വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ അമേരിക്കക്ക് കനത്ത നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്. അമേരിക്കയുടെ പശ്ചിമേഷ്യയിലെ ഹാങ്ങറുകൾ, ബാരക്കുകൾ, ഇന്ധന ഡിപ്പോസ്, യുദ്ധവിമാനങ്ങൾ, റഡാർ സംവിധാനങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ അടക്കം തകർന്നു എന്നാണ് റിപ്പോർട്ട്. ......
ദോഹ: പേർഷ്യൻ കടലിടുക്കിന് സമീപം യുഎസിന്റെ സൈനിക വിമാനം കാണാതായെന്ന് റിപ്പോർട്ട്. അമേരിക്കയുടെ ബോയിങ് കെ.സി.–135 സ്ട്രാറ്റോ ടാങ്കർ വിമാനമാണ് കാണാതായത്. ......
ഇറാൻ മുന്നോട്ടുവെച്ച 14-ഇന സമാധാന നിർദേശം പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കുമോ എന്നുറ്റുനോക്കി ലോകം. 30 ദിവസത്തിനുള്ളിൽ യുദ്ധം പൂർണമായും അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി അമേരിക്കയുടെ മുൻപാകെ അവതരിപ്പിച്ചതെന്ന് ഇറാൻ ഭരണകൂടത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ......
ലോക്ക്ഹീഡ് മാർട്ടിൻ, ബോയിങ് കമ്പനികളിൽനിന്ന് ഇസ്രയേൽ പുതിയ തലമുറ യുദ്ധവിമാനങ്ങൾ വാങ്ങാൻനൊരുങ്ങുന്നു. വ്യോമസേനയെ കൂടുതൽ കരുത്തരാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. ......
ഡച്ച് രാജകുമാരിമാർക്കുനേരേ വധശ്രമമെന്ന് വെളിപ്പെടുത്തൽ. നെതർലൻഡ്സ് അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.......
ടെഹ്റാൻ: ഇറാൻ മനുഷ്യാവകാശ പ്രവർത്തകയും നൊബേൽ സമ്മാന ജേതാവുമായ നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് കുടുംബം അറിയിച്ചു. ഹൃദയാസുഖത്തെ തുടർന്ന് കുഴഞ്ഞുവീണ നർഗീസിനെ സഞ്ജാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ടെഹ്റാനിലേക്ക് മാറ്റാൻ ഇറാൻ ഇന്റലിജൻസ് മന്ത്രാലയം അനുമതി നിഷേധിക്കുകയാണെന്ന് അവരുടെ ഫൗണ്ടേഷൻ ആരോപിച്ചു.
ജയിലിൽ നേരിട്ട മർദനവും ദീർഘകാല തടവുജീവിതവും കാരണം 50കാരിയായ നർഗീസിന്റെ ആരോഗ്യനില നേരത്തെ തന്നെ വഷളായിരുന്നുവെന്ന് കുടുംബം പറയുന്നു. ......
ടെഹ്റാൻ: ആണവ വിഷയത്തിൽ അമേരിക്കയുടേത് ഇരട്ടത്താപ്പെന്ന് ഇറാന്റെ കുറ്റപ്പെടുത്തൽ. ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങൾ കൈവശം വയ്ക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നത് അമേരിക്കയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. ......
കിഴക്കൻ ജെറുസലേമിൽ ഫ്രഞ്ച് കന്യാസ്ത്രീക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇസ്രയേൽ പൗരൻ അറസ്റ്റിൽ. ഏപ്രിൽ 27നാണ് കന്യാസ്ത്രീ ആക്രമണത്തിനിരയായത്.......
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച ഔദ്യോഗിക കത്തിലാണ് ഫെബ്രുവരി 28ന് ആരംഭിച്ച സൈനിക നീക്കങ്ങൾ അവസാനിപ്പിച്ചതായി ട്രംപ് അറിയിച്ചത്. ......
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ നീക്കമെന്ന് റിപ്പോർട്ട്. പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാറും അറാഗ്ചിയെ പുറത്താക്കാൻ ആവശ്യപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ......