ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഒടുവിൽ ഇന്ത്യയിൽ എത്തിയിരിക്കുന്നു. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നടക്കുന്ന ‘ഗോട്ട് ടൂർ ഇന്ത്യ 2025’ പര്യടനങ്ങൾക്കാണ് മെസ്സി എത്തിയത്. ......
ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും പോരാട്ടത്തില്‍ 9 വിക്കറ്റിനാണ് സൗത്താഫ്രിക്കയെ ഇന്ത്യ കശാപ്പ് ചെയ്തത്.
ഇതോടെ പരമ്പര 2-1നു ഇന്ത്യ പിടിച്ചെടുക്കുകയും ചെയ്തു.
350 റണ്‍സ് പിറക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട പിച്ചില്‍ സൗത്താഫ്രിക്കയെ 270 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഇന്ത്യ വിജയസാധ്യത വര്‍ധിപ്പിച്ചിരുന്നു.
റണ്‍ചേസില്‍ 39.5 ഓവറില്‍ വെറും ഒരു വിക്കറ്റിനു വളരെ അനായാസം ടീം ജയത്തിലേക്കു കുതിക്കുകയും ചെയ്തു.
യശസ്വി ജയ്സ്വാളിന്റെ കന്നി സെഞ്ച്വറിയും (116*) രോഹിത് ശര്‍മ (75), വിരാട് കോലി (65*) എന്നിവരുടെ ഫിഫ്റ്റികളും ഇന്ത്യന്‍ ജയത്തിനു കരുത്തേകി.
121 ബോളില്‍ 12 ഫോറും രണ്ടു സിക്സറുമുള്‍പ്പെട്ടതാണ് ജയ്സ്വാളിന്റെ ഇന്നിങ്സ്. രോഹിത് 73 ബോളില്‍ ഏഴു ഫോറും മൂന്നു സിക്സും കോലി വെറും 45 ബോളില്‍ ആറു ഫോറും മൂന്നു സിക്സും പായിച്ചു. ......
തിരുവനന്തപുരം: പതിനാറ് വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. യുവതാരം ഇഷാൻ എം രാജ് ആണ് ടീമിൻ്റെ ക്യാപ്റ്റൻ. ......
ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ടൂര്‍ണമെന്റിലെ ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ചൈനീസ് തായ്പേയിയെ 35-28 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ തുടര്‍ച്ചയായ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
ടൂര്‍ണമെന്റില്‍ ആകെ 11 രാജ്യങ്ങളാണ് പങ്കെടുത്തത്. പരാജയമറിയാതെ മുന്നേറിയ ഇന്ത്യന്‍ ടീം, സെമിഫൈനലില്‍ ഇറാനെ 33-21 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
അതേസമയം, ചൈനീസ് തായ്പേയ് ആതിഥേയരായ ബംഗ്ലാദേശിനെ 25-18 എന്ന സ്കോറിന് മറികടന്നാണ് ഫൈനലില്‍ പ്രവേശിച്ചത്. ......
കൊച്ചി : 2025-26 AIFF U-18 എലൈറ്റ് ലീഗ് പോരാട്ടങ്ങൾക്കായി തയ്യാറായി കുട്ടി ബ്ലാസ്റ്റേഴ്സ്. ഗ്രൂപ്പ് ഇ-യിൽ ഉൾപ്പെട്ട 24 അംഗ ടീമിനെ ഹെഡ് കോച്ച് രോഹൻ ഷായാണ് നയിക്കുന്നത്. ......
കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ ഇന്ത്യയ്ക്ക് ചുവടുപിഴച്ചു. 124 റൺസെന്ന ചെറുവിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 93 റൺസിന് ഒതുങ്ങി, 30 റൺസിന്റെ നിരാശാജനക തോൽവിയോടെ ഇന്ത്യ പരമ്പരയിൽ പിന്നിലായി (1-0).
തുടക്കം മുതൽ തന്നെ ഇന്ത്യയുടെ തകർച്ചയുടെ ലക്ഷണങ്ങളായിരുന്നു. ......
ഡൽഹി ക്യാപിറ്റൽസ് ടീമിലെ യുവ താരം വിപ്രജ് നിഗം യുവതിക്കെതിരെ നൽകിയ പരാതി സംബന്ധിച്ച് വിവാദം ശക്തമാകുന്നു. യുവതി തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു വിപ്രജിന്റെ പരാതി. ......
ന്യൂഡൽഹി: ലോക ക്രിക്കറ്റിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ടുകൊണ്ട് കാഴ്ച പരിമിതർക്കായി എസ്ബിഐ വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റിൻ്റെ ആദ്യ മത്സരം ന്യൂഡൽഹി മോഡേൺ സ്കൂൾ ഗ്രൗണ്ടിൽ നടന്നു.
ഇന്ത്യ ശ്രീലങ്ക ടീമുകളുടെ മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്യാനെത്തിയ ശ്രീലങ്ക 13.3 ഓവറിൽ 41 റൺസിന് ഓൾഔട്ടായി. ഒരു വിക്കറ്റ് വീഴ്ത്തി അഞ്ച് റണ്ണൗട്ടുകൾ അടക്കം ആറ് വിക്കറ്റുകളുമായി ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റൻ ഗംഗ എസ്. ......
ഗുരുതരമായ ലൈംഗികാരോപണങ്ങളുയർത്തി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം ജഹനാര ആലം രംഗത്ത്. ടീം മാനേജ്മെന്റിലെ ചിലരടക്കമുള്ളവർക്കെതിരെയാണ് താരം ലൈംഗികപീഡനാരോപണം ഉന്നയിച്ചിരിക്കുന്നത്. ......
പനാജി : കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സൂപ്പർ കപ്പ് യാത്ര അവസാനിച്ചു, ഫാറ്റോർദയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന നിർണ്ണായക മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയോട് 0-1 ന് പരാജയപ്പെട്ടതോടെയാണ് ബ്ലാസ്റ്റേഴ്സ് ടൂർണമെൻ്റിൽ നിന്ന് പുറത്തായത്. കളിയുടെ പകുതി സമയവും പത്തുപേരായി കളിച്ച ബ്ലാസ്റ്റേഴ്സ് മികച്ച പോരാട്ടം നടത്തിയെങ്കിലും, നിർഭാഗ്യവശാൽ അവസാന നിമിഷം വഴങ്ങിയ സെൽഫ് ഗോൾ സെമിഫൈനൽ സ്ഥാനം നിഷേധിച്ചു.
ടൂർണമെൻ്റിൽ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉൾപ്പെടുത്തിയാണ് മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്. ......