ബെംഗളൂരു: ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു. എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലി സ്വദേശിയായ ഗീരിഷ് കുമാറിന്റെ മകൻ ഗൗരീശങ്കർ (22), കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി അതുൽ (22) എന്നിവരാണ് മരിച്ചത്. ......
ന്യൂഡൽഹി: അസ്സമിലെ ജോർഹാട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ AN-32 ട്രാൻസ്പോർട്ട് വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേനാംഗങ്ങൾ വീരമൃത്യു വരിച്ചു. സ്ക്വാഡ്രൺ ലീഡർ പ്രശാന്ത് സിങ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് ശുഭം കുമാർ, സർജന്റ് ജിതേന്ദ്ര ശർമ, അഗ്നിവീർ വായു ഖീമരം കുമാവത്ത്, അഗ്നിവീർ വായു ഡാനിഷ് ആലം എന്നിവരാണ് മരിച്ചത്.
അരുണാചൽ പ്രദേശിൽ നിന്ന് പുറപ്പെട്ട വിമാനം ജോർഹാട്ടിലെ റോറ എയർഫോഴ്സ് സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിന് പിന്നാലെ വിമാനം തീപിടിച്ച് കത്തിനശിച്ചതായി റിപ്പോർട്ടുകളുണ്ട്. ......
ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്റെ ജൂൺ എട്ടിന് നടന്ന നിർണായക യോഗത്തിൽ പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം കോൺഗ്രസ് പുറത്തുവിട്ടു. ബിജെപിയെ നേരിടാൻ സഖ്യകക്ഷികൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. ബിജെപിക്കെതിരായ പോരാട്ടത്തിൽ വിജയിക്കാനാകുമെന്ന ആത്മവിശ്വാസം സഖ്യകക്ഷികൾക്കു നൽകുന്ന സന്ദേശങ്ങളാണ് രാഹുലിന്റെ പ്രസംഗത്തിലുള്ളത്. ......
ന്യൂഡൽഹി: കർണാടകയിലെ പ്രമുഖ വനിതാ സിവിൽ സർവീസ് ഉദ്യോഗസ്ഥരായ രോഹിണി സിന്ധൂരി (IAS), ഡി. രൂപ മൗദ്ഗിൽ (IPS) എന്നിവർ തമ്മിലുള്ള അപകീർത്തിക്കേസ് സുപ്രീം കോടതി മധ്യസ്ഥതയ്ക്ക് വിട്ടു. ......
ന്യൂഡൽഹി: പ്രൊബേറ്റ് (വിൽപത്രത്തിന്റെ നിയമസാധുത) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾക്ക് 1963-ലെ ലിമിറ്റേഷൻ ആക്റ്റിലെ ആർട്ടിക്കിൾ 137 ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇന്ത്യൻ സക്സഷൻ ആക്റ്റിൽ (ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം) പ്രൊബേറ്റ് അനുവദിക്കുന്നതിനോ റദ്ദാക്കുന്നതിനോ പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാലാണ് ഇതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം സാഹചര്യങ്ങളിൽ ലിമിറ്റേഷൻ ആക്റ്റ് അനുസരിച്ച് മൂന്ന് വർഷത്തിനുള്ളിൽ മാത്രമേ ഹർജി ഫയൽ ചെയ്യാൻ സാധിക്കൂ എന്ന് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് വിപുൽ എം. ......
മുംബൈ: ബാങ്കോക്കിൽ നിന്ന് 11.82 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ വയനാട് സ്വദേശിനിയായ യുവതി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായി. 2025-ലെ മിസ്സിസ് കേരള മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പായ മാനന്തവാടി പുതുശ്ശേരി സ്വദേശി ഹർഷ സണ്ണി (28)യാണ് കസ്റ്റംസിന്റെ പിടിയിലായത്.
ജൂൺ 10-ന് രാത്രി ബാങ്കോക്കിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഹർഷയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് എയർ ഇന്റലിജൻസ് യൂണിറ്റും കസ്റ്റംസ് ഉദ്യോഗസ്ഥരും വിശദ പരിശോധന നടത്തിയത്.
പരിശോധനയ്ക്കിടെ ഹർഷയുടെ ട്രോളി ബാഗിൽ നിന്ന് വാക്വം സീൽ ചെയ്ത 12 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന പച്ചനിറത്തിലുള്ള ലഹരിവസ്തു കണ്ടെത്തി. ......
ന്യൂഡൽഹി: നീറ്റ് പരീക്ഷാ സംവിധാനത്തിൽ സുപ്രധാന മാറ്റങ്ങളുമായി നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). പരീക്ഷ കൂടുതൽ സുതാര്യവും വിദ്യാർഥിസൗഹൃദവുമാക്കുന്നതിനായാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.
പുതിയ ക്രമീകരണമനുസരിച്ച് പരീക്ഷയുടെ ദൈർഘ്യം 195 മിനിറ്റായിരിക്കും. ......
ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് സമയത്തെ സാങ്കേതിക പ്രശ്നങ്ങളും ക്യാപ്ച തടസ്സങ്ങളും കാരണം ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ആശ്വാസവാർത്ത. ഐആർസിടിസിയുടെ പുതിയ വെബ്സൈറ്റ് ജൂലൈ പതിനഞ്ചിനകം പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.
ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് പ്രഖ്യാപനം. ......
ന്യൂഡൽഹി: വീട്ടിൽ ഒരു കുടുംബിനാഥ നടത്തുന്ന സേവനങ്ങൾക്ക് അളക്കാനാകാത്ത മൂല്യമുണ്ടെന്ന് അടിവരയിട്ട് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. അപകടമരണക്കേസുകളിൽ നഷ്ടപരിഹാരം നിർണയിക്കുമ്പോൾ, വീട്ടമ്മമാരുടെ പ്രതിമാസ സേവന മൂല്യം കുറഞ്ഞത് 30,000 രൂപയായി കണക്കാക്കണമെന്ന് കോടതി ഉത്തരവിട്ടു. ......
ന്യൂഡൽഹി: ഇന്ത്യയിൽ ആൺകുട്ടികളോടുള്ള പരമ്പരാഗത താല്പര്യം ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്ന് സുപ്രീം കോടതി. ഗർഭസ്ഥശിശുവിന്റെ ലിംഗനിർണ്ണയം തടയുന്നതിനുള്ള 'പി.സി.പി.എൻ.ഡി.ടി' (PCPNDT) നിയമം രാജ്യത്ത് കൂടുതൽ കർശനമായി നടപ്പാക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
തന്റെ സോണോഗ്രഫി സെന്ററിലെ നിർബന്ധിത രേഖകൾ സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് ക്രിമിനൽ നടപടികൾ നേരിടുന്ന മഹാരാഷ്ട്രയിലെ ഒരു ഡോക്ടറുടെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ സുപ്രധാന നിരീക്ഷണം.
രാജ്യത്തെ ലിംഗാനുപാതം മെച്ചപ്പെടുത്തുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, ലിംഗനിർണ്ണയ രീതികളും പെൺഭ്രൂണഹത്യയും പൂർണ്ണമായി ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ......