അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മൊൻത’ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്നു. ‘മൊൻത’ ചുഴലിക്കാറ്റ് ഇന്നു രാത്രിയോടെ ആന്ധ്രയിലെ കാക്കിനടയ്ക്കു സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കര തൊടും എന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ......
രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം വിഷയം കൃത്യമായി വീക്ഷിക്കുമെന്ന് മുന്നറിയിപ്പുമായി സുപ്രീം കോടതി. സൈബർ തട്ടിപ്പ് കേസുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറിയേക്കാമെന്നും കോടതി മുന്നറിയപ്പ് നൽകി. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ള ഇതു വരെയുള്ള കേസുകളുടെ വിശദ വിവരങ്ങൾ നൽകണണമെന്നും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു. ......
നാളെ മുതൽ നവംബർ 3 വരെയാകും പ്രാഥിമക നടപടിക്രമങ്ങൾ. നവംബർ 4 മുതൽ ഡിസംബർ 12 വരെ വീടുകൾ കയറി വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കും.......
ജയ്പുർ: ഉന്നത സർക്കാർ ഉദ്യോഗസ്ഥന്റെ ഭാര്യക്ക് സ്വകാര്യ കമ്പനിയിൽ നിന്നും രണ്ടുവർഷമായി മാസപ്പടി വാങ്ങുന്നെന്ന് കണ്ടെത്തി അഴിമതി വിരുദ്ധ ബ്യൂറോ (എസിബി). രാജസ്ഥാനിലാണ് സംഭവം. ......
ബംഗളുരുവിന്റെ ആകർഷണനീയതകളിൽ ഒന്നാണ് നഗരമധ്യത്തിലുള്ള ഹൈക്കോടതി മന്ദിരം. നിയമസഭാമന്ദിരമായ വിധാനസൗധയുടെ എതിർവശത്തായി കബ്ബൺ പാർക്കിലാണ് അട്ടാര കച്ചേരി എന്നും പേരുള്ള ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. ......
ചെന്നൈ: ക്രിപ്റ്റോകറൻസിയെ ഒരുതരം സ്വത്തായി (Property) അംഗീകരിച്ച് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ഇന്ത്യൻ നിയമപ്രകാരം ക്രിപ്റ്റോകറൻസി സ്വന്തമാക്കാനും, അനുഭവിക്കാനും, ഒരു 'ട്രസ്റ്റി'ന്റെ ഭാഗമായി കൈവശം വെക്കാനും സാധിക്കുമെന്ന് കോടതി വ്യക്തമാക്കി.
ഡിജിറ്റൽ ആസ്തികൾ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട ഒരു ആർബിട്രേഷൻ കേസിൽ ഇടക്കാലാശ്വാസ ഹർജി പരിഗണിക്കവെ, ജസ്റ്റിസ് എൻ. ......
പട്ന: ബിഹാറിൽ ഇന്ത്യയുടെ ഏറ്റവും വലിയ സ്വർണശേഖരം കണ്ടെത്തി. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI)യുടെ പഠനപ്രകാരം 222.8 ദശലക്ഷം ടൺ സ്വർണ അയിര് ബിഹാറിലെ മണ്ണിനടിയിലുണ്ടെന്ന് കണ്ടെത്തിയതോടെ ഖനനത്തിനായി സംസ്ഥാന സർക്കാർ തയ്യാറെടുക്കുകയാണ്.
ജമുയി ജില്ല — കർമതിയ, ജാഝ, സോനോ മേഖലകളിലാണ് ഈ വമ്പൻ സ്വർണശേഖരം നിലനിൽക്കുന്നത്. ......
ന്യൂഡൽഹി: നിയമരംഗത്തെ വർധിച്ചുവരുന്ന സൈബർ സുരക്ഷാ വെല്ലുവിളികളും രഹസ്യാത്മകതയുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി, സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യ കാന്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ശക്തമായ പ്രാദേശിക സഹകരണം ആവശ്യപ്പെട്ടു. നിയമപരമായ കാര്യങ്ങളിൽ അഭിഭാഷകർ ഉന്നതമായ ഡാറ്റാ സംരക്ഷണ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
വിശ്വാസമാണ് പ്രധാനം; ഡാറ്റാ ചോർച്ച അപകടകരം
ഡിജിറ്റൽ സംവിധാനങ്ങളെ നിയമരംഗം ആശ്രയിക്കുന്നത് വർധിച്ച സാഹചര്യത്തിൽ, ഹാക്കിംഗ്, ഡാറ്റാ ചോർച്ച, വിവരങ്ങളുടെ ദുരുപയോഗം എന്നിവയുടെ അപകടസാധ്യതകൾ വർധിച്ചതായി ജസ്റ്റിസ് സൂര്യ കാന്ത് മുന്നറിയിപ്പ് നൽകി. ......
മദ്യലഹരിയിൽ എഞ്ചിനീയർ ഓടിച്ച കാറിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം. രണ്ടുപേർക്ക് ഗുരുതര പരിക്ക്. ന്യൂ ആഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നഗ്ല ബുധിയിലാണ് സംഭവം. ......