ദോഹ: ഖത്തർ മുൻ അമീറും രാഷ്ട്രപിതാവുമായ (ഫാദർ അമീർ) ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു. 74 വയസ്സായിരുന്നു.......
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലത്തിലേക്ക് കടന്നു. അമേരിക്ക ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. ......
ടെഹ്റാൻ: യുഎസുമായുള്ള പുതിയ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പൽഗതാഗതം മന്ദഗതിയിലായിരിക്കുമ്പോഴും, സ്വന്തം എണ്ണയും ചരക്കുകളും കയറ്റിയ കപ്പലുകളുടെ നീക്കം ഇറാൻ തുടരുന്നതായി റിപ്പോർട്ടുകൾ. സുരക്ഷാ ആശങ്കകൾ ശക്തമായ സാഹചര്യത്തിലും ഇറാൻ കപ്പലുകൾ ഹോർമുസ് വഴി രാജ്യത്തിനകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്നതായി അന്താരാഷ്ട്ര ഷിപ്പിങ് നിരീക്ഷണ ഏജൻസികൾ വ്യക്തമാക്കുന്നു.
ജൂണിൽ ഇരുരാജ്യങ്ങളും തമ്മിൽ പ്രാഥമിക സമാധാന ധാരണ നിലവിൽ വന്നതിനെ തുടർന്ന് യുഎസ് ഏർപ്പെടുത്തിയിരുന്ന ചില ഉപരോധങ്ങൾ പിൻവലിച്ചിരുന്നു. ......
ടെഹ്റാൻ: അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി). മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾക്ക് പിന്നാലെയാണ് ഐആർജിസി ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹീദി കടുത്ത പ്രതികരണവുമായി രംഗത്തെത്തിയത്.
ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. ......
വാഷിംഗ്ടൺ:അധികാരത്തിന്റെ പരമോന്നത കസേരയിലിരിക്കുമ്പോൾ ഒരു ഭരണാധികാരിയുടെ ചിന്തകൾ എന്തിനെക്കുറിച്ചൊക്കെ ആയിരിക്കണം? രാജ്യസുരക്ഷ, നയതന്ത്രം, ജനക്ഷേമം... എന്നാൽ ഇതൊക്കെയോടൊപ്പം തന്നെ ഓഹരി വിപണിയിലെ ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകവും ഒപ്പം കൊണ്ടുനടന്ന ഒരു പ്രസിഡന്റുണ്ട് അമേരിക്കയിൽ.
അമേരിക്കൻ പ്രസിഡന്റുമാരുടെ ഔദ്യോഗിക ഭരണകാലത്തെ ഓഹരി ഇടപാടുകളെക്കുറിച്ച് (Stock Trades) 'ഓഫീസ് ഓഫ് ഗവൺമെന്റ് എത്തിക്സ്' പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ കൗതുകകരമായ ഒരു രാഷ്ട്രീയ-സാമ്പത്തിക കഥയാണ് പറയുന്നത്. ......
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരിലുള്ള നിക്ഷേപ അക്കൗണ്ടുകളിൽ നടന്ന ഓഹരി ഇടപാടുകൾ മുൻ പ്രസിഡന്റുമാരുമായി താരതമ്യം ചെയ്യുമ്പോൾ സമാനതകളില്ലാത്ത തോതിലാണെന്ന് റിപ്പോർട്ട്. സിബിഎസ് ന്യൂസിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ......
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ ഗൂഢാലോചന ആസൂത്രണം ചെയ്യുന്നുവെന്ന രഹസ്യാന്വേഷണ വിവരം ഇസ്രയേൽ അമേരിക്കയ്ക്ക് കൈമാറിയതായി റിപ്പോർട്ട്. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽയും സിഎൻഎൻയും പുറത്തുവിട്ട റിപ്പോർട്ടുകളിലാണ് ഇക്കാര്യം പറയുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ട്രംപിനെ ലക്ഷ്യമിട്ടുള്ള ഭീഷണികളെക്കുറിച്ച് അമേരിക്കയ്ക്ക് വിവിധ രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചിരുന്നെങ്കിലും, ഇസ്രയേൽ നൽകിയ ഏറ്റവും പുതിയ വിവരം ഒരു പ്രത്യേക വധപദ്ധതിയെക്കുറിച്ചുള്ളതാണെന്നാണ് അമേരിക്കൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ......
ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയിയുടെ (86) കബറടക്കം ഷിയാ വിശ്വാസികളുടെ പ്രധാന തീർഥാടനകേന്ദ്രമായ മഷ്ഹദിലെ ഇമാം റിസ പള്ളിയിൽ നടന്നു. ഒരാഴ്ച നീണ്ട അനുസ്മരണച്ചടങ്ങുകൾക്കും പൊതുദർശനത്തിനും ശേഷമാണ് നാലു പതിറ്റാണ്ടിലേറെ രാജ്യത്തെ നയിച്ച ആത്മീയ നേതാവിന് ഔദ്യോഗികമായി അന്ത്യാഞ്ജലി അർപ്പിച്ചത്.
ഖമനയിയുടെ ജന്മനാടായ മഷ്ഹദിലേക്ക് പുലർച്ചെ മുതൽ ആയിരക്കണക്കിന് അനുയായികൾ വിലാപയാത്രയായി ഒഴുകിയെത്തി. ......
മെൽബൺ: ഇന്ത്യയ്ക്ക് വൻ നിക്ഷേപ പ്രഖ്യാപനവുമായി ഓസ്ട്രേലിയൻ സ്ഥാപനമായ ഓസ്ട്രേലിയൻസൂപ്പർ. ഇന്ത്യയിൽ 2,800 കോടി രൂപ നിക്ഷേപിക്കുമെന്നാണ് ഓസ്ട്രേലിയൻ സൂപ്പർ അറിയിച്ചത്. ......
വാഷിങ്ടൺ: വിവാഹം കഴിഞ്ഞ് നാല് മാസത്തിനകം ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നും തുടർന്ന് മൃതദേഹത്തിന്റെ ചിത്രം ഇന്ത്യയിലുള്ള കാമുകിക്ക് അയച്ചുകൊടുത്തെന്നും ആരോപിച്ച് തെലങ്കാന സ്വദേശിയായ ഇന്ത്യൻ സോഫ്റ്റ്വെയർ എഞ്ചിനീയർ അമേരിക്കയിൽ അറസ്റ്റിലായി. തെലങ്കാന സ്വദേശിയായ അവിനാഷ് നാർനെ (30)യ്ക്കെതിരെയാണ് ആസൂത്രിത കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്നത്. ......