ന്യൂഡൽഹി: രാജ്യത്ത് കുട്ടികളെ കാണാതാകുന്ന സംഭവങ്ങളിൽ അതീവ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. കുട്ടികളെ കാണാതാകുന്ന ഘട്ടത്തിൽ തന്നെ അത് തട്ടിക്കൊണ്ടുപോകലോ (Kidnapping) തടങ്കലിൽ വെക്കലോ (Abduction) ആണെന്ന അനുമാനത്തിൽ (Presumption) അന്വേഷണം ആരംഭിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ......
ന്യൂഡൽഹി: അടച്ചിട്ട കുളിമുറിക്കുള്ളിലെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കിയ ക്യാമറക്കണ്ണുകൾ പിന്നീട് അവൾക്ക് നേരെ ഉയർന്നത് വലിയൊരു ഭീഷണിയായായിരുന്നു. "പറയുന്നത് കേട്ടില്ലെങ്കിൽ ഈ ദൃശ്യങ്ങൾ ഫേസ്ബുക്കിലിടും..."– ഡിജിറ്റൽ യുഗത്തിൽ പല സ്ത്രീകളെയും മാനസികമായി തളർത്താനും നിശബ്ദരാക്കാനും സൈബർ ക്രിമിനലുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ആയുധമാണിത്. ......
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ വീണ്ടും ഉയർന്നു. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയും വർധിപ്പിച്ചതായി പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചു. ......
ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത നേടിയ ‘കോക്രോച്ച് ജനതാ പാർട്ടി’ ഉയർത്തുന്ന സന്ദേശം ഗൗരവത്തോടെ കാണണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. യുവാക്കളിലെ നിരാശയും നിലവിലെ രാഷ്ട്രീയ സംവിധാനത്തോടുള്ള അസംതൃപ്തിയും പ്രതിഫലിപ്പിക്കുന്ന പ്രതിഭാസമായാണ് സിജെപിയുടെ വളർച്ചയെ അദ്ദേഹം വിശേഷിപ്പിച്ചത്. ......
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര മന്ത്രിമാർക്ക് മൂന്ന് സുപ്രധാന നിർദേശങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് നിർദേശങ്ങൾ മുന്നോട്ടുവച്ചത്.
ഭരണനടപടികളിൽ വേഗതയും സുതാര്യതയും ഉറപ്പാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആദ്യ നിർദേശം. ......
ബ്രഹദ് ബംഗളുരു മഹാനഗര പാലികെ (ബിബിഎംപി ) എന്ന ബംഗളുരു നഗരസഭയിൽ 2020 ലായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. ഈ നഗരസഭ ഭരിച്ചത് ബിജെപിയായിരുന്നു.......
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) അക്കൗണ്ട് തടഞ്ഞ നടപടി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. പാർട്ടിയുടെ പ്രവർത്തനങ്ങൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകാമെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നതെന്നാണ് സൂചന. ......
ന്യൂഡൽഹി:കോടതിമുറിയിലെ ഒരു അധിക്ഷേപ പരാമർശത്തെ രാജ്യത്തെ യുവാക്കൾ ഡിജിറ്റൽ യുഗത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പരിഹാസമാക്കി മാറ്റിയിരിക്കുകയാണ്. ഡൽഹിയിലെ വ്യാജ വക്കീലന്മാരെയും സോഷ്യൽ മീഡിയ ഉപഭോക്താക്കളെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 'സമൂഹത്തിലെ ഇത്തിൾക്കണ്ണികളായ പാറ്റകൾ' എന്ന് വിളിച്ചതാണ് കഥയിലെ വില്ലൻ. ......
ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമമായ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരമുള്ള പരാതികളിൽ, പ്രതിഭാഗത്തിന് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകാതെ കോടതികൾക്ക് തുടർനടപടികളുമായി (Cognizance) മുന്നോട്ട് പോകാനാകില്ലെന്ന് സുപ്രീം കോടതി. ബിഎൻഎസ്എസ് സെക്ഷൻ 223(1)-ലെ ഈ വ്യവസ്ഥ നിർബന്ധമായും പാലിക്കേണ്ടതാണെന്നും ഇത് ലംഘിച്ചുകൊണ്ടുള്ള കോടതി നടപടികൾ നിയമപരമായി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് എം.എം. ......
ന്യൂഡൽഹി: 2019-ലെ പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രധാന ആസൂത്രകരിൽ ഒരാളായ ഹംസ ബുർഹാൻ പാക്ക് അധീന കശ്മീരിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ‘ഡോക്ടർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഹംസ ബുർഹാനെ മുസഫറാബാദിൽ അജ്ഞാതർ ആക്രമിച്ചതായും, ആക്രമണത്തിൽ നിരവധി വെടിയുണ്ടകൾ ശരീരത്തിൽ തറച്ചതിനെ തുടർന്ന് മരണം സംഭവിച്ചതായുമാണ് വിവരം. ......