വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ മൂന്നാം ദിവസവും തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച രാത്രി ഇറാനെതിരേ കൂടുതൽ ശക്തമായ ആക്രമണം നടത്തുമെന്നും ഇറാന്റെ പ്രധാന എണ്ണകേന്ദ്രമായ ഖാർഗ് ദ്വീപ് അമേരിക്കയുടെ നിയന്ത്രണത്തിലാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ......
ലണ്ടൻ: യുകെയിലെ ഇൽഫോഡിൽ മലയാളി യുവാവിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിക്കാനായത് മൂന്നു വയസുള്ള പെൺകുഞ്ഞിന്റെ ജീവൻ. മൂന്നാം നിലയിലെ ജനൽപ്പടിയിൽ അപകടകരമായി തൂങ്ങിനിന്ന മൂന്ന് വയസ്സുകാരിയെ മലപ്പുറം സ്വദേശി മുഹമ്മദ് ജസീലും ഒരു മെറ്റ് പൊലീസ് ഉദ്യോഗസ്ഥനും ചേർന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. ......
ടെഹ്റാൻ: അമേരിക്കയുടെ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. എണ്ണക്കപ്പലുകൾ ഉൾപ്പെടെ എല്ലാ വാണിജ്യ-സമുദ്ര ഗതാഗതങ്ങളും നിർത്തിവെച്ചതായും കടലിടുക്ക് വഴി സഞ്ചരിക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ......
മുസാഫറാബാദ്: പാക് അധീന കശ്മീരിലെ മുസാഫറാബാദിന് സമീപം പാകിസ്താൻ സൈന്യത്തിന്റെ എം.ഐ-17 ഹെലികോപ്റ്റർ തകർന്നുവീണ് 21 സൈനികർ കൊല്ലപ്പെട്ടു. നീലം വാലി സെക്ടറിലേക്ക് സൈനികരെ കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് പാകിസ്താൻ സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഐ.എസ്.പി.ആർ അറിയിച്ചു. ......
കാബൂൾ: പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 11 കുട്ടികളുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ ആരോപിച്ചു. 14 പേർക്ക് പരിക്കേറ്റതായും താലിബാൻ ഭരണകൂടം അറിയിച്ചു. ......
യുഎസ് ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയുമായി ഇറാൻ രംഗത്തെത്തി. ജോർദാനിലെ യുഎസ് സൈനിക താവളമായ അൽ-അസ്റഖിനെ ലക്ഷ്യമിട്ട് ഐആർജിസി മിസൈൽ ആക്രമണം നടത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ......
വാഷിങ്ടൺ: ഒമാൻ തീരത്തിന് സമീപം അമേരിക്കൻ സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നുവീണ സംഭവത്തെ തുടർന്ന് ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതായി അമേരിക്ക. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനത്തിന് ആനുപാതികമായ മറുപടിയാണ് നൽകുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന് സമീപത്താണ് അമേരിക്കൻ കരസേനയുടെ അപ്പാച്ചെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. ......
ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിൽ ജനകീയ സംഘടനയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) പ്രവർത്തകരും പാക്കിസ്ഥാൻ സുരക്ഷാസേനയും തമ്മിലുണ്ടായ രൂക്ഷ ഏറ്റുമുട്ടലിൽ 30ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 200ലധികം പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്. ......
വാഷിങ്ടൻ: വിദഗ്ധ വിദേശ തൊഴിലാളികൾക്കുള്ള എച്ച്-1ബി വീസയ്ക്ക് 1 ലക്ഷം ഡോളർ (ഏകദേശം 84 ലക്ഷം രൂപ) ഫീസ് ഈടാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഫെഡറൽ കോടതി റദ്ദാക്കി. ഫീസ് വർധന നിയമപരമായ അധികാരപരിധി ലംഘിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലിയോ സോറോക്കിൻ പുറപ്പെടുവിച്ച വിധിയിലാണ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് അസാധുവാക്കിയത്. ......
ടെഹ്റാൻ: ഇറാന്റെ മിസൈൽ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ തിരിച്ചടിച്ചു. തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെ രാജ്യത്തെ വിവിധ മേഖലകളിൽ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. ......