ബംഗളുരു: നേതൃമാറ്റ ചർച്ചയും അവകാശവാദങ്ങളും കത്തിപ്പടരുന്നതിനിടയിൽ കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമിയുമായി സംസ്ഥാന ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വര നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് നടത്തിയ രഹസ്യ കൂടിക്കാഴ്ച രാഷ്ട്രീയഅഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും ശത്രുക്കളായി കാണുന്ന കുമാരസ്വാമി പ്രതിപക്ഷത്തെ ശക്തനാണ്. ......
ജോലി വാഗ്ദാനം നൽകി യുവതികളെ കുടുക്കി നിർബന്ധിതമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സെക്സ് റാക്കറ്റ് കേസിൽ ഭോപ്പാൽ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് സഹോദരിമാരും ഇവരുടെ സഹായിയുമാണ് പിടിയിലായത്. ......
ന്യൂഡൽഹി:ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് സുപ്രീംകോടതി വീണ്ടും കടുത്ത ഭാഷയിൽ പ്രതികരിച്ചത്. "സ്വർണമടക്കം ഇനി അവിടെ എന്തെങ്കിലും ബാക്കിയുണ്ടോ?" എന്ന ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റെ ചോദ്യം കേസിന്റെ ഗൗരവം വ്യക്തമാക്കുന്നു.
കോടതിയുടെ നിരീക്ഷണങ്ങൾ: ഒറ്റനോട്ടത്തിൽ
ഈ കേസിൽ ഇത് നാലാം തവണയാണ് സുപ്രീംകോടതി ഇത്രയും കടുത്ത നിലപാട് സ്വീകരിക്കുന്നത്. ......
ന്യൂഡൽഹി:കസ്റ്റംസ് നിയമത്തിലെ (Customs Act, 1962) സെക്ഷൻ 108 പ്രകാരം ഉദ്യോഗസ്ഥർക്ക് നൽകുന്ന സ്വമേധയായുള്ള കുറ്റസമ്മത മൊഴികൾ പ്രധാന തെളിവായി കണക്കാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം മൊഴികളുടെ അടിസ്ഥാനത്തിൽ പ്രതികളെ ശിക്ഷിക്കുന്നതിൽ തടസ്സമില്ലെന്നും കോടതി നിരീക്ഷിച്ചു.
കേസിൻ്റെ പശ്ചാത്തലം
1985-ൽ ഗുജറാത്തിൽ നടന്ന വിദേശ നിർമ്മിത വാച്ചുകളുടെയും സ്ട്രാപ്പുകളുടെയും കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ
മൊഴിയുടെ നിയമസാധുത: കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൽകുന്ന മൊഴികൾ തെളിവ് നിയമത്തിലെ (Evidence Act) നിയന്ത്രണങ്ങൾക്ക് വിധേയമല്ല. ......
നേതൃമാറ്റ ചർച്ചകൾക്ക് പുറമെ ബജറ്റിന് ശേഷം മന്ത്രിസഭാ പുനസംഘടന ഉണ്ടാകുമെന്ന വാർത്തയും കർണാടകത്തിൽ സജീവമാണ്. നൂറ്റിനാല്പത് കോൺഗ്രസ്സ് എംഎൽഎമാരിൽ മുപ്പതിലേറെ പേർ പുതുമുഖങ്ങളാണ്. ......
ഭുവനേശ്വർ: ഒഡീഷയിൽ നവവധുവിനെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയെന്ന പരാതിക്ക് അപ്രതീക്ഷിത വഴിത്തിരിവ്. യുവതി തന്നെയാണ് കാമുകനൊപ്പം ചേർന്ന് തട്ടിക്കൊണ്ടുപോകൽ നാടകമൊരുക്കിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ......
ശ്രീനഗർ: ഇന്ത്യൻ സൈന്യവും പൊലീസും സിആർപിഎഫും ചേർന്ന് നടത്തിയ ‘ഓപ്പറേഷൻ ത്രാഷി–1’ വിജയകരമായി പൂർത്തിയാക്കി. ജമ്മു–കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ കൊടുംകാടുകളും പർവ്വതനിരകളും കേന്ദ്രീകരിച്ച് ഏകദേശം 326 ദിവസം നീണ്ടുനിന്ന ദൗത്യമാണ് വിജയകരമായി പര്യവസാനിച്ചത്. ദൗത്യത്തിൽ, പാകിസ്ഥാനിൽ പരിശീലനം ലഭിച്ച ഏഴ് ഭീകരരെ സുരക്ഷാസേന വധിച്ചു.
റോഡുകളോ സമതലങ്ങളോ ഇല്ലാത്ത, കടുത്ത ഭൂപ്രകൃതിയുള്ള ഛാത്രു മേഖലയിൽ ഒരു വർഷത്തോളം സൈന്യം നിലയുറപ്പിച്ചാണ് ഓപ്പറേഷൻ മുന്നോട്ട് കൊണ്ടുപോയത്. ......
ജാർഖണ്ഡിൽ എയർ ആംബുലൻസ് തകർന്നു വീണ് ഏഴുപേർ മരിച്ചു. റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.......
ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ മതപരിവർത്തനമാരോപിച്ച് മലയാളി പാസ്റ്റർ അറസ്റ്റിലായി. ജോസ് തോമസ് എന്നയാളെയാണ് സിക്കന്തർപൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ......
ബെലഗാവി: കർണാടകയിലെ ഒരു ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിലെ പ്രാർത്ഥനയാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. സ്വന്തം അമ്മായിയമ്മ മരിക്കണമെന്ന പ്രാർത്ഥന സ്വന്തം കൈപ്പടയിലെഴുതിയാണ് പണത്തിനൊപ്പം കാണിക്കവഞ്ചിയിൽ നിക്ഷേപിച്ചത്. ......