ന്യൂഡൽഹി: ഇറാനെതിരായ സൈനിക നടപടികൾ വീണ്ടും ശക്തമാക്കാൻ അമേരിക്കൻ നീക്കമെന്ന് റിപ്പോർട്ട്. ഇറാനെതിരെ പുതിയ വ്യോമാക്രമണ പദ്ധതികൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആസൂത്രണം ചെയ്യുന്നതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ......
വാഷിങ്ടൺ: ഇസ്രയേൽ–ലബനൻ വെടിനിർത്തൽ നീട്ടി. അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും ലബനനും തമ്മിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തൽ 45 ദിവസത്തേക്ക് നീട്ടാൻ തീരുമാനിച്ചത്. ......
യുവതി ഭർത്താവിന്റെ ജനനേന്ദ്രിയം കറിക്കത്തി ഉപയോഗിച്ച് മുറിച്ചുമാറ്റി. ഇറ്റലിയിലെ ആൻഗ്രി നഗരത്തിലാണ് സംഭവം.......
ലോസ് ആഞ്ചലസ് കൗണ്ടിയിലെ അർക്കേഡിയ നഗരത്തെ നടുക്കി മുൻ മേയർ ഐലീൻ വാങ് എന്ന യുവതിക്കെതിരെ ചാരപ്രവർത്തന കേസ്. ചൈനീസ് സർക്കാരിന്റെ രഹസ്യ ഏജന്റായി പ്രവർത്തിച്ചുവെന്ന ഗുരുതര ആരോപണത്തിൽ അവർ കുറ്റസമ്മതം നടത്തിയതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. ......
വാഷിങ്ടൻ: ഇറാഖിലെ പടിഞ്ഞാറൻ മരുഭൂമിയിൽ ഇസ്രയേൽ രഹസ്യ സൈനിക താവളം സ്ഥാപിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി റിപ്പോർട്ട്. ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകാനാണ് ഇറാഖിൽ ഇസ്രയേൽ സൈന്യം രഹസ്യ താവളം സ്ഥാപിച്ചത്. ഈ നീക്കത്തെക്കുറിച്ച് യുഎസിന് മുൻകൂട്ടി അറിവുണ്ടായിരുന്നെങ്കിലും ഇറാഖ് സർക്കാരിനെ അറിയിച്ചിരുന്നില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
മാർച്ചിന്റെ തുടക്കത്തിൽ പശ്ചിമ ഇറാഖിലെ മരുഭൂമിയിൽ ആടുകളെ മേയ്ക്കുന്നതിനിടെ ഹെലികോപ്റ്ററുകൾ അസാധാരണമായി താഴ്ന്ന് പറക്കുന്നത് ഒരു ഇടയൻ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ......
മോസ്കോ: റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ. നാല് വർഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇടപെട്ട അമേരിക്കക്ക് അദ്ദേഹം നന്ദി അറിയിച്ചു. ......
ദുബായ്: ഹോർമുസ് കടലിടുക്കിൽ കപ്പലിനു നേരേയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......
ബീജിങ്: ചൈനയിൽ രണ്ട് മുൻ പ്രതിരോധമന്ത്രിമാർക്ക് വധശിക്ഷ. മുൻ പ്രതിരോധ മന്ത്രിമാരായ വേ ഫെംഗെയ്ക്കും ലി ഷാങ്ഫുവിനുമാണ് ഷി ജിൻപിങ് സർക്കാർ വധശിക്ഷ വിധിച്ചത്. അഴിമതിക്കേസുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇരുവർക്കും വധശിക്ഷ വിധിച്ച് സർക്കാർ ഉത്തരവിറക്കിയത്. ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഷിൻഹുവയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
സൈന്യത്തിനും രാഷ്ട്രീയ സംവിധാനത്തിനുമുള്ളിലെ അഴിമതിക്കെതിരായ ഷി ജിൻപിങ്ങിന്റെ കടുത്ത നീക്കങ്ങളുടെ ഭാഗമായാണ് നടപടി വിലയിരുത്തപ്പെടുന്നത്. ......
ന്യൂയോർക്ക്: ജെപി മോർഗൻ ചേസിലെ മുതിർന്ന ഉദ്യോഗസ്ഥ ലോർണ ഹജ്ദിനിക്കെതിരായ ലൈംഗികാതിക്രമ കേസിൽ പുതിയ സാക്ഷിമൊഴികൾ പുറത്ത്. മുൻ ജീവനക്കാരനായ ചിരായു റാണ നൽകിയ പരാതിക്ക് പിന്തുണയുമായി രണ്ടുപേർ കൂടി കോടതിയിൽ മൊഴിനൽകിയതോടെയാണ് കേസ് വീണ്ടും ശ്രദ്ധനേടിയത്. ......
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ അമേരിക്കക്ക് കനത്ത നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്. അമേരിക്കയുടെ പശ്ചിമേഷ്യയിലെ ഹാങ്ങറുകൾ, ബാരക്കുകൾ, ഇന്ധന ഡിപ്പോസ്, യുദ്ധവിമാനങ്ങൾ, റഡാർ സംവിധാനങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ അടക്കം തകർന്നു എന്നാണ് റിപ്പോർട്ട്. ......