള്ള കവിയത്രിയായ റെനി നിക്കോൾ ഗുഡ് ആണ് കൊല്ലപ്പെട്ടത്. മൂന്ന് മക്കളുടെ അമ്മയായ റെനി കാറിൽ നിന്നിറങ്ങാൻ നൽകിയ നിർദ്ദേശം ലംഘിച്ചെന്നാരോപിച്ചാണ് ഉദ്യോഗസ്ഥർ വെടിയുതിർത്തത്. ......
അമേരിക്കൻ സൈനിക വിമാനങ്ങൾ വൻതോതിൽ ബ്രിട്ടനിൽ വിന്യസിക്കുന്നെന്ന് റിപ്പോർട്ട്. ശനിയാഴ്ച മുതൽ വലിയ തോതിൽ യുഎസ് സൈനിക വിമാനങ്ങൾ ബ്രിട്ടനിലെ വിവിധ സൈനിക താവളങ്ങളിൽ ഇറങ്ങിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ......
വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ അടച്ചതോടെ കത്തോലിക്കാ സഭയിലെ മഹാജൂബിലി വർഷാചരണത്തിന് ഔപചാരിക സമാപനമായി. 2024 ഡിസംബറിൽ ഫ്രാൻസിസ് മാർപാപ്പ ആരംഭിച്ച ജൂബിലി, ലിയോ പതിനാലാമൻ മാർപാപ്പ സമാപിപ്പിച്ചെന്നത് സഭാ ചരിത്രത്തിൽ അപൂർവമായ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. ......
ന്യൂഡൽഹി: ഇറാനിലെ ജനകീയ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ, പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി രാജ്യം വിടാനൊരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ. എന്നാൽ, ഇത്തരം റിപ്പോർട്ടുകളെ ഇന്ത്യയിലെ ഇറാൻ എംബസി ശക്തമായി നിഷേധിച്ചു. ......
വെനസ്വേലയിലേക്ക് കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും പിടികൂടിയതായി പറയപ്പെടുന്ന യുഎസ് സൈനിക ഓപ്പറേഷൻ ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ സംശയങ്ങളും ചോദ്യങ്ങളും ഉയർത്തുകയാണ്. അതീവ സുരക്ഷയുള്ള പ്രസിഡന്റിന്റെ വസതിയിൽ നടന്ന നടപടിക്കിടെ ഒരു തരത്തിലുള്ള സൈനിക പ്രതിരോധവും ഉണ്ടായില്ലെന്നതാണ് ഈ സംഭവത്തെ അസാധാരണമാക്കുന്നത്.
സാധാരണ സാഹചര്യങ്ങളിൽ, ഒരു വിദേശ സൈനിക ഇടപെടൽ രാജ്യത്തിന്റെ പരമാധികാരത്തെ നേരിട്ടുള്ള വെല്ലുവിളിയായാണ് കണക്കാക്കപ്പെടുന്നത്. ......
വാഷിങ്ടൺ: അമേരിക്കയിലെ മേരിലാൻഡിൽ ഇന്ത്യൻ യുവതിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം. കൊളംബിയയിൽ താമസിച്ചിരുന്ന നികിത ഗോഡിശാല (27) ആണ് കൊല്ലപ്പെട്ടത്. ......
വാഷിങ്ടൺ: വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് അമേരിക്ക. ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യ മുന്നറിയിപ്പ് നൽകി. ......