ന്യൂഡൽഹി: സർക്കാർ വകുപ്പുകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച താൽക്കാലിക ജീവനക്കാർക്ക് ആശ്വാസമേകി സുപ്രീം കോടതിയുടെ ചരിത്രവിധി. ജോലി സ്ഥിരപ്പെടുത്തിയിട്ടില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് ഒരു ജീവനക്കാരന് വിരമിക്കുമ്പോഴുള്ള പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസ് മൂല്യനിർണയത്തിലുൾപ്പെടെ തുടരെത്തുടരെയുള്ള വീഴ്ചകളിൽ മുഖം രക്ഷിക്കാൻ ശക്തമായ നടപടിയുമായി കേന്ദ്ര സർക്കാർ. സി.ബി.എസ്.ഇ ചെയർമാൻ രാഹുൽ സിംഗ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത എന്നിവരെ അടിയന്തരമായി തത്സ്ഥാനങ്ങളിൽ നിന്ന് നീക്കി. ......
ന്യൂഡൽഹി: ലഹരിക്കടത്ത് രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാകുമ്പോൾ വ്യക്തിസ്വാതന്ത്ര്യത്തേക്കാൾ മുൻഗണന നൽകേണ്ടത് രാജ്യത്തിന്റെ സുരക്ഷയ്ക്കാണെന്ന് സുപ്രീം കോടതി. ഹെറോയിൻ കടത്ത് കേസിലെ പ്രതിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ നിർണായക നിരീക്ഷണം.
ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് എൻ. ......
ന്യൂഡൽഹി: അഴിമതിക്കാരായ ഉദ്യോഗസ്ഥർ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടുന്നത് തടയാൻ ലക്ഷ്യമിട്ട് സുപ്രീം കോടതിയുടെ സുപ്രധാന വിധി. അഴിമതി നിരോധന നിയമപ്രകാരം (PC Act) കുറ്റക്കാരനാകാൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ നേരിട്ട് പണം ആവശ്യപ്പെടുകയോ കൈപ്പറ്റുകയോ ചെയ്യേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ......
കൊൽക്കത്ത: സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ഒരാളെ പാർട്ടിയിൽ ഉൾപ്പെടുത്തിയതായിരുന്നു തങ്ങളുടെ പിഴവെന്ന് മമത ബാനർജി. തൃണമൂൽ കോൺഗ്രസിൽ വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഋതബ്രത ബാനർജിക്കെതിരെയാണ് മമത ബാനർജി രൂക്ഷവിമർശനം ഉയർത്തിയത്. ......
രാജ്യത്തെ ആരോഗ്യരംഗം നഴ്സുമാരുടെ കടുത്ത ക്ഷാമം നേരിടുന്നതിനിടെ, വിദേശരാജ്യങ്ങളിലേക്കുള്ള നഴ്സുമാരുടെ ഒഴുക്ക് തുടരുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് 1,000 ആളുകൾക്ക് മൂന്ന് നഴ്സുമാരെന്ന അനുപാതമാണുള്ളത്. ......
പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം കൂടുതൽ രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. പാർട്ടി പിളർപ്പിന്റെ വക്കിലെന്നാണ് സൂചനകൾ. ......
ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ മൂല്യനിർണയത്തിലും പുനർമൂല്യനിർണയ പ്രക്രിയയിലും ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് സിബിഎസ്ഇ ചെയർമാൻ രാഹുൽ സിംഗിനെയും സെക്രട്ടറി ഹിമാൻഷു ഗുപ്തയെയും കേന്ദ്ര സർക്കാർ സ്ഥലംമാറ്റി. പരീക്ഷാ ഫലങ്ങളുമായി ബന്ധപ്പെട്ട വ്യാപക പരാതികളും പ്രതിഷേധങ്ങളും ഉയർന്ന സാഹചര്യത്തിലാണ് നടപടി.
ഓൺ സ്ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനത്തിൽ പിഴവുകൾ സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രം ഇടപെട്ടത്. ......
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ രൂക്ഷമായ സംഘർഷാവസ്ഥയെ തുടർന്ന് ഇന്ത്യൻ സമ്പദ്വ്യവസ്ഥ നേരിടുന്ന സമ്മർദം കുറയ്ക്കുന്നതിനായി ഇന്ത്യൻ റിസർവ് ബാങ്ക് (ആർബിഐ) 12 ബില്യൺ ഡോളർ (ഏകദേശം 1.14 ലക്ഷം കോടി രൂപ) മൂല്യമുള്ള സ്വർണം വിറ്റഴിച്ചെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ......