ന്യൂഡൽഹി: അഭിഭാഷക എൻറോൾമെന്റ് അപേക്ഷകരുടെ രേഖകൾ ഒരു കാരണവശാലും തടഞ്ഞുവയ്ക്കരുതെന്നും നിയമപരമായി നിശ്ചയിച്ച ഫീസിന് മുകളിൽ പണം ഈടാക്കരുതെന്നും സുപ്രീം കോടതിയുടെ കർശന നിർദ്ദേശം. നിയമപരമായി നിശ്ചയിച്ച എൻറോൾമെന്റ് ഫീസ് ഒടുക്കിയാൽ, അപേക്ഷകൻ ആവശ്യപ്പെടുന്ന മുറയ്ക്ക് രേഖകൾ ഉടൻ തിരികെ നൽകണം.
അധികമായോ "ഓപ്ഷണൽ ഫീസ്" എന്ന പേരിലോ പണം അടയ്ക്കാത്തതിന്റെ പേരിൽ രേഖകൾ തടഞ്ഞുവെക്കാൻ സംസ്ഥാന ബാർ കൗൺസിലുകൾക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ......
ഇന്ന് വിവാഹിതയാകേണ്ട യുവതി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. കർണാടകയിലെ ചിക്കമഗളൂരു അജ്ജംപുര താലൂക്കിലാണ് സംഭവം. അജ്ജംപുര സൊല്ലാപുര സ്വദേശിനിയായ ശ്രുതിയാണ് മരിച്ചത്. ......
പറ്റ്ന: ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജൻ സുരാജ് പാർട്ടി പ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ടു. ബീഹാറിലെ മൊകാമ മേഖലയിലാണ് സംഭവം.......
ബെംഗളൂരുവിൽ ഭക്ഷണ വിതരണക്കാരനായ ബൈക്ക് യാത്രികൻ കാറിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ മലയാളിയായ കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാർ (32), ഭാര്യ ആരതി ശർമ (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ......
മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ദേശീയ അധ്യക്ഷനായ ജെഡിഎസ്സിന്റെ ആസ്ഥാനം ബംഗളുരുവാണ്. കർണാടകത്തിലാണ് ആ പാർട്ടിയ്ക്ക് ഏറെ സ്വാധീനമുള്ളത്.......
കാഞ്ചീപുരത്ത് കുറിയർ കമ്പനി വാഹനത്തിൽ നിന്നു നാലരക്കോടിയോളം രൂപ കവർന്ന സംഭവത്തിൽ അഞ്ചു മലയാളികൾ അറസ്റ്റിൽ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ നിന്നുള്ള സന്തോഷ്, ജയൻ, സുജിത്ലാൽ, മുരുകൻ, കുഞ്ഞുമുഹമ്മദ് എന്നിവരാണ് പിടിയിലായത്. ......
ന്യൂഡൽഹി: ജില്ലാ ജഡ്ജിമാരുടെ തസ്തികകളിലെ സ്ഥാനക്കയറ്റത്തിന്, ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് (JMFC) കേഡറിൽ നിന്ന് സർവീസ് ആരംഭിച്ചവർക്കായി ഒരു നിശ്ചിത ശതമാനം സംവരണം ഏർപ്പെടുത്താനുള്ള നിർദ്ദേശം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ഇതോടെ, രാജ്യത്തെ ജുഡീഷ്യൽ സർവീസിലെ കരിയർ പുരോഗതി സംബന്ധിച്ച സുപ്രധാന വിഷയം അഞ്ചംഗ ബെഞ്ച് പരിഗണിക്കും.
ഓൾ ഇന്ത്യ ജഡ്ജസ് അസോസിയേഷൻ vs യൂണിയൻ ഓഫ് ഇന്ത്യ കേസിന്റെ വാദത്തിനിടെ, നിലവിലെ സമ്പ്രദായം കഴിവുള്ള യുവജനങ്ങളെ ജുഡീഷ്യറിയിൽ ചേരുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നു എന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. ......
ചെന്നൈ നഗരത്തിൽ ബൈക്ക് ടാക്സി ഡ്രൈവർ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി. പള്ളിക്കരണയിൽ തിങ്കളാഴ്ച രാത്രിയിലാണ് 22 കാരിയായ യുവതി പീഡിപ്പിക്കപ്പെട്ടത്. ......
പൊതുസ്ഥലത്ത് പത്തോ അതിലധികമോ ആളുകൾ മുൻകൂർ അനുമതിയില്ലാതെ ഒത്തുകൂടുന്നത് തടഞ്ഞുകൊണ്ടുള്ള കർണാടക ഗവണ്മെന്റിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ഹനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ധാർവാഡ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. ......
അതിർത്തി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിച്ച് സൗഹൃദബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ - ചൈന ധാരണ. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ഉന്നതതല ചർച്ചകൾ നടത്തി. ......