കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ പുതിയ അസിസ്റ്റന്റ് കോച്ചായി പീറ്റർ ഹാർട്ലിയെ നിയമിച്ചു.
മുൻപ് പ്രതിരോധ നിര താരമായിരുന്ന ഹാർട്ലി, ഇംഗ്ലണ്ടിലും ഇന്ത്യയിലുമുള്ള തന്റെ നീണ്ടകാലത്തെ കളിപരിചയവുമായാണ് പുതിയ ദൗത്യത്തിനായി ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിലും ഐ ലീഗിലും മുൻപ് കളിച്ചിട്ടുള്ള താരമെന്ന നിലയിൽ ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും നേതൃപാടവവും ടീമിന് വലിയ ഗുണകരമാകും. ഹെഡ് കോച്ച് ആഷ്ലി വെസ്റ്റ്വുഡിനും സംഘത്തിനും ഒപ്പം ചേർന്ന് അദ്ദേഹം പ്രവർത്തിക്കും. ......
മുംബൈ: ടാറ്റാ ഐ.പി.എൽ 2026-ന്റെ ആവേശം രാജ്യത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ബി.സി.സി.ഐ ഫാൻ പാർക്കുകളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി ആകെ 30 നഗരങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ ഫാൻ പാർക്കുകൾ ഒരുങ്ങുന്നത്. ......
കൊച്ചി : വിവിധ പ്രായവിഭാഗങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇന്ത്യൻ ദേശീയ ടീമുകളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി താരങ്ങൾ ഇടംപിടിച്ചു. മാർച്ച് 31 ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഹോങ്കോങ്ങിനെതിരെ നടക്കുന്ന 2027 എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ സീനിയർ ടീമിൽ മിഡ്ഫീൽഡർ ഡാനിഷ് ഫാറൂഖിനെ ഉൾപ്പെടുത്തി. ......
ന്യൂ ഇന്ത്യ ഇ-ഫുട്ബോൾ പ്രചാരണത്തിന്റെ ഭാഗമായി ക്രിക്കറ്റ് ഇതിഹാസങ്ങളായ റിങ്കു സിംഗ്, വരുൺ ചക്രവർത്തി, മലയാള താരങ്ങളായ നസ്ലെൻ ഗഫൂർ, ചന്തു സലിം കുമാർ എന്നിവർക്കൊപ്പം അണിനിരക്കുന്നു കൊനാമി!
ഈ പ്രചാരണ പരിപാടി ആഘോഷിക്കുന്നതിനായി മാർച്ച് 12 മുതൽ ഏപ്രിൽ 2 വരെ ആഗോളതലത്തിൽ പരിമിതകാല ലയണൽ മെസ്സി കാർഡ് പുറത്തിറങ്ങുന്നു.
കൊനാമി ഡിജിറ്റൽ എന്റർടൈൻമെന്റ്, ബി.വി. (കൊനാമി) ഇന്ത്യയിൽ ഇ-ഫുട്ബോളിനായി ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിക്കുന്നതായി ഇന്ന് പ്രഖ്യാപിച്ചു. ......
പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണ്ണമെന്റിൽ കേരളത്തിന് വീണ്ടും തോൽവി. ഉത്തർപ്രദേശ് പത്ത് വിക്കറ്റിനാണ് കേരളത്തെ പരാജയപ്പെടുത്തിയത്.......
അഹമ്മദാബാദ്: ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് സ്വന്തമാക്കിയത് ന്യൂസീലൻഡിനെ 96 റൺസിന് തോൽപിച്ചാണ്. തുടർച്ചയായ രണ്ടാം തവണ ലോകകപ്പ് നേടുന്ന ആദ്യ ടീമെന്ന ഖ്യാതിയും ഇതോടെ ഇന്ത്യയ്ക്ക് സ്വന്തം. ......
പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തെ മൂന്ന് വിക്കറ്റിന് തോൽപിച്ച് ബംഗാൾ. ഓപ്പണർ ഇപ്സിത മൊണ്ഡലിന്റെ തകർപ്പൻ ഒറ്റയാൾ പോരാട്ടമാണ് ബംഗാളിന് വിജയമൊരുക്കിയത്. ......
പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണ്ണമെന്റിൽ കേരളത്തിന് രണ്ടാം തോൽവി. 52 റൺസിനാണ് ഗുജറാത്ത് കേരളത്തെ തോൽപിച്ചത്.......
പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണ്ണമെന്റിൽ കേരളത്തിന് തോൽവിയോടെ തുടക്കം. ആദ്യ മത്സരത്തിൽ ഉത്തരാഖണ്ഡ് എട്ട് വിക്കറ്റിനാണ് കേരളത്തെ തോൽപിച്ചത്.......
കൊച്ചി: കാസർഗോഡ് ബദിയടുക്കയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമ്മിച്ച ക്രിക്കറ്റ് ഗ്രൗണ്ട് പൊതു ആവശ്യമാണെന്നും സർക്കാർ ഇക്കാര്യം ഗൗരവമായി കാണണമെന്നും കേരള ഹൈക്കോടതി. കയ്യേറ്റം ആരോപിച്ച് ഗ്രൗണ്ട് പൊളിച്ചുനീക്കാനുള്ള നീക്കത്തിന് കോടതി ഏർപ്പെടുത്തിയ വിലക്ക് തുടരും. ......