ന്യൂയോർക്ക്: ചൊവ്വയിലെ ഗവേഷണത്തിൽ വീണ്ടും നിർണായക മുന്നേറ്റവുമായി നാസ. ക്യൂരിയോസിറ്റി റോവർ നടത്തിയ പുതിയ രാസപരിശോധനയിൽ ജീവന്റെ അടിസ്ഥാന ഘടകങ്ങളുമായി ബന്ധമുള്ള കൂടുതൽ ജൈവ തന്മാത്രകൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചു. ......
വാഷിങ്ടൺ: അമേരിക്ക - ഇറാൻ യുദ്ധത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. പാകിസ്ഥാനിൽ നടക്കുന്ന സമാധാന ചർച്ചയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് പങ്കെടുക്കും എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ......
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക വിജയത്തിന് തൊട്ടടുത്തെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാര്യങ്ങൾ എല്ലാം അനുകൂലമായി പുരോഗമിക്കുകയാണെന്നും സൈന്യം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ......
ടെൽ അവീവ്: ലെബനനിൽ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്തത് ഇസ്രയേലി സൈനികർ തന്നെയെന്ന് സ്ഥിരീകരണം. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് തന്നെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ......
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ അമേരിക്കൻ സൈന്യം പിടിച്ചെടുത്തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇറാൻ പതാക വഹിക്കുന്ന ടൗസ്ക എന്ന ചരക്കുകപ്പലാണ് യുഎസ് സൈന്യം പിടിച്ചെടുത്തത്. ......
ലോസ് ആഞ്ചലസ്: ഇറാൻ സർക്കാരുമായി ബന്ധപ്പെട്ടു അനധികൃത ആയുധ ഇടപാടുകൾ നടത്തിയെന്നാരോപിച്ച് അമേരിക്കയിൽ ഇറാനിയൻ യുവതി അറസ്റ്റിൽ. 2013 മുതൽ അമേരിക്കയിൽ താമസമാക്കിയ ഷമീം മാഫി (44)യാണ് അറസ്റ്റിലായത്. ......
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തൊല്ല അലി ഖമനയി കൊല്ലപ്പെട്ടിട്ട് ഏഴ് ആഴ്ചകൾ പിന്നിട്ടിട്ടും സംസ്കാരച്ചടങ്ങ് ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്ത്. വലിയ പൊതു ചടങ്ങുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളാണ് ഖമനയിയുടെ സംസ്കാര ചടങ്ങുകൾ വൈകിപ്പിക്കുന്നതെന്ന് ഇറാനിയൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ......
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് മേഖലയിലെ നിയന്ത്രണം വീണ്ടും കർശനമാക്കി ഇറാൻ. ലെബനനിൽ 10 ദിവസത്തെ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ഇറാൻ തുറന്നു കൊടുത്തിരുന്നു. ......
വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ തകരാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ചയ്ക്കകം സമാധാന കാരറിൽ എത്താത്തപക്ഷം സൈനിക നടപടികളിലേക്ക് മടങ്ങേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ......
ടെഹ്റാൻ: ഇസ്രയേൽ–ലെബനൻ മേഖലയിൽ പ്രഖ്യാപിച്ച 10 ദിവസത്തെ വെടിനിർത്തലിനെ തുടർന്നു ഹോർമുസ് കടലിടുക്ക് തുറന്നതായി ഇറാൻ അറിയിച്ചെങ്കിലും, ഇതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. വാണിജ്യ കപ്പലുകൾക്ക് മാത്രമാണ് താൽക്കാലികമായി 10 ദിവസത്തേക്ക് കടന്നുപോകാൻ അനുമതി നൽകിയിരിക്കുന്നതെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കിയത്. ......