ഭോപ്പാൽ: വിവാഹിതയാണെന്ന വിവരം മറച്ചുവെച്ച് മറ്റൊരാളുമായി വിവാഹം നടത്തി പണവും സ്വർണവും തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. മധ്യപ്രദേശിലെ മൊറേന സ്വദേശിനിയായ രാധ അഥവാ ദിക്ഷ മുഡ്ഗലിനെയാണ് ഗ്വാളിയോർ സ്വദേശിയായ രത്തൻ ശർമയുടെ പരാതിയെ തുടർന്ന് പൊലീസ് പിടികൂടിയത്. ......
ചെന്നൈ: തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ നാടകങ്ങൾ. അണ്ണാഡിഎംകെയുടെ മൂന്ന് എംഎൽഎമാർ രാജിവച്ചു. പെരുന്ധുരൈ എംഎൽഎ എസ്.......
കഴിഞ്ഞ പന്ത്രണ്ടുവർഷമായി നമ്മുടെ രാജ്യം ഭരിക്കുന്നത് ബിജെപിയാണ്. ഭരണത്തിന്റെ ഉന്നതതലങ്ങളിൽ അഴിമതി കുറഞ്ഞിട്ടുണ്ട്, പ്രധാനമന്ത്രിയും ഏതാനും മന്ത്രിമാരും കഠിനാധ്വാനികളാണ്. ......
ന്യൂഡൽഹി: തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് രാജ്യത്ത് വ്യാപകമായി നായ്ക്കളെ കൊന്നൊടുക്കുകയാണെന്ന് ആരോപിച്ച് 'ആനിമൽസ് ആർ പീപ്പിൾ ടു' എന്ന എൻ.ജി.ഒ സുപ്രീം കോടതിയെ സമീപിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രസ്താവനകളും കോളേജ് കാമ്പസുകളിൽ നിന്നുള്ള നായ്ക്കളുടെ കൂട്ട ഒഴിപ്പിക്കലും ചൂണ്ടിക്കാട്ടിയാണ് അടിയന്തര ഹർജി നൽകിയത്.
മെയ് 19-ലെ ഉത്തരവിൽ പേവിഷബാധയുള്ളതും അങ്ങേയറ്റം അക്രമാസക്തവുമായ നായ്ക്കളെ നിയമവിധേയമായി (കാരുണ്യവധം ഉൾപ്പെടെ) ഒഴിവാക്കാമെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ......
ന്യൂഡൽഹി: സുപ്രീം കോടതിയിലെ വാദപ്രതിവാദങ്ങളും ജഡ്ജിമാരുടെ നിരീക്ഷണങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. കോടതി പരാമർശങ്ങൾ വെട്ടിമാറ്റി 'കോക്രോച്ച് ജനതാ പാർട്ടി' (Cockroach Janta Party) എന്ന പേരിൽ ട്രോളുകളും മീമുകളുമാക്കി മാറ്റി വാണിജ്യപരമായി ചൂഷണം ചെയ്യുന്നതിനെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (CBI) അന്വേഷണം വേണമെന്നാണ് പൊതുതാത്പര്യ ഹർജിയിലെ പ്രധാന ആവശ്യം. ......
ന്യൂഡൽഹി: സി.ബി.എസ്.ഇ പോർട്ടലിന്റെ സാങ്കേതിക തകരാർ കണക്കിലെടുത്ത് പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷിക്കാനുള്ള സമയം ഇന്ന് അർദ്ധരാത്രി വരെ നീട്ടി. എന്നാൽ, ദിവസങ്ങൾക്ക് മുൻപ് തന്നെ അപേക്ഷ സമർപ്പിച്ച പല വിദ്യാർത്ഥികൾക്കും ഇന്നലെയും ഉത്തരക്കടലാസുകളുടെ പകർപ്പ് ലഭ്യമായിട്ടില്ല. ......
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കുന്നത്.......
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ഡിഎംകെ-കോൺഗ്രസ് തർക്കം കൂടുതൽ രൂക്ഷമാകുന്നു. ഡിഎംകെ വിട്ട് നടൻ വിജയ്യുടെ 'തമിഴക വെട്രി കഴകം' സഖ്യത്തിലേക്ക് ചേക്കേറിയ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. ......
ന്യൂഡൽഹി: ഇന്ത്യൻ നിയമപ്രകാരം വിൽപത്രം (മരണശാസനം) രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമില്ലാത്തതിനാൽ, രജിസ്ട്രേഷൻ നടത്തിയിട്ടില്ലെന്ന കാരണത്താൽ മാത്രം അതിൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി വീണ്ടും വ്യക്തമാക്കി.
ഭാര്യയെയും മക്കളെയും പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് സ്വന്തം സഹോദരിക്ക് അനുകൂലമായി ഒരാൾ എഴുതിവെച്ച വിൽപത്രത്തിൻ്റെ സാധുത ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ, ജസ്റ്റിസ് വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചിൻ്റെ ഈ സുപ്രധാന നിരീക്ഷണം.
തർക്കത്തിൻ്റെ പശ്ചാത്തലം
കർണാടകയിലെ ബി. ഷീന നായിരിയുടെ ഉടമസ്ഥതയിലുള്ള കാർഷിക-പാരമ്പര്യ സ്വത്തുക്കളെച്ചൊല്ലിയായിരുന്നു കേസ്. ......
ന്യൂഡൽഹി: രാജ്യത്തെ നിയമമേഖലയെ ഒന്നടങ്കം നടുക്കുന്ന വെളിപ്പെടുത്തലുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI). വിവിധ കോടതി സമുച്ചയങ്ങളിൽ പ്രാക്ടീസ് ചെയ്യുന്നവരിൽ 35 മുതൽ 40 ശതമാനം വരെയുള്ള ആളുകൾ വ്യാജ അഭിഭാഷകരാകാമെന്ന് ബി.സി.ഐ ചെയർമാനും മുതിർന്ന അഭിഭാഷകനുമായ മനൻ കുമാർ മിശ്ര വെളിപ്പെടുത്തി. ......